Flash


എല്ലാ സ്കൂളുകൾക്കും കുക്കിംഗ് കോസ്റ്റ് BIMS ൽ അലോട്ടുചെയ്തിട്ടുണ്ട്. BIMSൽ അനുവദിച്ച തുക ലിസ്റ്റിലെ തുകയുമായി ഒത്തുനോക്കി എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ 13-12-2019 രാവിലെ 10 മണിക്കു മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്‌.
സ്പാർക്കുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9048481979 എന്ന നമ്പറിൽ ബന്ധപ്പെടുക.

Sunday, December 29, 2019

ഇ-മെയിൽ
2020 ജനുവരി 1 മുതൽ ഓഫീസുകൾ തമ്മിലുള്ള ആശയവിനിമയം പൂർണ്ണമായും ഗവ ഇ-മെയിൽ മുഖേനയാക്കാൻ നിർദ്ദേശമുണ്ട്. സ്കൂളുകൾക്ക് ഔദ്യോഗിക മെയിൽ ഐ.ഡി തയ്യാറാക്കുന്നതിനുള്ള ഹെൽപ്പ് ഫയൽ , ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ എന്നിവ ചുവടെ ചേർക്കുന്നു.എല്ലാ സ്കൂളുകളും ഔദ്യോഗിക ഇ-മെയിൽ ഐ ഡി തയ്യാറാക്കിയതിനു ശേഷം ടി   വിവരം ഔദ്യോഗിക ഇ-മെയിൽ ഐ ഡി യിൽ നിന്നും   ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഔദ്യോഗിക  ഇ-മെയിൽ വിലാസത്തിൽ അറിയിക്കേണ്ടതാണ്.
ഇ-മെയിൽ:-    aeoktpa.dge@kerala.gov.in

Sunday, December 22, 2019

സ്കൂൾ സുരക്ഷ
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട ഫോർമാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പൂർണ്ണമായും പൂരിപ്പിച്ച ഫോർമാറ്റ് 27-12-2019  ന്‌ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

Thursday, December 12, 2019

അറിയിപ്പ്
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശപ്രകാരം എല്ലാ സ്കൂളുകൾ ക്കും കുക്കിംഗ് കോസ്റ്റ് BIMS ൽ അലോട്ടുചെയ്തിട്ടുണ്ട്. ഈ സബ്ജില്ലയുടെ പരിധിയിൽ വരുന്ന സ്കൂളുകൾ അവർക്ക് അനുവദിച്ച തുകയുടെ വിവരം  BIMS ചെക്ക് ചെയ്യേണ്ടതാണ്‌. അനുവദിച്ച ലിസ്റ്റിലെ തുകയുമായി ഒത്തുനോക്കി എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ 13-12-2019  രാവിലെ 10 മണിക്കു മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്‌. 

Wednesday, December 11, 2019

ഗണിതോത്സവം
സംസ്ഥാനത്തെ സ്കൂളുകളിൽ ഗണിതോത്സവം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
അറിയിപ്പ്
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 19-12-2019 വ്യാഴാഴ്ച 11 മണിക്ക് എ.ഇ.ഒ ഹാളിൽ ചേരുന്നതാണ്. പ്രസ്തുത യോഗത്തിൽ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഹാജരാക്കേണ്ടതാണ്.
1) 1-6-2019 മുതൽ 15-12-2019 വരെയുള്ള ബാങ്ക് സ്റ്റേറ്റ്മെൻ്റിൻ്റെ പകർപ്പ് കൊണ്ടുവരേണ്ടതാണ്.
2) നൂണ്മീൽ അക്കൗണ്ടിൽ നിന്നും ഏത് മാസം വരെയുള്ള തുക പിൻവലിച്ചുവെന്നും ഇനി എത്ര മാസത്തെ തുക ലഭിക്കാനുണ്ടെന്നും അറിയിക്കേണ്ടതാണ്.
3) BIMS ൽ അലോട്ട്മെൻ്റ് ലഭ്യമായിട്ടുണ്ടോയെന്ന് പരിശോധിച്ച് വിവരം അറിയിക്കേണ്ടതാണ്.

Monday, November 18, 2019

എം.എൽ.എ ഫണ്ട്
മട്ടന്നൂർ നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന സ്കൂളുകൾ മുട്ട/പാൽ വിതരണം 19-11-2019 മുതൽ ആരംഭിക്കേണ്ടതാണ്‌.സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രകാരം മുട്ട/പാൽ വിതരണം ചെയ്യുന്ന ദിവസങ്ങൾ ഒഴികെ മറ്റ് ദിവസങ്ങളിൽ  മുടക്കം കൂടാതെ  വിതരണം ചെയ്യേണ്ടതാണ്‌. ഒന്നാം ഗഡു വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും പ്രധാനാദ്ധ്യാപകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്ത് നൽകുന്നതായിരിക്കും. മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

ഗെയിൻ പി എഫ്
എല്ലാ എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരും അവരവരുടെ സ്കൂളിന്റെ ഇ-മെയിൽ വിലാസം , പ്രധാനാദ്ധ്യാപകന്റെ പേര്‌ , മൊബൈൽ നമ്പർ എന്നിവ ഇതോടൊപ്പമുള്ള ഗൂഗിൾ ഷീറ്റിൽ 19-11-2019 ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി രേഖപ്പെടുത്തേണ്ടതാണ്‌. ഗൂഗിൾ ഷീറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Saturday, November 16, 2019

കലോത്സവം അപ്പീൽ
18-11-2019 ന്‌ തലശേരി ബി.ഇ.എം.യു പി സ്കൂളിൽ വെച്ച് നടക്കുന്ന അപ്പീൽ ഹിയറിംഗിന്റെ സമയക്രമത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Friday, November 15, 2019

GPAIS പദ്ധതി
2020 ജനുവരിയിൽ GPAIS പദ്ധതിയിൽ അംഗമാകുന്നതിന്‌ മുമ്പായി 50 വയസ്സ് വരെ പ്രായമുള്ള എല്ലാ ജീവനക്കാരും SLI , GIS പദ്ധതികളിൽ അംഗങ്ങളാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌.വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഡൈനിംഗ് ഹാൾ നിർമ്മാണം
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള  സർക്കാർ/എയിഡഡ് സ്കൂളുകളിൽ  MPLAD ഫണ്ടുപയോഗിച്ച് ഡൈനിംഗ് ഹാൾ നിർമ്മിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.പ്രസ്തുത മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് തയ്യാറാക്കിയ പ്രൊപ്പോസലുകൾ 21-11-2019 നകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

Tuesday, November 12, 2019

അറിയിപ്പ്
ഉച്ചഭക്ഷണ പരിപാടിയുടെ സോഫ്റ്റ് വെയറിൽ പാചകത്തൊഴിലാളികളുടെ വിശദാംശങ്ങൾ രേഖപ്പെടുത്താൻ ബാക്കിയുള്ള സ്കൂളുകൾ ആയത് 16-11-2019 നുള്ളിൽ പൂർത്തീകരിക്കേണ്ടതാണ്‌. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവരുടെ പേര്‌ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചുകൊടുക്കുന്നതായിരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ  കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

STEPS പരീക്ഷ
13-11-2019 ന്‌ ഉച്ചയ്ക്ക് 2 മണി മുതൽ നടക്കുന്ന STEPS പരീക്ഷയുടെ ചോദ്യപേപ്പറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ചോദ്യപേപ്പർ തുറക്കുന്നതിനുള്ള പാസ്സ് വേർഡ് ഉച്ചയ്ക്ക് 12 മണിക്ക് വാട്ട്സാപ്പിലൂടെ നൽകുന്നതാണ്‌.

