Flash


എല്ലാ സ്കൂളുകൾക്കും കുക്കിംഗ് കോസ്റ്റ് BIMS ൽ അലോട്ടുചെയ്തിട്ടുണ്ട്. BIMSൽ അനുവദിച്ച തുക ലിസ്റ്റിലെ തുകയുമായി ഒത്തുനോക്കി എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ 13-12-2019 രാവിലെ 10 മണിക്കു മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്‌.
സ്പാർക്കുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9048481979 എന്ന നമ്പറിൽ ബന്ധപ്പെടുക.

Monday, December 31, 2018

അറിയിപ്പ്
കണ്ണൂർ റവന്യൂ ജില്ലാ അറബിക് അദ്ധ്യാപക സംഗമവും കലാസാഹിത്യ മത്സരങ്ങളും ജനുവരി 5 ശനിയാഴ്ച ഇരിക്കൂർ സബ്ജില്ലയിലെ പെരുവളത്ത്പറമ്പ് റഹ്മാനിയാ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുന്നതാണ്‌.ടി സംഗമത്തിൽ അറബിക് അദ്ധ്യാപകരുടെ പങ്കാളിത്തം ഉറപ്പ് വരുത്തേണ്ടതാണ്‌.

Tuesday, December 25, 2018

സ്പെഷ്യൽ അരി വിതരണം
സ്പെഷ്യൽ അരി വിതരണം അടിയന്തിരമായി പൂർത്തിയാക്കി അക്വിറ്റൻസും മറ്റനുബന്ധ രേഖകളും ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

കൈത്തറി യൂണിഫോം
2019-20 വർഷത്തേക്കാവശ്യമായ  കൈത്തറി യൂണീഫോം ഇൻഡന്റ് ചെയ്യുന്നതിലേക്കായി 1 മുതൽ 7 വരെ ക്ലാസ്സുകളുള്ള സർക്കാർ സ്കൂളുകളും , 1 മുതൽ 4 വരെ ക്ലാസ്സുകൾ  മാത്രം ഉള്ള എയിഡഡ് സ്കൂളുകളും ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ കളർകോഡ് രേഖപ്പെടുത്തി 29-12-2018 ന്‌ 2 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. ടി വിവരങ്ങൾ ക്രോഡീകരിച്ച് KITE ന്റെ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്തേണ്ടതിനാൽ യാതൊരു കാരണവശാലും സമയം ദീർഘിപ്പിച്ചു നല്കുന്നതല്ലായെന്ന് അറിയിക്കുന്നു.
           പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
പി.ഡി.എഫ് ഫോർമാറ്റ്
           സാമ്പിൾ കളർകോഡ് ഓഫീസിൽ ലഭ്യമാണ്‌.
കളർകോഡ്

Monday, December 24, 2018

വളരെ അടിയന്തിരം
ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ്
2015-16 , 2016-17 , 2017-18 വർഷങ്ങളിൽ ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിന്‌ അർഹത നേടിയിട്ടും തുക അക്കൗണ്ടിൽ ലഭ്യമാകാത്ത കുട്ടികളുടെ വിശദാംശങ്ങൾ നിർദ്ദിഷ്ട പ്രൊഫോർമയിൽ , ഓരോ വർഷത്തേയും  പ്രത്യേകമായി ആമുഖ കത്ത് സഹിതം ചുവടെ കൊടുത്തിരിക്കുന്ന മേൽ വിലാസത്തിലേക്ക് അയച്ചുകൊടുക്കുവാൻ വിദ്യാഭ്യാസ ഉപഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ആയതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും ആവശ്യപ്പെട്ട വിവരങ്ങൾ നിർദ്ദിഷ്ട പ്രൊഫോർമയിൽ ചുവടെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് അയച്ചു കൊടുക്കുന്നതിനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണ്‌.
                          വിലാസം
                          മേഖലാ ഡെപ്യൂട്ടി ഡയറക്ടർ
                          പിന്നാക്ക വിഭാഗ വികസന വകുപ്പ്
                          സിവിൽ സ്റ്റേഷൻ
                          കാക്കനാട്
                          എറണാകുളം-682 030
ഇതിനോടകം എ.ഇ.ഒ യിൽ നല്കിയ പ്രൊഫോർമകൾ തിരികെ ആവശ്യമുള്ള സ്കൂളുകൾ ആയത് കൈപ്പറ്റി പകരം ഫോട്ടോകോപ്പി ഓഫീസിൽ നല്കേണ്ടതാണ്‌.

