Flash


എല്ലാ സ്കൂളുകൾക്കും കുക്കിംഗ് കോസ്റ്റ് BIMS ൽ അലോട്ടുചെയ്തിട്ടുണ്ട്. BIMSൽ അനുവദിച്ച തുക ലിസ്റ്റിലെ തുകയുമായി ഒത്തുനോക്കി എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ 13-12-2019 രാവിലെ 10 മണിക്കു മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്‌.
സ്പാർക്കുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9048481979 എന്ന നമ്പറിൽ ബന്ധപ്പെടുക.

Monday, July 30, 2018

ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ
 പാചകപ്പുരയ്ക്ക് ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത  സ്കൂളുകൾ ആയത് അടിയന്തിരമായി പൂർത്തിയാക്കി സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌.
    സ്കൂളുകൾ പ്രവർത്തിക്കുന്ന നിയമസഭാ നിയോജകമണ്ഡലത്തിലെ ഭക്ഷ്യ സുരക്ഷാ ഓഫീസർക്കാണ്‌ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്.
ഗെയിൻ പി.എഫ് 
ഗെയിൻ പി.എഫുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ  ഡയറക്ടറുടെ  27-7-2018   ലെ സർക്കുലറിനായി           ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.
അറിയിപ്പ്
2018-19 വർഷത്തെ സ്കൂൾ പാർലമെന്റ്  തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക്  ചെയ്യുക.

Sunday, July 29, 2018

കൂത്തുപറമ്പ് സംസ്ക്യതം കൗൺസിൽ
2018 ആഗസ്ത് 4 ന്‌ രാമായണ മാസാചരണവും സംസ്ക്യത ദിനാചരണവും  കൂത്തുപറമ്പ് ബി.ഇ.എം.പി യു.പി സ്കൂളിൽ വെച്ച് നടത്തുന്നതാണ്‌.
മത് സര ഇനങ്ങൾ
1) രാമായണ പ്രശ്നോത്തരി
    എൽ.പി-1 കുട്ടി വീതം
    യു.പി-2 കുട്ടി വീതം
    എച്ച്.എസ്-2 കുട്ടി വീതം 
2)രാമായണ പാരായണം
    യു.പി , എച്ച്.എസ് -ഒരു കുട്ടി വീതം
3)എൽ.പി വിഭാഗം രാമായണ കഥാകഥനം-ഒരു കുട്ടി

കുറിപ്പ്:-1) ഒരു കുട്ടി ഒരു ഇനത്തിൽ മാത്രം
                  2) രാമായണ മാസാചരണ പരിപാടികൾ  
              സംസ്ക്യതം പഠിപ്പിക്കുന്ന വിദ്യാലയങ്ങളിൽ മാത്രം ബാധകം

Friday, July 27, 2018

യൂണീഫോം വിതരണം
ഒന്നാം ഘട്ട യൂണീഫോം വിതരണത്തിന്റെ ധനവിനിയോഗപത്രം (KFC Form 44) , ഇനിയും ആവശ്യമുള്ള തുക  സംബന്ധിച്ച് ഇതോടൊപ്പമുള്ള പ്രൊഫോർമ എന്നിവ  1-8-2018 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. 
പ്രൊഫോർമ - എയിഡഡ് സ്കൂൾ
                               ഗവ ഹൈസ്കൂൾ

Thursday, July 26, 2018

ലോകായുക്ത ആക്ട് 1999
എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരും   ,കേരള ലോകായുക്ത ആക്ട് 1999  പ്രകാരമുള്ള അസറ്റ്സ് ആൻഡ് ലയബിലിറ്റീസ് സ്റ്റേറ്റ്മെന്റ് ( ഫോറം എ , ബി , സി എന്നിവ) മാനേജർമാരിൽ  നിന്നും ശേഖരിച്ച്  31-7-2018 നുള്ളിൽ  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. ഇതിനോടകം സമർപ്പിച്ചവർ വീണ്ടും സമർപ്പിക്കേണ്ടതില്ല.
ഫോറം ബി പേജ് 1 , പേജ് 2
സംരക്ഷിതാദ്ധ്യാപകരുടെ പട്ടിക
2018-19 വർഷത്തെ സംരക്ഷിതാദ്ധ്യാപകരുടെ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. 
            പ്രസ്തുത പട്ടികയിൽ നിന്നും  വിദ്യാഭ്യാസ ഉപഡയറക്ടറുടെ അംഗീകാരത്തിന്‌ വിധേയമായി  മാനേജർമാർക്ക് നിയമനം നടത്താവുന്നതാണ്‌.ആയത് സംബന്ധിച്ച വിദ്യാഭ്യാസ ഉപഡയറക്ടറുടെ  നടപടി ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക. 
            പ്രസ്തുത ഉത്തരവ് ,  സംരക്ഷിതാദ്ധ്യാപകരുടെ പട്ടിക എന്നിവ മാനേജർ കൈപ്പറ്റിയതിന്റെ രശീതിയുടെ 3 കോപ്പി 27-7-2018 വെള്ളിയാഴ്ച 11 മണിക്ക്  ഓഫീസിൽ എത്തിക്കേണ്ടതാണ്‌.
          രശീതിയുടെ മാത്യകയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, July 25, 2018

ഇൻസ്പയർ അവാർഡ്
ഉപജില്ലയിലെ സ്കൂളുകളിൽ നിന്നും  ഇൻസ്പയർ അവാർഡ് നോമിനേഷനുകൾ ഇതുവരെയായും ഫയൽ ചെയ്ത് കാണുന്നില്ല . ആയതിനാൽ യോഗ്യരായ വിദ്യാർത്ഥികളുടെ ഇൻസ്പയർ അവാർഡ് നോമിനേഷനുകൾ 27-7-2018 നുള്ളിൽ ഫയൽ ചെയ്യേണ്ടതാണെന്ന് എല്ലാ പ്രധാനാദ്ധ്യാപകരേയും ഒരിക്കല്ക്കൂടി ഓർമ്മിപ്പിക്കുന്നു. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന  പ്രധാനാദ്ധ്യാപകരുടെ  പേര്‌ വിവരങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചു കൊടുക്കുന്നതായിരിക്കും.

Tuesday, July 24, 2018

അറിയിപ്പ്

പ്രോബേഷന്‍ ഡിക്ലറേഷന് വേണ്ടിയുള്ള 6 ദിവസത്തെ IT പരിശീലനം ആവശ്യമുള്ള അധ്യാപകരുടെ വിവരങ്ങള്‍ താഴെ കാണുന്ന ഫോര്‍മാറ്റില്‍ ഇന്ന് (25-7-2018) ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് അറിയിക്കേണ്ടതാണ്‌.

പേര്
സ്‌കൂള്‍
പെന്‍ നമ്പര്‍
ഫോണ്‍ നമ്പര്‍
ഇമെയില്‍ അഡ്രസ്സ്
മുന്‍പ് പരിശീലനം ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിവരം
(തീയ്യതി,സ്ഥലം,ദിവസം)
അറിയിപ്പ്
ചാന്ദ്രപക്ഷാചരണവുമായി ബന്ധപ്പെട്ട ക്ലാസ്സ് 26-7-2018 വ്യാഴാഴ്ച 2 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ  കോൺഫറൻസ് ഹാളിൽ വെച്ച് നടത്തുന്നതാണ്‌.
ആക്ഷൻ പ്ലാൻ
വിവിധ വിഷയങ്ങളുടെ 2018-19 വർഷത്തെ ആക്ഷൻ പ്ലാൻ ചുവടെ കൊടുത്തിരിക്കുന്നു.