Tuesday, September 24, 2019

ആസ്ബസ്റ്റോസ് മേൽക്കൂര.
ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിലേക്കായി ആസ്ബസ്റ്റോസ് മേൽക്കൂരയുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങൾ ഇന്ന് (24-09-2019) വൈകുന്നേരം 4 മണിക്ക് മുമ്പായി നൽകേണ്ടതാണ്‌. ഗൂഗിൾ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, September 23, 2019

വളരെ അടിയന്തിരം
MEDISEP
പുതുതായി നിയമനാംഗീകാരം നേടിയ ( ശമ്പള സ്കെയിലിൽ വേതനം കൈപ്പറ്റുന്ന) അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ വിശദാംശങ്ങൾ ഇതോടൊപ്പമുള്ള എക്സൽ ഫോർമാറ്റിൽ 25-9-2019  ബുധനാഴ്ച 3 മണിക്ക് മുമ്പായി aeokuthuparamba2018@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു തരേണ്ടതാണ്‌. പ്രസ്തുത എക്സൽ ഫയലിന്റെ ഫോർമാറ്റിൽ മാറ്റം വരുത്താൻ പാടില്ല. കൂടാതെ എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതും ബാധകമല്ലാത്ത കോളങ്ങളിൽ NA എന്ന്  രേഖപ്പെടുത്തേണ്ടതുമാണ്‌.
എക്സൽ ഫയലിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday, September 19, 2019

ഡിജിറ്റൽ ഭൂപടം
സംസ്ഥാനത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്നതിലേക്കായി എല്ലാ പ്രധാനാദ്ധ്യാപകരും  അതാത് സ്കൂളുകൾ www.mapmyoffice.in എന്ന വെബ്സൈറ്റിൽ അടയാളപ്പെടുത്തുന്നതിനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണ്‌.
ടി പ്രവർത്തനം സംബന്ധിച്ച വീഡിയോ ട്യൂട്ടോറിയലിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രവർത്തനങ്ങളുടെ സംഗ്രഹം 
(Android version 4.4 (KitKat) and below may not be supported)
1)എല്ലാ പ്രധാനാദ്ധ്യാപകരും സ്കൂളിൽ നിന്നും അവരുടെ സ്മാർട്ട് ഫോണിന്റെ settings ഒപ്ഷൻ എടുത്ത് അതിൽ നിന്നും Google എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ തുറന്ന് വരുന്ന മെനുവിൽ നിന്നും Location എന്ന മെനു തെരെഞ്ഞെടുക്കുക.Locating mode  എന്നതിൽ High Accuracy  എന്ന മോഡ് സെലക്ട് ചെയ്യുക.തുടർന്ന് Exit ചെയ്യുക.
2)തുടർന്ന് www.mapmyoffice.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ചതിനുശേഷം മൊബൈൽ നമ്പർ നൽകി Send OTP എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ലഭിക്കുന്ന OTP നിർദ്ദിഷ്ട കോളത്തിൽ ടൈപ്പ് ചെയ്ത് OTP verify  ചെയ്യുക .
3)OTP വെരിഫിക്കേഷൻ പൂർത്തിയായാലുടൻ  ദ്യശ്യമാകുന്ന മാപ്പിനു താഴെയുള്ള Locate  ബട്ടനിൽ ക്ലിക്ക് ചെയ്യുക. ടി വെബ്സൈറ്റ് ഫോണിന്റെ ലൊക്കേഷൻ ഉപയോഗിക്കുന്നതിനുള്ള അനുവാദം ചോദിച്ചാൽ Allow ബട്ടനിൽ ക്ലിക്ക് ചെയ്യുക. ഓഫീസ് ഇൻഫർമേഷൻ എന്നതിനു താഴെ GPS Accuracy  എന്നതിനു താഴെയുള്ള ബോക്സിൽ കാണിക്കുന്ന സംഖ്യ 20 ൽ താഴെയാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്‌.
4) തുടർന്നുള്ള ബോക്സുകളിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി Save ചെയ്യുക.
ടി പ്രവർത്തനങ്ങൾ നാളെ (20-9-2019) ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പൂർത്തിയാക്കി  വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്‌.

കുറിപ്പ്: പ്രധാനാദ്ധ്യാപകന്റേയോ മറ്റ് അദ്ധ്യാപകരുടേയൊ ഫോണിൽ നിന്നും  മേൽ പ്രവർത്തനങ്ങൾ ചെയ്യാവുന്നതാണ്‌. എന്നാൽ ഓഫീസ് വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ പ്രധാനാദ്ധ്യാപകന്റെ മൊബൈൽ നമ്പറും , സ്കൂളിന്റെ ഇ-മെയിൽ വിലാസവും നൽകേണ്ടതാണ്‌.

Tuesday, August 27, 2019

അധ്യാപക ബാങ്ക്
2019-20 വർഷത്തെ അധ്യാപക ബാങ്ക് പ്രസിദ്ധീകരിച്ച് കൊണ്ടും , അധ്യാപക ബാങ്കിൽ നിന്നും വിദ്യാഭ്യാസ ഉപഡയറക്ടറുടെ അംഗീകാരത്തിന്‌ വിധേയമായി നിയമനം നടത്തുന്നതിന്‌ മാനേജർമാർക്ക് അനുവാദം നല്കിക്കൊണ്ടും കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവായിട്ടുണ്ട്. എല്ലാ എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരും പ്രസ്തുത ഉത്തരവിന്റെ 2 പകർപ്പ് എടുത്ത് , ഒന്ന് മാനേജർക്ക് നൽകേണ്ടതും , രണ്ടാമത്തേതിൽ ടി ഉത്തരവിന്റെ പകർപ്പ് കൈപ്പറ്റിയതായി രേഖപ്പെടുത്തി മാനേജരുടെ ഒപ്പും സീലും പതിച്ച് 31-8-2019 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
2019-20 വർഷത്തെ അധ്യാപക ബാങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Saturday, August 17, 2019

മെഡിസെപ്
ആരോഗ്യ ഇൻഷുറൻസുമായി  ബന്ധപ്പെട്ട് ഇനിയും വെരിഫിക്കേഷൻ നടത്താത്ത ജീവനക്കാരുടെ പട്ടിക ചുവടെ കൊടുക്കുന്നു.പ്രസ്തുത ജീവനക്കാർ ചുവടെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലോ ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെട്ട് അവരുടെ മെഡിസെപ് ഡാറ്റ നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് മാറ്റി വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ്‌.
ഫോൺ :- 0471 2 323 236
ഇ-മെയിൽ :- dpikaccounts@gmail.com

ജീവനക്കാരുടെ പട്ടിക

Monday, July 8, 2019

മെയിന്റനൻസ് ഗ്രാന്റ്
എയിഡഡ് പ്രൈമറി വിദ്യാലയങ്ങൾക്കുള്ള മെയിന്റനൻസ് ഗ്രാന്റിനത്തിൽ 2018-19 വരെ കുടിശ്ശികയിനത്തിൽ ലഭിക്കാനുള്ള തുക സംബന്ധിച്ച വിശദാംശങ്ങൾ 12-7-2019 ന്‌ വൈകുന്നേരം നാല്‌ മണിക്ക് മുമ്പായി ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഷീറ്റിൽ രേഖപ്പെടുത്തി നല്കേണ്ടതാണ്‌.
ഗൂഗിൾ ഷീറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday, June 18, 2019

അറിയിപ്പ്
സമന്വയ സോഫ്റ്റ് വെയറിൽ മാനേജർമാർക്ക് യൂസർ നെയിമും പാസ്സ് വേർഡും നല്കുന്നതിനായി ഫോർമാറ്റ് സമർപ്പിക്കാത്ത സ്കൂളുകൾ ആയത് 19-6-2019 ന്‌ വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
ഫോർമാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
അറിയിപ്പ്
എസ്.സി/ഒ.ഇ.സി സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ ഇ-ഗ്രാന്റ്സ് 3.0 പോർട്ടൽ വഴി സമർപ്പിക്കേണ്ടതാണ്‌.
പോർട്ടൽ അഡ്രസ്സ് :-www.egrantz.kerala.gov.in

Thursday, June 13, 2019

ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പരിപാടിയുടെ പുതിയ സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, June 10, 2019

അറിയിപ്പ്
ഉപജില്ലയിലെ കായികാദ്ധ്യാപകരുടെ യോഗം 14-6-2019 ന്‌ ഉച്ചയ്ക്ക് 2 മണിക്ക് എ.ഇ ഒ ഹാളിൽ ചേരുന്നതാണ്‌.

ഉച്ചഭക്ഷണ പരിപാടി
2019-20 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികളുടെ വിവരശേഖരണത്തിനായി ഇതോടൊപ്പം നൽകിയിട്ടുള്ള പ്രൊഫോർമകൾ പൂരിപ്പിച്ച് 14-6-2019 നു വൈകുന്നേരം 4 മണിക്ക് മുമ്പ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
നിർദ്ദേശങ്ങൾ
1)പ്രൊഫോർമ പ്രിന്റൗട്ട് എടുത്ത് എഴുതി നൽകുകയോ ,ടൈപ്പ് ചെയ്തതിനുശേഷം പ്രിന്റൗട്ട് എടുത്ത് നൽകുകയോ ആവാം
2)Beneficiary Strength എന്ന പേജിൽ ഓരോ ക്ലാസ്സ് ഡിവിഷനിലേയും വിവരങ്ങൾ രേഖപ്പെടുത്തി , മുഴുവൻ ക്ലാസ്സ് ഡിവിഷനുകളുടേയും സെറ്റിനോടൊപ്പം Abstract എന്ന പേജ് മുകളിൽ വെച്ച് തുന്നിക്കെട്ടി രണ്ട് സെറ്റ് അംഗീകാരത്തിനായി സമർപ്പിക്കേണ്ടതാണ്‌.
3) Annexure I , Annexure II  എന്നിവ ഒരു പേജിന്റെ ഇരു വശത്തുമായി പ്രിന്റെടുത്താൽ മതിയാകും

Wednesday, June 5, 2019

Friday, May 31, 2019

വിദ്യാരംഗം
2019-20 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ രൂപീകരണവും പ്രവർത്തനങ്ങളും സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌. 

Wednesday, May 29, 2019

വളരെ അടിയന്തിരം
മെഡിസെപ്
നിർദ്ദേശങ്ങൾ
1) എല്ലാ ഡി.ഡി.ഒ മാരും തങ്ങളുടെ ഡി.ഡി.ഒ കോഡ് യൂസർനെയിം ആയും  ഡി.ഡി.ഒ യുടെ മൊബൈൽ നമ്പർ പാസ്സ് വേർഡ് ആയും ഉപയോഗിച്ച് മെഡിസെപ് പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടതാണ്‌.
2) ഹോം പേജിൽ ഓഫീസ് സെലക്ട് ചെയ്തതിനുശേഷം ഓരോ ജീവനക്കാരന്റേയും  പെൻ നമ്പർ ഉപയോഗിച്ച് സേർച്ച് ചെയ്യുക
3) തുറന്ന് വരുന്ന പേജിൽ ജീവനക്കാരന്റെ പേരിനു നേരെ റിട്ടയർമെന്റ് തീയതിക്കു ശേഷം View/Update എന്നത് പച്ച നിറത്തിൽ കാണുന്നുവെങ്കിൽ നല്കിയ വിവരങ്ങൾ ക്യത്യമല്ല.
4) തിരുത്തൽ വരുത്തുന്നതിന്‌ View/Update  ൽ ക്ലിക്ക് ചെയ്ത് പേജിന്‌ ഏറ്റവും താഴെയുള്ള EDIT ൽ ക്ലിക്ക് ചെയ്ത് ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടതും വെരിഫൈ ചെയ്യേണ്ടതുമാണ്‌
5) ആശ്രിതരെ പുതുതായി ഉൾപ്പെടുത്താനും മാറ്റങ്ങൾ വരുത്താനും ഡി ഡി ഒ യ്ക്ക് കഴിയുന്നതാണ്‌.
30-5-2019 ന്‌ വൈകുന്നേരം 5 മണിക്ക് മുമ്പായി വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ്‌.


Monday, May 27, 2019

ഉച്ചഭക്ഷണ പരിപാടി
2019-20 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത സർക്കുലറിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതും ടി സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുമാണ്‌.

Sunday, May 26, 2019

മെഡിസെപ്
എല്ലാ പ്രധാനാദ്ധ്യാപകരും മെഡിസെപ് വെബ്സൈറ്റിലെ സ്റ്റാറ്റസ് പരിശോധിച്ച് ഏതെങ്കിലും ജീവനക്കാരന്റെ വിശദാംശങ്ങളിൽ തിരുത്തലുകൾ ആവശ്യമെങ്കിൽ ആയത് നിർദ്ദിഷ്ട എക്സൽ ഫോർമാറ്റിൽ 28-5-2019 ന്‌ 10 മണിക്ക് മുമ്പായി aeokuthuparamba2018@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഇ-മെയിൽ ചെയ്തു നല്കേണ്ടതാണ്‌. ടി എക്സൽ ഫയലിൽ എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതാണ്‌. ബാധകമല്ലാത്ത കോളങ്ങളിൽ NA എന്ന് ടൈപ്പ് ചെയ്യുക. കൂടാതെ ആശ്രിതരുടെ വിശദാംശങ്ങൾ  രേഖപ്പെടുത്തുമ്പോൾ  ഓരോ ആശ്രിതന്റേയും  പേരിനു മുമ്പിലുള്ള കോളത്തിൽ  ബന്ധപ്പെട്ട ജീവനക്കാരന്റെ പെൻ നമ്പർ ചേർക്കേണ്ടതാണ്‌.
ഒന്നിലധികം ആശ്രിതരുള്ളപ്പോൾ ആദ്യത്തേയാളുടെ പേരിനു മുമ്പിൽ പെൻ നമ്പർ ചേർക്കുകയും മറ്റുള്ളവരുടെ പേരിനു മുമ്പിലുള്ള കോളം ഒഴിച്ചിടുകയും ചെയ്യാൻ പാടില്ല.