Thursday, December 20, 2018

ഗെയിൻ പി.എഫ്
എല്ലാ എയ്ഡഡ് സ്കൂളുകളിലേയും ഗെയിൻ പി.എഫ്   എ.ബി.സി.ഡി സ്റ്റേറ്റ്മെന്റ്   വെരിഫൈ ചെയ്തതിനുശേഷം പ്രിന്റൗട്ട്  എടുത്ത് ഒപ്പ് രേഖപ്പെടുത്തി 28-12-2018 നു മുമ്പായി  എ.ഇ.ഒ ഓഫീസിൽ  എത്തിക്കേണ്ടതാണ്‌.
വിവരശേഖരണം
2017-18 , 2018-19 വർഷങ്ങളിൽ ജോലി ചെയ്ത അധ്യാപകരുടെ എണ്ണം 22-12-2018 ന്‌ 12 മണിക്ക് മുമ്പായി  ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ രേഖപ്പെടുത്തി നല്കേണ്ടതാണ്‌.ലിങ്കിനായി  ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday, December 18, 2018

അറിയിപ്പ്
14-12-2018 ന്‌ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മുൻനിശ്ചയിച്ച സമയക്രമത്തിൽ 21-12-2018 നു നടത്തേണ്ടതാണ്‌.

Monday, December 17, 2018

റാമ്പ് & റെയിൽ
അംഗപരിമിതർക്ക് സഞ്ചാര സൗകര്യം ഒരുക്കുന്നതിന്‌ മുന്നോടിയായി  സ്കൂളുകളിൽ നിലവിലുള്ള സൗകര്യങ്ങൾ സംബന്ധിച്ച് 14-11-2018 നുള്ളിൽ നിർദ്ദിഷ്ട പ്രൊഫോർമയിൽ നല്കാൻ ആവശ്യപ്പെട്ടിട്ടും നാളിതുവരെയായി 13 സ്കൂളുകൾ മാത്രമേ ആവശ്യമായ വിവരങ്ങൾ നല്കിയിട്ടുള്ളൂ.ഈ സാഹചര്യത്തിൽ എല്ലാ സ്കൂളുകളും 18-12-2018 ന്‌ വൈകുന്നേരം 5  മണിക്ക് മുമ്പായി ഇതോടൊപ്പം നല്കിയ ലിങ്കിൽ പ്രവേശിച്ച് ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തി നല്കേണ്ടതാണ്‌ . ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday, December 11, 2018

വാഹന ഇൻഷുറൻസ്
സ്കൂൾ വാഹനങ്ങൾ ഇനി മുതൽ തെക്കീ ബസാറിൽ റബ്കോ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ ഇൻഷുറൻസ് ഓഫീസിൽ ഇൻഷൂർ ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണ്ടതാണ്‌. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇൻഷുറൻസ് ഓഫീസിലെ ഡവലപ്പ്മെന്റ് ഓഫീസറെ 94 96 004 884 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്‌.

Monday, December 10, 2018

സ്കൂൾ സുരക്ഷ
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക -(ഭാഗം 1 , ഭാഗം 2).
                     സ്കൂൾ സുരക്ഷ സംബന്ധിച്ച് കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
 പ്രസ്തുത നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.
           ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമകൾ പൂരിപ്പിച്ച് 15-12-2018 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