Monday, July 23, 2018

വിദ്യാരംഗം
2018-19 വർഷത്തെ വിദ്യാരംഗം മാർഗ്ഗരേഖയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Friday, July 20, 2018

DROPOUT STUDENTS 2017-18
2017-18 അധ്യയന വർഷത്തിൽ ടി.സി വാങ്ങാതെ പഠനം നിർത്തിയ കുട്ടികളുടെ എണ്ണം ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ 24-7-2018 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
             പ്രൊഫോർമയുടെ എക്സൽ ഫോർമാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
                 പി.ഡി.എഫ്  ഫോർമാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

     ഇന്റർനെറ്റ് സൗകര്യം ഉള്ള സ്കൂളുകൾ വിശദാംശങ്ങൾ എക്സൽ ഫയലിൽ ടൈപ്പ് ചെയ്ത്  aeokuthuparamba2018@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു തന്നാൽ മതിയാകും. അല്ലാത്തവർ പി.ഡി.എഫ് ഫോർമാറ്റ് പ്രിന്റെടുത്ത് എഴുതി നല്കിയാൽ മതിയാകും.

Thursday, July 19, 2018

അറിയിപ്പ്
ചാന്ദ്രപക്ഷാചരണം- ക്ലാസ്സ് മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചതായി അറിയിക്കുന്നു.

Wednesday, July 18, 2018


അറിയിപ്പ്
വിദ്യാരംഗം രജിസ്ട്രേഷൻ  ഫീസ് , വിദ്യാരംഗം മാസികയുടെ വരിസംഖ്യ എന്നിവ 23-7-2018 നുള്ളിൽ ഓഫീസിൽ അടയ്ക്കേണ്ടതാണ്‌.
പാഠപുസ്തക വിതരണം
ഉപജില്ലയിലെ സ്കൂളുകളിൽ ഇതു വരെ ലഭിച്ച പാഠപുസ്തകങ്ങളുടെ  എണ്ണം ശേഖരിക്കുന്നതിനായി ഇതോടൊപ്പം നല്കിയ എക്സൽ ഷീറ്റിൽ  ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തി 23-7-2018 നുള്ളിൽ  ബി.ആർ.സി യിൽ നല്കേണ്ടതാണ്‌. 
        പ്രസ്തുത എക്സൽ ഫയലിൽ 10 പേജുകളുണ്ട്.ഓരോ സ്കൂളിലേക്കും  ആവശ്യമായ ക്ലാസ്സുകൾ ഉൾപ്പെട്ട പേജുകൾ മാത്രം പ്രിന്റെടുത്താൽ മതിയാകും. 
                                  ഇന്റർനെറ്റ് സൗകര്യമുള്ള സ്കൂളുകൾ പ്രസ്തുത എക്സൽ ഫയലിൽ ആവശ്യമായ വിവരങ്ങൾ ടൈപ്പ് ചെയ്ത്  ബി.ആർ.സി യിലേക്ക് ഇ-മെയിൽ ചെയ്തു നല്കിയാൽ മാത്രം മതി. 
      വിവരശേഖരണത്തിനായുള്ള  എക്സൽ ഫയലിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, July 17, 2018

അറിയിപ്പ്
ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കണ്ണ്‌ പരിശോധനയുമായി ബന്ധപ്പെട്ട് അദ്ധ്യാപകർക്കുള്ള പരിശീലനം 28-7-2018 ശനിയാഴ്ച 10 മണിക്ക് കൂത്തുപറമ്പ് ലയൺസ് ക്ലബ് ഹാളിൽ വെച്ച് നടക്കുന്നതാണ്‌.എല്ലാ പ്രധാനാദ്ധ്യാപകരും സ്കൂളിലെ ഒരു അദ്ധ്യാപകനെ പരിശീലനത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്‌.
അറിയിപ്പ്
ഉപജില്ലയിലെ സംസ്ക്യതം അദ്ധ്യാപകരുടെ യോഗം 24-7-2018 ചൊവ്വാഴ്ച 3.30 ന്‌ എ.ഇ.ഒ ഹാളിൽ നടക്കുന്നതായിരിക്കും.എല്ലാ സംസ്ക്യതം അദ്ധ്യാപകരും പ്രസ്തുത  യോഗത്തിൽ പങ്കെടുക്കേണ്ടതാണ്‌.
ചാന്ദ്ര ദിനം
ചാന്ദ്രദിന പക്ഷാചരണവുമായി ബന്ധപ്പെട്ട്  ഒരു ക്ലാസ്സ് 20-7-2018 വെള്ളിയാഴ്ച 2 മണിക്ക് എ.ഇ.ഒ കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്നു. എല്ലാ വിദ്യാലയങ്ങളിൽ നിന്നും ഓരോ അദ്ധ്യാപകൻ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌.

Monday, July 16, 2018

അറബിക് ടാലന്റ് പരീക്ഷ
കൂത്തുപറമ്പ് ഉപജില്ലാതല അറബിക് ടാലന്റ് പരീക്ഷ ജൂലായ് 21 ശനിയാഴ്ച 10 മണിക്ക് കൂത്തുപറമ്പ് ഹൈസ്കൂളിൽ (തൊക്കിലങ്ങാടി) വെച്ച് നടത്തുന്നതാണ്‌.

Wednesday, July 11, 2018

പാഠപുസ്തക വിതരണം
ഒന്നാം വോള്യം പാഠപുസ്തക വിതരണം 99% പൂർത്തിയാക്കിയ സാഹചര്യത്തിൽ , ഇനിയും ഏതെങ്കിലും സ്കൂളിൽ ഒന്നാം  വോള്യം പാഠപുസ്തകങ്ങൾ ലഭിക്കാനുണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങൾ ഇന്നു തന്നെ (12-7-2018)  ഓഫീസിൽ രേഖാമൂലം നല്കേണ്ടതാണ്‌. 11-7-2018 വരെയുള്ള കണക്കുകൾ ഇനി പരിഗണിക്കുന്നതല്ല. പുസ്തക വിതരണം സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിനാൽ ഇന്ന് (12-7-2018) ലഭിക്കുന്ന കണക്ക് പ്രകാരമേ പുസ്തകങ്ങൾ ലഭ്യമാക്കാൻ സാധിക്കുകയുള്ളൂവെന്നതിനാൽ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് ഒരിക്കല്ക്കൂടി ഓർമിപ്പിക്കുന്നു.
സ്കോളർഷിപ്പ്
2018-19 വർഷത്തെ എൽ.എസ്.എസ് സ്കോളർഷിപ്പ്  , മുസ്ലീം/നാടാർ/ആംഗ്ലോ ഇന്ത്യൻ/മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ ദാരിദ്യരേഖയ്ക്ക് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ് തുടങ്ങിയ ഇനത്തിൽ ആവശ്യമായ തുക സംബന്ധിച്ച വിശദാംശങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമകളിൽ ജൂലായ് 20 നുള്ളിൽ ഓഫീസിൽ എത്തിക്കേണ്ടതാണ്‌. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിശദമായ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രൊഫോർമ 1 , പ്രൊഫോർമ 2.
അറിയിപ്പ്
സ്കൗട്ട് & ഗൈഡ്സ് അദ്ധ്യാപകരുടെ  യോഗം 20-7-2018 ന്‌ 3 മണിക്ക്  ബി.ആർ.സി യിൽ ചേരുന്നതാണ്‌. ചുമതലയുള്ള അദ്ധ്യാപകർ നിർബന്ധമായും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്‌. യോഗത്തിന്‌ വരുമ്പോൾ സെൻസസ് അപേക്ഷ സമർപ്പിക്കേണ്ടതാണ്‌.
അറിയിപ്പ്
അറബിക് അക്കാഡമിക് കൗൺസിൽ യോഗം 26-7-2018 ന്‌ 10 മണിക്ക് ബി.ആർ.സി യിൽ ചേരുന്നതാണ്‌.എല്ലാ അറബിക് അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്‌.

Sunday, July 8, 2018

പാഠപുസ്തക വിതരണം
ഒന്നാം വോള്യം പാഠപുസ്തകങ്ങൾ പൂർണ്ണമായും ലഭിച്ച സ്കൂളുകൾ കംപ്ലീഷൻ സർട്ടിഫിക്കറ്റ് 10-7-2018 ന്‌ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

Saturday, July 7, 2018

പ്രവർത്തി പരിചയ പരിശീലനം
മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന പ്രവർത്തി പരിചയ പരിശീലനത്തിൽ പങ്കെടുപ്പിക്കുന്നതിനായി പ്രവർത്തി പരിചയ അദ്ധ്യാപകരുടെ / സ്പെഷ്യൽ ടീച്ചർമാരുടെ പേരും  , സ്ഥാനപ്പേരും , സ്കൂളിന്റെ മേൽവിലാസവും പിൻകോഡും ഇന്ന് (7-7-2018) വൈകുന്നേരം 3 മണിക്ക് മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്‌

അറിയിപ്പ്
സ്പോർട്സ് ആൻഡ് ഗെയിംസ് സബ്ജില്ലാ സെക്രട്ടറിമാരുടെ ഒരു യോഗം 9-7-2018 തിങ്കളാഴ്ച 11 മണിക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വെച്ച് ചേരുന്നതാണ്‌.

Friday, July 6, 2018

വിദ്യാരംഗം കലാസാഹിത്യ വേദി
5-7-2018 ന്‌ കൂത്തുപറമ്പ് യു.പി സ്കൂളിൽ വെച്ച് നടന്ന വായനാക്കുറിപ്പ്  തയ്യാറാക്കൽ മത്സരത്തിൽ ജില്ലയിൽ പങ്കെടുക്കാൻ അർഹത നേടിയവർ
ഹൈസ്കൂൾ വിഭാഗം
1) ഹരിശ്രീ - KHSS തൊക്കിലങ്ങാടി
2) നിവേദിത യു-GHSS ചിറ്റാരിപറമ്പ്
3) റിനിൻ ക്യഷ്ണ- റാണി ജെയ് HSS
യു.പി വിഭാഗം
1) ആർദ്ര ജയപ്രകാശ്- കൂത്തുപറമ്പ യു.പി.എസ്
2) അനഘ കെ- കണ്ണവം യു.പി.എസ്
3) അദ്വൈത് ആനന്ദ് യു-GHSS ചിറ്റാരിപറമ്പ്
4) ശ്രീനന്ദ കെ- എരുവട്ടി യു.പി.എസ്
5) ദേവനന്ദ പി.വി-ചെറുവാഞ്ചേരി യു.പി.എസ്
                      ജില്ലാതല മത്സരം 7-7-2018 ന്‌ രാവിലെ 10 മണിക്ക് ശിക്ഷക് സദൻ കണ്ണൂരിൽ വെച്ച് നടക്കുന്നതാണ്‌.

Thursday, July 5, 2018

അറിയിപ്പ്
2018 ജൂൺ 1 ന്‌ തുറക്കുകയും , ജൂൺ 8 ന്‌ ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യ ശേഖരിക്കുകയും ചെയ്ത സ്കൂളുകളിൽ നിന്നും ടി.സി മുഖേന വന്നു ചേർന്ന കുട്ടികളെ  ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ , പ്രസ്തുത കുട്ടികളുടെ വിശദാംശങ്ങളും ടി.സി യുടെ പകർപ്പും നാളെ (6-7-2018) രാവിലെ 10 മണിക്ക് ഓഫീസിൽ എത്തിക്കേണ്ടതാണ്‌.