സമന്വയ
ഓൺലൈൻ സ്റ്റാഫ് ഫിക്സേഷൻ
മാനേജർമാരുടെ വിലാസം ,  ഇ-മെയിൽ വിലാസം , മൊബൈൽ നമ്പർ എന്നിവ ശേഖരിക്കുന്നതിലേക്കായി ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമ തെറ്റ്/തിരുത്തലുകൾ കൂടാതെ പൂരിപ്പിച്ച് 28-5-2019 നു കാലത്ത് ഓഫീസിൽ നൽകേണ്ടതാണ്‌.  സ്വന്തമായി ഇ-മെയിൽ വിലാസമില്ലാത്ത മാനേജർമാർക്ക് പുതുതായി ഇ-മെയിൽ വിലാസം എടുക്കുന്നതിനാവശ്യമായ സഹായങ്ങൾ പ്രധാനാദ്ധ്യാപകർ ചെയ്തു കൊടുക്കേണ്ടതാണ്‌.
പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
സമന്വയയുമായി  ബന്ധപ്പെട്ട് മാനേജർമാർക്കുള്ള യൂസർഗൈഡിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Friday, May 24, 2019

ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ്
എല്ലാ പ്രധാനാദ്ധ്യാപകരും  മെയ് 31 മുമ്പായി ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണ്‌. ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റിൽ കെട്ടിടത്തിന്റെ നീളം , വീതി , ഉയരം എന്നിവ ക്യത്യമായി  രേഖപ്പെടുത്തുവാൻ എഞ്ചിനീയറോട് ആവശ്യപ്പെടേണ്ടതാണ്‌. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 16-5-2019 ലെ കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക. കത്തിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.

Monday, May 20, 2019

വളരെ അടിയന്തിരം
എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
3-6-2019 മുതലുള്ള നിയമനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമന്വയ സോഫ്റ്റ് വെയർ മുഖേന ഓൺലൈനായി മാത്രം നടത്തുന്നതിനാൽ ,  24-5-2019 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് എ.ഇ.ഒ ഹാളിൽ വെച്ച്  പ്രസ്തുത സോഫ്റ്റ് വെയർ മാനേജർമാരെ പരിചയപ്പെടുത്തുന്നു. ആയതിനാൽ എല്ലാ എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരും  അവരവരുടെ സ്കൂൾ മാനേജർക്ക് വിവരം കൈമാറേണ്ടതും  , മാനേജർ  പ്രസ്തുത യോഗത്തിൽ പങ്കെടുക്കുമെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്‌. മാനേജർമാർ അവരവരുടെ ഇ-മെയിൽ ഐ.ഡിയും , ഫോൺ നമ്പറും കയ്യിൽ  കരുതേണ്ടതാണ്‌. മാനേജർമാർക്ക് ഇ-മെയിൽ വിലാസം നിർബന്ധമാണ്‌. [ പകരം സ്കൂൾ ഇ-മെയിൽ വിലാസം നല്കേണ്ടതില്ല.]

Tuesday, May 14, 2019

MEDISEP
സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നാളിതുവരെ അംഗത്വ അപേക്ഷ സമർപ്പിക്കാത്തവരുടേയും പുതുതായി സർവ്വീസിൽ പ്രവേശിച്ചവരുടേയും അംഗത്വത്തിനുള്ള അപേക്ഷ ഇതോടൊപ്പമുള്ള എക്സൽ ഫോർമാറ്റിൽ പൂരിപ്പിച്ച് 17-5-2019 ന്‌ രാവിലെ 11 മണിക്ക് മുമ്പായി (aeokuthuparamba2018@gmail.com) എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു തരേണ്ടതാണ്‌.സമയക്രമം കർശനമായി പാലിക്കേണ്ടതാണ്‌. 
എക്സൽ ഫോർമാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.  

Thursday, May 2, 2019

അറിയിപ്പ്
മെഡിസെപ്
എല്ലാ പ്രധാനാദ്ധ്യാപകരും www.medisep.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് മെഡിസെപ് സ്റ്റാറ്റസ് ഇന്ന് (3-5-2019) തന്നെ  പരിശോധിക്കേണ്ടതാണ്‌.                             പ്രസ്തുത വെബ്സൈറ്റിന്റെ ഹോം പേജിൽ വലത് വശത്ത് മുകളിലായി Status എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്യുക.തുടർന്ന് കാറ്റഗറി തെരെഞ്ഞെടുത്ത് PEN No , Date of Birth എന്നിവ നൽകി , ഡിപ്പാർട്ട്മെന്റ് സെലക്ട് ചെയ്ത് സേർച്ച് ഒപ്ഷൻ നല്കിയാൽ  ബന്ധപ്പെട്ട ജീവനക്കാരന്റെ മെഡിസെപ് ഐ.ഡി ലഭ്യമാകും. 
           എല്ലാ ജീവനക്കാരുടേയും ഐ.ഡി ലഭ്യമായെന്ന് ഉറപ്പ് വരുത്തേണ്ടതും, ആരുടെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ നിർദ്ദിഷ്ട പ്രൊഫോർമയിൽ ടി ജീവനക്കാരന്റേയും ആശ്രിതരുടേയും വിവരം 3-5-2019 ന്‌ വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.                ഇന്ന് തന്നെ ടി വിവരങ്ങൾ ക്രോഡീകരിച്ച് നൽകാൻ വിദ്യാഭ്യാസ ഉപഡയറക്ടർ നിർദ്ദേശിച്ചിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
              പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ വിവരങ്ങൾ Education (General) , Education (General)1 മുതൽ 12  വരെ എന്നിങ്ങനെ 13 ഡിപ്പാർട്ട്മെന്റുകളിലായി ക്രമീകരിച്ചിരിക്കുന്നു. ഇവയിലേതെങ്കിലും ഒരു ഡിപ്പാർട്ട്മെന്റിന്‌ കീഴിലായിരിക്കും വിവരങ്ങൾ ലഭ്യമാകുക.

Thursday, April 11, 2019

പ്രിസം
സർവ്വീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ പ്രൊപ്പോസലുകൾ പ്രിസം സോഫ്റ്റ് വെയറിൽ തയ്യാറാക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും സംശയനിവാരണത്തിനും  പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ  പെൻഷൻ സെക്ഷനിൽ ബന്ധപ്പെടാവുന്നതാണ്‌.
പി.എ(1) സെക്ഷൻ :- 97 45 45 37 21

ഉച്ചഭക്ഷണ പദ്ധതി
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂളുകളിലെ അക്കൗണ്ട് ബാലൻസ് ക്യത്യമാക്കുന്നതിനും അക്കൗണ്ട് വിവരങ്ങൾ പുതിയ സോഫ്റ്റ് വെയറിൽ  ചേർക്കുന്നതിനുമായി ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ സ്കൂളുകളിലേയും പ്രഥമാദ്ധ്യാപകർ ഇതോടൊപ്പം ഉൾക്കൊള്ളിച്ചിട്ടുള്ള പ്രൊഫോർമയിൽ പറയുന്ന വിവരങ്ങൾ രേഖപ്പെടുത്തി 20-04-2019 ന്‌ വൈകുന്നേരം 5 മണിക്ക് മുമ്പായി ബാങ്ക് സ്റ്റേറ്റ്മെന്റ് സഹിതം (01-04-2018 മുതൽ 20-04-2019 വരെയുള്ളത്) ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രൊഫോർമ പൂരിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഉച്ചഭക്ഷണ പദ്ധതി
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഹാൻഡ് വാഷ് , നൂണ്മീൽ ലോഗോ എന്നിവയ്ക്കായി അനുവദിച്ച 250/-രൂപ ചെലവഴിച്ച് മുഴുവൻ പ്രധാനാദ്ധ്യാപകരും ധനവിനിയോഗപത്രം 16-4-2019 നകം ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌.

Wednesday, April 10, 2019

ഉച്ചഭക്ഷണ പദ്ധതി
സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂളുകളുടെ ബാങ്ക് അക്കൗണ്ട് കറണ്ട് അക്കൗണ്ട് ആയിരിക്കണമെന്ന്  നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ പല സ്കൂളുകളുടേയും ബാങ്ക് അക്കൗണ്ട് Savings Bank Account ആണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ആയതിനാല്‍ 20/04/2019നകം Savings Bank Account ആയിട്ടുള്ള സ്കൂളുകള്‍ ആയത് ക്ലോസ് ചെയ്ത് പുതിയ Current Account  തുടങ്ങേണ്ടതാണ്. പുതിയ  Current Account  നമ്പർ 20/04/2019 നകം ഈ ആഫീസിലേയ്ക്ക് ഇ-മെയില്‍ ചെയ്യേണ്ടതുമാണ്‌ .

വാർഷിക പരിശോധന
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 2018-19 വർഷത്തെ വാർഷിക പരിശോധന 6-5-2019 മുതൽ ഈ ഓഫീസിൽ വെച്ച് നടത്തുന്നതാണ്‌. എല്ലാ പ്രധാനാദ്ധ്യാപകരും നൂണ്മീൽ ഓഡിറ്റിന്‌ ഹാജരാക്കേണ്ട രേഖകളും രജിസ്റ്ററുകളും  26-4-2019 മുതൽ 30-4-2019 വരെയുള്ള തീയതികളിൽ ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌.
            വിശദമായ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.പേജ് 1 , പേജ്2.
             ഇതോടൊപ്പമുള്ള പ്രൊഫോർമ പൂർണ്ണമായും പൂരിപ്പിച്ച് ആയതിന്റെ 2 കോപ്പി ഓഡിറ്റിന്‌ ഹാജരാക്കേണ്ടതാണ്‌. പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday, April 9, 2019

അറിയിപ്പ്
ഇലക്ഷൻ , പാഠപുസ്തക വിതരണം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ ഉദ്യോഗസ്ഥന്മാർ സ്കൂളുകളിലെത്തുമ്പോൾ ചുമതലപ്പെട്ടവർ സ്കൂളുകളിലില്ലാത്ത അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആയതിനാൽ അവധിക്കാലത്ത് പ്രധാനാദ്ധ്യാപകൻ/ചുമതലപ്പെട്ടവർ സ്കൂളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണെന്ന് അറിയിക്കുന്നു.

Wednesday, March 20, 2019

മെയിന്റനൻസ് ഗ്രാന്റ്
മെയിന്റനൻസ് ഗ്രാന്റ് ബില്ലുകൾ ഒരു കോപ്പി മാത്രം ട്രഷറിയിൽ സമർപ്പിച്ചാൽ മതിയെന്നും ഒന്നിലധികം കോപ്പികൾ സമർപ്പിച്ചവർ ഓഫീസ് കോപ്പി  തിരികെ കൈപ്പറ്റി ആയത് ഓഫീസിൽ സൂക്ഷിക്കണമെന്നും  അറിയിക്കുന്നു.

ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട വാർഷിക പരിശോധന അടുത്ത മാസം നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും അറിയിച്ചിട്ടുണ്ട്.എല്ലാ പ്രധാനാദ്ധ്യാപകരും ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട രേഖകളും രജിസ്റ്ററുകളും തയ്യാറാക്കി സൂക്ഷിക്കേണ്ടതാണ്‌.

എം.എൽ.എ ഫണ്ട്
എം.എൽ.എ ഫണ്ട് രണ്ടാം ഗഡു അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായി വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചിട്ടുണ്ട്. പ്രധാനാദ്ധ്യാപകർ ബാങ്കുമായി ബന്ധപ്പെട്ട് ആയത് ഉറപ്പ് വരുത്തേണ്ടതാണ്‌.
ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് പാചകത്തൊഴിലാളികൾക്കുള്ള  പരിശീലന പരിപാടി 23-3-2019 ശനിയാഴ്ച രാവിലെ 10 മണിക്ക് കൂത്തുപറമ്പ് യു.പി സ്കൂളിൽ വെച്ച്  നടത്തുന്നതാണ്‌. എല്ലാ പാചകത്തൊഴിലാളികളും പ്രസ്തുത പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുവെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പ് വരുത്തേണ്ടതാണ്‌.

Monday, March 18, 2019

അറിയിപ്പ്
ഇന്ന് നടത്താനിരുന്ന എച്ച്.എം കോൺഫറൻസ് നാളെ (20-3-2019 ബുധനാഴ്ച) രാവിലെ 10 മണിക്ക് നടത്തുന്നതായിരിക്കും.

Sunday, March 17, 2019

മെയിന്റനൻസ് ഗ്രാന്റ്
2015-16 , 2016-17 , 2017-18 വർഷങ്ങളിലെ മെയിന്റനൻസ് ഗ്രാന്റിനത്തിൽ BIMSൽ അലോട്ട്മെന്റ് ലഭ്യമായിട്ടുള്ള സ്കൂളുകൾ , പ്രസ്തുത വർഷങ്ങളിൽ ഗ്രാന്റ്  അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ അസ്സൽ കവറിംഗ് ലെറ്റർ സഹിതം  റീവാലിഡേറ്റ് ചെയ്ത് നല്കുന്നതിനായി ഇന്ന് (18-3-2019) തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതും മെയിന്റനൻസ് ഗ്രാന്റ് ബിൽ 20-3-2019 നു തന്നെ ട്രഷറിയിൽ സമർപ്പിക്കേണ്ടതുമാണ്‌. അലോട്ട്മെന്റ് തുകയിൽ നീക്കിയിരിപ്പുണ്ടെങ്കിൽ ആയത് BIMS ലൂടെ സറണ്ടർ ചെയ്യേണ്ടതുമാണ്‌. അനുവദിച്ച തുക ലാപ്സായി പോയാൽ ആയതിന്റെ പൂർണ്ണ  ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർക്ക് മാത്രമായിരിക്കുമെന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.

അറിയിപ്പ്
19-3-2019 ചൊവ്വാഴ്ച 2.30 ന്‌ എച്ച്.എം കോൺഫറൻസ് ഉണ്ടായിരിക്കുന്നതാണ്‌. എല്ലാ പ്രധാനാദ്ധ്യാപകരും ക്യത്യസമയത്ത് പങ്കെടുക്കേണ്ടതാണ്‌.

Wednesday, March 6, 2019

ഉച്ചഭക്ഷണ പദ്ധതി
വളരെ അടിയന്തിരം
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ  നിർദ്ദേശപ്രകാരം 2019 ഫെബ്രുവരി മാസത്തെ കണ്ടിജൻസി ചാർജ്ജ് പുതിയ സോഫ്റ്റ് വെയർ പ്രകാരം അനുവദിച്ചപ്പോൾ പല പ്രധാനാദ്ധ്യാപകരും സോഫ്റ്റ് വെയറിൽ ഡാറ്റാ എൻട്രി  പൂർത്തിയാക്കിയതായി കാണുന്നില്ല. സോഫ്റ്റ് വെയറിൽ ഡാറ്റാ എൻട്രി ചെയ്ത ദിവസങ്ങൾക്ക് ആനുപാതികമായ  തുക മാത്രമേ കണ്ടിജൻസി ചാർജ്ജിനത്തിൽ പാസ്സാക്കി നല്കുവാൻ സാധിക്കുകയുള്ളൂ.ആയതിനാൽ  വീഴ്ച വരുത്തിയിട്ടുള്ള മുഴുവൻ സ്കൂളുകളും  അടിയന്തിരമായി ഡാറ്റാ എൻട്രി പൂർത്തിയാക്കി  ഓഫീസിൽ വിവരം അറിയിക്കേണ്ടതാണ്‌. സ്കൂളുകളുടെ പട്ടിക ഓഫീസിലെ നോട്ടീസ് ബോർഡിൽ ലഭ്യമാണ്‌.

ഏകദിന സെമിനാർ
കണ്ണൂർ റവന്യൂ  ജില്ലാ  പ്രവർത്തിപരിചയ ക്ലബ്ബിന്റെ നേത്യത്വത്തിൽ 2019 മാർച്ച് 8 ന്‌ രാവിലെ  9.30  മുതൽ കണ്ണൂർ ശിക്ഷക് സദനിൽ വെച്ച് നടത്തുന്ന ഏകദിന സെമിനാറിൽ ഉപജില്ലയിലെ മുഴുവൻ പ്രവർത്തി പരിചയ അദ്ധ്യാപകരും പങ്കെടുക്കുമെന്ന് എല്ലാ പ്രധാനാദ്ധ്യാപകരും ഉറപ്പ് വരുത്തേണ്ടതാണ്‌.

Tuesday, February 26, 2019

അറിയിപ്പ്
സംസ്ക്യതം ശില്പശാല 2-3-2019 ശനിയാഴ്ച 9.30 ന്‌ കൂത്തുപറമ്പ് ബി.ആർ.സി യിൽ വെച്ച് നടത്തുന്നതാണ്‌.

Monday, February 25, 2019

അറിയിപ്പ്
എം.എൽ.എ ഫണ്ട്
രണ്ടാം ഗഡു തുക ഫെബ്രുവരി 28 നകം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണെന്നും തുക അക്കൗണ്ടിൽ എത്തുന്നതിന്‌ കാത്തിരിക്കാതെ വിദ്യാർത്ഥികൾക്ക് മുട്ടയും പാലും നൽകുന്നത് തുടരേണ്ടതാണെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിക്കുന്നു.

Saturday, February 23, 2019

വിവരശേഖരണം 
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ  പ്രൈമറി,അപ്പര്‍പ്രൈമറി വിഭാഗം സ്ക്കൂളുകളിലും കമ്പ്യൂട്ടര്‍ ലാബുകള്‍ സ്ഥാപിക്കുന്നതിനു വേണ്ടി സ്ക്കൂളുകളില്‍ നിലവിലുള്ള ഹൈടെക്ക് ഉപകരണങ്ങളുടേയും ഭൗതിക സാഹചര്യങ്ങളുടേയും നിജസ്ഥിതി കണ്ടെത്തുന്നതിന് പ്രാഥമിക വിവരശേഖരണം നടത്തുവാന്‍ ഉത്തരവായിട്ടുണ്ട്.വിവരശേഖരണം സംബന്ധിച്ച സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു

Tuesday, February 19, 2019


അറിയിപ്പ്
കൂത്തുപറമ്പ് ഉപജില്ലയിലെ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 20-2-2019 ബുധനാഴ്ച 3 മണിക്ക്  എ.ഇ.ഒ ഹാളിൽ ചേരുന്നതാണ്‌. എല്ലാവരും ക്യത്യ സമയത്ത് യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
അറിയിപ്പ്
എൽ.എസ്.എസ് / യു.എസ്.എസ് പരീക്ഷയുടെ ചീഫ് / ഡെപ്യൂട്ടി ചീഫ് / ഇൻവിജിലേറ്റർമാരായി  നിയമിക്കപ്പെട്ടിട്ടുള്ള  പ്രഥമാദ്ധ്യാപകർക്കും അദ്ധ്യാപകർക്കും 20-2-2019 ബുധനാഴ്ച 10 മണിക്ക് എ.ഇ.ഒ ഹാളിൽ വെച്ച് പരിശീലനം നൽകുന്നതാണ്‌. പ്രസ്തുത  പരിശീലന പരിപാടിയിൽ ഹാജർ നിർബന്ധമാണ്‌.

Monday, February 18, 2019

അറിയിപ്പ്
എൽ.എസ്.എസ്/യു.എസ്.എസ് പരീക്ഷയുടെ ചീഫ്/ഡെപ്യൂട്ടി ചീഫ്/ഇൻവിജിലേറ്റർമാരായി  നിയമിക്കപ്പെട്ടിട്ടുള്ളവരുടെ നിയമന ഉത്തരവുകൾ ഇന്ന് (19-2-2019) തന്നെ ഓഫീസിൽ നിന്നും ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ കൈപ്പറ്റേണ്ടതാണ്‌.

Wednesday, February 13, 2019

അറിയിപ്പ്
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ 15-2-2019 ന്‌ 10 മണി മുതൽ 1 മണി വരെ  കൂത്തുപറമ്പ് ഹയർ സെക്കണ്ടറി സ്കുളിൽ (തൊക്കിലങ്ങാടി) വെച്ച് ഒരു പ്രസംഗ പരിശീലന ക്യാമ്പ് നടക്കുന്നതാണ്‌.എല്ലാ യു.പി സ്കൂളുകളിൽ നിന്നും യു.പി ക്ലാസ്സിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയെ ക്യാമ്പിൽ പങ്കെടുപ്പിക്കേണ്ടതാണ്‌. 

Tuesday, February 5, 2019

ഇംഗ്ലീഷ് ഭാഷാ പരിശീലനം
ബാംഗ്ലൂരിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് സംഘടിപ്പിക്കുന്ന 30 ദിവസം ദൈർഘ്യമുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പ്പര്യമുള്ള പ്രൈമറി വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപകരുടെ പേര്‌ വിവരം, ഫോൺ നമ്പർ സഹിതം 6-2-19 ന്‌ വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. 2019 ഫെബ്രുവരി 18 മുതൽ മാർച്ച് 19 വരെയാണ്‌ പരിശീലന കാലയളവ്. RIESI യുടെ പരിശീലന പരിപാടികളിൽ മുമ്പ് പങ്കെടുത്തിട്ടുള്ളവരെ ഒഴിവാക്കേണ്ടതും സർവ്വീസ്സിൽ പുതുതായി പ്രവേശിച്ചവർക്ക് പ്രത്യേക പരിഗണന നല്കേണ്ടതുമാണ്‌. കോഴ്സുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ www.riesielt.org എന്ന വെബ്സൈറ്റിൽ നിന്നോ 080-23218452, 23213243 എന്ന ഫോൺ നമ്പരിലോ ലഭ്യമാണ്‌.

Monday, February 4, 2019

കെ ടെറ്റ്-വിവരശേഖരണം
ഉപജില്ലയിലെ എല്ലാ സർക്കാർ/എയിഡഡ് വിദ്യാലയങ്ങളിലും 2012-13  മുതൽ  നിയമിതരായ അദ്ധ്യാപകരുടെ കെ ടെറ്റ് യോഗ്യത സംബന്ധിച്ച വിവരശേഖരണത്തിനായി നല്കിയ പ്രൊഫോർമ പൂരിപ്പിച്ച് 5-2-2019 ന്‌ വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ എത്തിച്ചു നല്കേണ്ടതാണ്‌. നിയമസഭയ്ക്ക് മറുപടി നല്കേണ്ടതിനാൽ ഇക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള കാലതാമസ്സവും വരുത്താൻ പാടില്ലായെന്ന്  പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

Wednesday, January 30, 2019

അറിയിപ്പ്
എല്ലാ യു.പി.സ്കൂളുകളിലേയും ഗണിത / ശാസ്ത്ര / സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ 2018-19 അധ്യയന വർഷത്തിൽ  സ്കൂൾ തലത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ  റിപ്പോർട്ട് 5-2-2019 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.ഓരോ ക്ലബ്ബിനും പ്രത്യേകം റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടതാണ്‌.

ജൈവ വൈവിധ്യ പാർക്ക് 2018-19
ചുവടെ കൊടുത്തിരിക്കുന്ന സ്കൂളുകൾക്ക് ജൈവ വൈവിധ്യ പാർക്കുകൾ നിർമ്മിക്കുന്നതിന്‌ 10000/- രൂപാ വീതം അനുവദിച്ചിട്ടുണ്ട്. നിർമ്മാണപ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തിയാക്കി ബില്ലുകളും വൗച്ചറുകളും 5-2-2019 നുള്ളിൽ ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌.
ക്രമ നം
സ്കൂൾ കോഡ്
സ്കൂളിന്റെ പേര്‌
1
14605
ജി.എൽ.പി.എസ് തൊടീക്കളം
2
14665
മാനന്തേരി യു.പി സ്കൂൾ
3
14655
വട്ടോളി എൽ.പി സ്കൂൾ
4
14671
സൗത്ത് പാട്യം യു.പി സ്കൂൾ
5
14669
ശങ്കരവിലാസം യു.പി സ്കൂൾ
6
14659
ബി.ഇ.എം. യു.പി സ്കൂൾ കൂത്തുപറമ്പ്
7
14633
ആമ്പിലാട് എൽ.പി സ്കൂൾ
8
14672
സെന്റ് സേവ്യേഴ്സ് യു.പി സ്കൂൾ കോളയാട്
9
14642
കുഞ്ഞമ്പു സ്മാരക എൽ.പി സ്കൂൾ
10
14654
ത്യക്കണ്ണാപുരം വെസ്റ്റ് എൽ.പി സ്കൂൾ

ടി തുക ചുവടെ കൊടുത്തിരിക്കും പ്രകാരം വിനിയോഗം ചെയ്യാവുന്നതാണ്‌.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ  21-06-2017 ക്യു.ഐ.പി (2) / 39562/17/ഡി.പി.ഐ നമ്പർ ഉത്തരവ് പ്രകാരമുള്ള ധനവിനിയോഗം സംബന്ധിച്ച വിശദാംശങ്ങൾ
ക്രമ നമ്പർ
ഇനം
അനുവദിച്ച തുക
1
നിലമൊരുക്കൽ
3000/-രൂപ
2
വിത്തുകളും സസ്യ ഇനങ്ങളും ശേഖരിക്കൽ, സസ്യങ്ങൾ നട്ടു പിടിപ്പിക്കുകയും പരിപാലിക്കുകയും , ഭൗതിക സൗകര്യങ്ങൾ അനുകൂലമാക്കൽ
15000/-രൂപ
3
ഹരിത സമിതി രൂപീകരണം , വിദ്യാലയ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ , ജൈവ വൈവിധ്യ ഉദ്യാനം പ്രസക്തിയും പ്രയോഗവും-വിദഗ്ധരുടെ ക്ലാസ്സ്
5000/-രൂപ
4
പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ പ്രവർത്തനങ്ങൾ ആരംഭിക്കൽ , പ്രതിമാസ അവലോകന യോഗങ്ങൾ
2000/-രൂപ


Monday, January 28, 2019

അറിയിപ്പ്
ശ്രദ്ധ മൊഡ്യൂൾ ബി.ആർ.സി യിൽ നിന്നും കൈപ്പറ്റേണ്ടതാണ്‌
അറിയിപ്പ്
ഉപജില്ലാതല സോഷ്യൽ സയൻസ് പ്രതിഭാ പോഷണ പരീക്ഷ (STEPS) ഫെബ്രുവരി ന്‌ 10 മണി മുതൽ 4 മണി വരെ കൂത്തുപറമ്പ് യു പി സ്കൂളിൽ വെച്ച് നടക്കുന്നു. സ്കൂൾ തലത്തിൽ സെലക്ഷൻ നേടിയ കുട്ടികൾ രാവിലെ 9 മണിക്ക് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്‌. പങ്കെടുക്കുന്ന കുട്ടികൾക്കുള്ള ഉച്ചഭക്ഷണം സ്കൂളിൽ ഒരുക്കുന്നതാണ്‌.
പരീക്ഷാർത്ഥികൾ സ്വന്തം സ്കൂളിന്റെ ചരിത്ര പശ്ചാത്തലം ഉൾക്കൊള്ളുന്ന വിവരണം കൊണ്ടുവരേണ്ടതാണ്‌.
അറിയിപ്പ് 
സംസ്ക്യതം സ്കോളർഷിപ്പ് പരീക്ഷ ജനുവരി 31 ന്‌ വട്ടിപ്രം യു പി സ്കൂളിൽ വെച്ച് നടക്കുന്നതാണ്‌. എൽ.പി  , യു.പി വിഭാഗം പരീക്ഷാർത്ഥികൾ രാവിലെ 9.30 ന്‌ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്‌.
അറിയിപ്പ്
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറിയായിചുമതലയേറ്റ ശ്രീ.കെ.പി പ്രദീപ്കുമാറിനുള്ള സ്വീകരണവും ജില്ലയിലെ ഗ്രൂപ്പ് കമ്മിറ്റി പ്രസിഡണ്ടുമാരുടെ പ്രഥമയോഗവും ഫെബ്രുവരി 2 ശനിയാഴ്ച രാവിലെ 11 മണിക്ക് കൂത്തുപറമ്പ് ബി.ആർ.സി യിൽ വെച്ച് നടക്കുന്നു.പ്രസ്തുത യോഗത്തിൽ കൂത്തുപറമ്പ് ഉപജില്ലയിലെ  എല്ലാ സ്കൗട്ട് അധ്യാപകരും യൂണിറ്റ് പ്രസിഡണ്ടുമാരും പങ്കെടുക്കേണ്ടതാണ്‌.

Wednesday, January 23, 2019

ഉച്ചഭക്ഷണ പരിപാടി
എം.എൽ.എ ഫണ്ടുപയോഗിച്ച് മുട്ടയും പാലും വിതരണം ചെയ്യുന്നതിലേക്കായി അനുവദിച്ച ഒന്നാം ഗഡു വിന്റെ ധനവിനിയോഗപത്രം (KFC Form 44)  25-1-2019 ന്‌ വൈകുന്നേരം 4 മണിക്ക് മുമ്പായി നൂണ്മീൽ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്‌.

Saturday, January 19, 2019

ശാസ്ത്രായനം
ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ശാസ്ത്ര അഭിരുചി പരിപോഷിപ്പിക്കുന്നതിനായി   പൊതുവിദ്യാഭ്യാസ വകുപ്പ്  നടപ്പിലാക്കുന്ന ശാസ്ത്രായനം പദ്ധതി സംബന്ധിച്ച നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. 2019 ജനുവരി 25 നകം പ്രൊജക്ട് റിപ്പോർട്ടുകൾ പ്രധാനാദ്ധ്യാപകന്റെ  സാക്ഷ്യപത്രം സഹിതം ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തിക്കേണ്ടതാണ്‌.

Friday, January 18, 2019

കിക്കോഫ്
സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള കിക്കോഫ് ഫുട്ബോൾ പരിശീലന പരിപാടിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാനതീയതി 18-1-2019 ആണ്‌. നിശ്ചിത സമയത്തിനുള്ളിൽ ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത കുട്ടികൾക്ക് അവരുടെ ജനന സർട്ടിഫിക്കറ്റ് , ആധാർ കാർഡ് , പ്രധാനാദ്ധ്യാപകൻ നല്കുന്ന സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 19-1-2019 ന്‌ കാലത്ത്  6.45 ന്‌ ചിറ്റാരിപറമ്പ് ഗവ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേർന്നാൽ സെലക്ഷനിൽ പങ്കെടുക്കാവുന്നതാണ്‌.

Thursday, January 17, 2019

പ്രീ പ്രൈമറി
പ്രീ പ്രൈമറിയുടെ വിവരശേഖരണത്തിനായി ഇതോടൊപ്പമുള്ള പ്രൊഫോർമ പൂരിപ്പിച്ച് 19-1-2019 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, January 16, 2019

ഗെയിൻ പി.എഫ് 
ഗെയിൻ പി.എഫുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന സർക്കുലറിൽ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌. 

Tuesday, January 15, 2019

അറിയിപ്പ് 
നാളെ (17-1-2019)  ഉച്ചയ്ക്ക് 3 മണിക്ക് പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്‌.

Thursday, January 10, 2019

അറിയിപ്പ്
4 , 7 ക്ലാസ്സുകളിൽ പഠിപ്പിക്കുന്നതും ശമ്പള സ്കെയിലിൽ വേതനം കൈപ്പറ്റുന്നതുമായ അദ്ധ്യാപകരുടെ വിശദാംശങ്ങൾ ഇതോടൊപ്പമുള്ള ഗൂഗിൾ ഷീറ്റിൽ 11-1-2019 ന്‌ വൈകുന്നേരം 4 മണിക്ക് മുമ്പായി രേഖപ്പെടുത്തി നല്കേണ്ടതാണ്‌.
ഗൂഗിൾ ഷീറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഉച്ചഭക്ഷണ പരിപാടി
നൂണ്മീൽ സോഫ്റ്റ് വെയറിൽ  ഫിസിക്കൽ ബാലൻസ് ചേർത്ത് നല്കാത്തത് മൂലം ഡിസംബർ മാസത്തെ കണ്ടിജന്റ് ചാർജ്ജ് പാസ്സാക്കാൻ കഴിയാത്ത സാഹചര്യമാണ്‌ നിലവിലുള്ളത്. ആയതിനാൽ ഫിസിക്കൽ ബാലൻസ് ചേർക്കാൻ ബാക്കിയുള്ള 26 സ്കൂളുകൾ ആയത് 11-1-2019 ന്‌ ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി നൂണ്മീൽ സോഫ്റ്റ് വെയറിൽ ഫിസിക്കൽ ബാലൻസ്  ചേർത്ത് നല്കേണ്ടതാണ്‌.
എൽ.എസ്.എസ്/യു.എസ്.എസ് 2019
2019 ഫെബ്രുവരി 23 നു നടക്കുന്ന എൽ.എസ്.എസ് , യു.എസ്.എസ് പരീക്ഷയുടെ നോട്ടിഫിക്കേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, January 9, 2019

ഡി.എഡ് മെൻഡർ പരിശീലനം
കണ്ണൂർ ജില്ലയിലെ വിവിധ ഐ.ടി.ഇ കളിൽ അദ്ധ്യാപക പരിശീലനം നടത്തുന്ന അദ്ധ്യാപക വിദ്യാർത്ഥികളുടെ സ്കൂൾ അനുഭവ പരിപാടി ജനുവരി 14 മുതൽ ആരംഭിക്കുന്നതിന്റെ മുന്നോടിയായി , അദ്ധ്യാപക വിദ്യാർത്ഥികൾ  സ്കൂൾ അനുഭവത്തിനായി പോകുന്ന സ്കൂളുകളിലെ പ്രധാനാദ്ധ്യാപകൻ /5 വർഷത്തിൽ കുറയാത്ത സേവന പരിചയമുള്ള അദ്ധ്യപകൻ ന്‌ കൂത്തുപറമ്പ് ബി.ആർ.സി യിൽ വെച്ച് 11-1-2019 ന്‌ 10 മണി മുതൽ 1 മണി വരെ പരിശീലനം നല്കുന്നു. പ്രസ്തുത പരിപാടിയിൽ ചുവടെ കൊടുത്തിരിക്കുന്ന സ്കൂളുകളിലെ പ്രധാനാദ്ധ്യാപകനോ , 5 വർഷത്തിൽ കുറയാത്ത സേവന പരിചയമുള്ള അദ്ധ്യപകനോ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌. പരിശീലനത്തിൽ പങ്കെടുക്കുന്ന പ്രധാനാദ്ധ്യാപകൻ/അദ്ധ്യാപകൻ ടിയാന്റെ ബാങ്ക് അക്കൗണ്ട് നമ്പർ , ഐ.എഫ്.എസ്.സി കോഡ് എന്നിവ കരുതേണ്ടതാണ്‌.
Sl.No.
Name of School
Name of ITE
           1
Kannavam UPS
UNITY ITE Mattannur
2
Cheruvanchery UPS


Malabar ITE Chakkarakkal
3
Vattipram UPS
4
Mananthery UPS
5
Koothuparamba UPS
6
 South Pattyam UPS Pathayakkunnu
7
Pattiam West UPS Pathayakkunnu

Peringathur TTI
8
Sankaravilasam UPS Muthiyanga
9
BEMP UP School

DIET Kannur
10
South Kuthuparamba UPS