Friday, December 7, 2018

ഉച്ചഭക്ഷണ പദ്ധതി
“ഉച്ചക്കഞ്ഞി” എന്ന പദപ്രയോഗം പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്‌. ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത കത്തിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌. ഇത് സംബന്ധിച്ച് പി.ടി.എ, മദർ പി.ടി.എ , എസ്.എം.സി , നൂണ്മീൽ കമ്മിറ്റി എന്നിവയ്ക്ക് ബോധവത്കരണം നല്കുന്നതിനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണ്‌.
മനുഷ്യാവകാശ ദിനം
2018 ഡിസംബർ 10 അന്തർദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ ചൊല്ലേണ്ട പ്രതിജ്ഞയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
സ്പെഷ്യൽ അരി വിതരണം 
സ്പെഷ്യൽ അരി വിതരണം ചെയ്യുന്നതിലേക്കായി  10-12-2018 നു തന്നെ ഇൻഡന്റ് പാസ്സാക്കേണ്ടതുണ്ട്. ആയതിനാൽ എല്ലാ സ്കൂളുകളും നിലവിൽ  ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള  കുട്ടികളുടെ ക്യത്യമായ എണ്ണം പുതിയ നൂണ്മീൽ സോഫ്റ്റ് വെയറിൽ 10-12-2018 ന്‌ ഉച്ചയ്ക്ക് മുമ്പായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്‌. ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യയിൽ  നിന്നും വ്യത്യാസം (കൂടുതലോ കുറവോ) ഉണ്ടെങ്കിൽ ആയത് സോഫ്റ്റ് വെയറിൽ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം. പ്രസ്തുത തിരുത്തലുകൾ വരുത്താത്തതുമൂലം ഏതെങ്കിലും കുട്ടിക്ക് സ്പെഷ്യൽ അരി ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ ആയതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകനായിരിക്കുമെന്ന് ഓർമ്മിപ്പിക്കുന്നു.

ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ്
2015-16 മുതൽ ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിന്‌ അർഹത നേടിയിട്ടും തുക ബാങ്ക് അക്കൗണ്ടിൽ എത്താത്ത കുട്ടികളുടെ പട്ടിക നിർദ്ദിഷ്ട പ്രൊഫോർമയിൽ 11-12-2018 ന്‌ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഓരോ വർഷത്തേക്കും പ്രത്യേകം പ്രത്യേകം പ്രൊഫോർമ സമർപ്പിക്കേണ്ടതാണ്‌.

Thursday, December 6, 2018

അറിയിപ്പ്
ഉച്ചഭക്ഷണ പരിപാടിയുടെ പ്രതിദിന ഡാറ്റാ എൻട്രി നടത്തുന്നതിൽ മിക്കവാറും സ്കൂളുകൾ വീഴ്ച വരുത്തുന്നതായി ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്. പ്രതിദിന ഡാറ്റാ എൻട്രിക്കനുസരിച്ചുള്ള തുക മാത്രമേ കേന്ദ്ര സർക്കാർ വിഹിതമായി കിട്ടുകയുള്ളുവെന്നതിനാൽ ഇക്കാര്യത്തിൽ ഇനിയും വീഴ്ച വരുത്തരുതെന്നും ഇക്കാര്യത്തിൽ നിരന്തരം ഓർമ്മപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കേണ്ടതാണെന്നും കർശ്ശന നിർദ്ദേശം നല്കുന്നു.
അറിയിപ്പ്
ഉപജില്ലയിലെ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 10-12-2018 തിങ്കളാഴ്ച 3 മണിക്ക് എ.ഇ.ഒ ഹാളിൽ ചേരുന്നതാണ്‌.എല്ലാ പ്രധാനാദ്ധ്യാപകരും ക്യത്യ സമയത്ത് യോഗത്തിൽ പങ്കെടുക്കേണ്ടതാണ്‌.

Wednesday, December 5, 2018

ജൈവവൈവിധ്യ കോൺഗ്രസ്സ്
ഈ വർഷത്തെ കണ്ണൂർ ജില്ലാതല കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സ് 3-1-2019 ന്‌ കണ്ണൂർ ഗവ ടി.ടി.ഐ യിൽ വെച്ച് നടത്തപ്പെടുന്നതാണ്‌. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 10-12-2018 . വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഏകദിന പരിശീലനം
ഡയറ്റ് തയ്യാറാക്കിയ എൽ.എസ്.എസ് പരീക്ഷാ പഠനസാമഗ്രിയുടെ പരിചയപ്പെടുത്തൽ, ഉന്നത വിജയത്തിനായുള്ള പ്രവർത്തനങ്ങളുടെ ആസൂത്രണവും അവലോകനവും നടത്തൽ  എന്നീ ഉദ്ദേശ്യത്തോട് കൂടി ഒരു പരിശീലന പരിപാടി 11-12-2018 ന്‌ രാവിലെ 10 മണിക്ക് എ.ഇ.ഒ ഹാളിൽ വെച്ച് നടത്തുന്നതാണ്‌. ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിൽ നിന്നും ഒരു അധ്യാപകൻ/അധ്യാപിക വീതം പ്രസ്തുത പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌.