Flash


എല്ലാ സ്കൂളുകൾക്കും കുക്കിംഗ് കോസ്റ്റ് BIMS ൽ അലോട്ടുചെയ്തിട്ടുണ്ട്. BIMSൽ അനുവദിച്ച തുക ലിസ്റ്റിലെ തുകയുമായി ഒത്തുനോക്കി എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ 13-12-2019 രാവിലെ 10 മണിക്കു മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്‌.
സ്പാർക്കുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9048481979 എന്ന നമ്പറിൽ ബന്ധപ്പെടുക.

Wednesday, October 31, 2018

കൈറ്റ് മാസ്റ്റർമാർക്കുള്ള ദ്വിദിന പരിശീലനം(രണ്ടാം ഘട്ടം)

ഹൈസ്കൂൾ വിഭാഗം വിദ്യാലയങ്ങളിൽ രൂപീകരിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ് യൂണിറ്റിലെ കൈറ്റ് മാസ്റ്റർ/മിസ്ട്രസ്സ് മാർക്കുള്ള ദ്വിദിന പരിശീലനം (രണ്ടാം ഘട്ടം) നവംബർ 5 തിങ്കളാഴ്ച ആരംഭിക്കുന്നു.ഓരോ ലിറ്റിൽ കൈറ്റ് യൂണിറ്റിൽ നിന്നും ഒരു കൈറ്റ് മാസ്റ്റർ / മിസ്ട്രസ്സ് (സെപ്തംബർ മാസത്തിൽ നടത്തിയ പരിശീലനത്തിൽ പങ്കെടുക്കാത്തവർ) പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്‌. കൂത്തുപറമ്പ് ഉപജില്ലയിലെ കൈറ്റ് മാസ്റ്റർമാർ പരിശീലനത്തിനായി അന്നേ ദിവസം രാവിലെ 9.30 ന്‌ ജി.എച്ച്.എസ്.എസ് ചാവശ്ശേരിയിൽ എത്തിച്ചേരേണ്ടതാണ്‌. പരിശീലനത്തിനായി വരുന്നവർ ലാപ്ടോപ്പ് , മൊബൈൽ ഡാറ്റാ കേബിൾ , പെൻഡ്രൈവ് എന്നിവ നിർബന്ധമായും കൊണ്ടു വരേണ്ടതാണ്‌.

ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ  പുതിയ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തുന്നതിലേക്കായി എല്ലാ സ്കൂളുകളുടേയും 31-3-2018 ലെ ബാലൻസ് തുക ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ രേഖപ്പെടുത്തി ആയതിന്റെ രണ്ട് കോപ്പിയും  , ബാങ്ക് പാസ്സ് ബുക്ക് / ബാങ്ക് സ്റ്റേറ്റ്മെന്റ്  -ന്റെ  പകർപ്പും സഹിതം 5-11-2018 നുള്ളിൽ നൂണ്മീൽ ഓഫീസർ/സെക്ഷൻ ക്ലാർക്ക് മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതാണ്‌. പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത പ്രൊഫോർമകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ നൂണ്മീൽ വിഭാഗത്തിലെ ജീവനക്കാർ ഈ ഓഫീസിൽ നിന്നും നേരിട്ട് ശേഖരിക്കുന്നതിനാൽ ഇക്കാര്യത്തിൽ കാലതാമസ്സം വരുത്തരുതെന്ന് ഓർമ്മിപ്പിക്കുന്നു. 

Tuesday, October 30, 2018

കിക്കോഫ്
2007 ലും 2008 ലും ജനിച്ച കുട്ടികൾക്കായുള്ള “കിക്കോഫ്” ഫുട്ബോൾ പരിശീലന പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി 31-10-2018 ആണ്‌.വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

നവകേരള നിർമ്മിതി
നവംബർ 1 കേരളപ്പിറവി ദിനത്തിൽ നടത്തുന്ന കുട്ടികൾക്കായുള്ള കാമ്പയിൻ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
Rashtriya Sankalp Diwas
 ഒക്ടോബർ 31 ന്‌ Rashtiya Sankalp Diwas  ആയി ആചരിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ കൈക്കോള്ളേണ്ട നടപടികൾ സംബന്ധിച്ച സർക്കുലർ , പ്രതിജ്ഞ എന്നിവയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
അറിയിപ്പ്
31-10-2018 ബുധനാഴ്ച രാവിലെ 10 മണിക്ക് HM കോൺഫറൻസ് ഉണ്ടായിരിക്കുന്നതാണ്‌.എല്ലാവരും ക്യത്യസമയത്ത് തന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്‌.

Saturday, October 27, 2018

ശാസ്ത്രമേള
2018-19 വർഷത്തെ കൂത്തുപറമ്പ് ഉപജില്ലാതല ശാസ്ത്രമേളയുടെ റിസൽട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക

School Library - വായനയുടെ വസന്തം

2018 -19 വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ ഹൈസ്കൂളിലും സർക്കാർ യു. പി സ്കൂളുകളിലും ലൈബ്രറി പുസ്തകങ്ങൾ നൽകുന്നതിന് 08 .10 .2018 ലെ DPI /80645 /2018 /2018 -SP എന്ന സർക്കുലർ പ്രകാരം ഓൺലൈൻ മുഖേന ഇൻഡൻറ് സമർപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ നൽകിയിരുന്നു. ഈ മാസം 12  ന് മുൻപ് ഇൻഡൻറ് പൂർത്തിയാക്കണമെന്ന നിർദേശമാണ് ആദ്യം നൽകിയത്. ഈ തീയതി 25 വരെ നൽകി വീണ്ടും  അറിയിപ്പ് നൽകിയിരുന്നു. എന്നിരുന്നാലും നാലിൽ ഒരു ഭാഗം സ്കൂളുകൾ മാത്രമാണ് ഇൻഡൻറ് സമർപ്പിച്ചിട്ടുള്ളത്.ആയതിനാൽ എല്ലാ ബന്ധപ്പെട്ട സ്കൂളുകളും  30.10.2018  ന്  മണിക്ക് മുൻപ് ഇൻഡന്റ് ചെയ്യുന്നുണ്ടെന്ന് പ്രധാനാദ്ധ്യാപകർ  ഉറപ്പു വരുത്തേണ്ടതാണ്.

Friday, October 26, 2018

സാമുഹ്യ ശാസ്ത്ര മേള അറിയിപ്പ് 

1.[10/26, 10:44 AM] ‪+91 94957 67404‬: പൊതു വിദ്യാഭ്യാസ വകുപ്പ് സാമൂഹ്യ ശാസ്ത്രകൗൺസിലിന്റെ ബാനറിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ജില്ലാതല വാർത്താ വായനാ മത്സരം നവംബർ ഒന്നാം തീയ്യതി വ്യാഴാഴ്ച രാവിലെ 9.30ന് ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്നതാണ്. സബ് ജില്ലാതല വാർത്താ വായനമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർത്ഥികൾ അതത്AEO / സബ് ജില്ലാ സെക്രട്ടറിമാരുടെ സാക്ഷ്യപത്രവുമായി കൃത്യ സമയത്ത് എത്തിച്ചേരേണ്ടതാണ്.


2.[10/26, 10:44 AM] ‪+91 94957 67404‬: ജില്ലാതല വാർത്താ വായനാ മത്സരത്തിന്റെ മുന്നോടിയായി സബ് ജില്ലാ മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനം നേടിയവ വിദ്യാർത്ഥികൾക്ക് ഒരു പരിശീലന ക്ലാസ്സ് ജില്ലാ സാമൂഹ്യ ശാസ്ത്രകൗൺസിൽ സംഘടിപ്പിക്കുന്നു. 29.10-18ന് തിങ്കളാഴ്ച രാവിലെ 9.30ന് കണ്ണൂർ നോർത്ത് BRC ഹാളിൽ നടക്കുന്ന പരിശീലന ക്ലാസ്സിൽ മുഴുവൻ സബ് ജില്ലാ വിജയികളും (ഒന്നും രണ്ടും സ്ഥാനക്കാർ ) പങ്കെടുക്കേണ്ടതാണ്


3.[10/26, 10:44 AM] ‪+91 94957 67404‬ : 29 -10 - 18 ന് തിങ്കളാഴ്ച 2 മണിക്ക്ജില്ലാ സാമുഹ്യ ശാസ്ത്രകൗൺസിൽ യോഗം കണ്ണൂർ  DD Office കോമ്പൗണ്ടിൽ നടക്കുന്നതാണ് മുഴുവൻ സബ് ജില്ലാ സെക്രട്ടറിമാരും യോഗത്തിൽ കൃത്യസമയത്ത് തന്നെ പങ്കെടുക്കേണ്ടതാണ്.

4.[10/26, 10:44 AM] ‪+91 94957 67404‬: 2018-19 ലെ ശാസ്ത്രോത്സവ സംഘാടക സമിതി 29-10-18ന് രാവിലെ 11മണിക്ക് കണ്ണർ ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരുന്നു. മുഴുവൻ സബ് ജില്ലാ സെക്രട്ടറി മാരും സംഘാടക സമിതി യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യ ശാസ്ത്രകൗൺസിലിനു വേണ്ടി അഭ്യർത്ഥിക്കുന്നു.
               
                                                                    ഒപ്പ്/-

                                             വിദ്യാഭ്യാസ ഉപ ഡയറക്ടര്‍
                                                                   കണ്ണൂര്‍
                                                             കണ്ണൂര്‍- 670002
                                                       ഫോണ്‍ : 04972-705149

Wednesday, October 24, 2018

അറിയിപ്പ്
പുതിയ നൂണ്മീൽ സോഫ്റ്റ്.വെയർ സംബന്ധിച്ച് പ്രധാനാദ്ധ്യാപകർ നേരിടുന്ന ബുദ്ധിമുട്ടുകൾ dpinoonmeal@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്  മൊബൈൽ നമ്പർ സഹിതം അയച്ചു കൊടുത്താൽ  ആയത് പരിഹരിച്ച് നല്കുന്നതാണ്‌. 

Tuesday, October 23, 2018

വായനയുടെ വസന്തം

സംസ്ഥാനത്തെ സർക്കാർ യു.പി / ഹൈസ്കൂളുകൾക്കു ലൈബ്രറി പുസ്തകങ്ങൾ നൽകുന്നതിനുള്ള സംവിധാനം ഒരുക്കുകയും നടപടിക്രമങ്ങൾ വിശദീകരിച്ചു കൊണ്ട് സർക്കുലർ നൽകുകയും ചെയ്തിട്ടുണ്ട്.ഇനിയും ഇൻഡന്റ് നല്കിയിട്ടില്ലാത്ത സ്കൂളുകൾ ഇൻഡന്റ് നൽകേണ്ട അവസാന തീയതി 25.10.2018  - 5 pm 
വളരെ അടിയന്തിരം
ഇംഗ്ലീഷ് പരിശീലനം
പ്രൈമറി വിഭാഗത്തിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അദ്ധ്യാപകർക്കായി ബാംഗ്ലൂർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് 12-11-2018 മുതൽ 11-12-2018 വരെ 30 ദിവസം ദൈർഘ്യമുള്ള അധ്യാപക പരിശീലനം സംഘടിപ്പിക്കുന്നു.പ്രസ്തുത പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പ്പര്യമുള്ള 50 വയസ്സിൽ താഴെ പ്രായമുള്ള അദ്ധ്യാപകരുടെ പേര്‌ വിവരങ്ങൾ 24-10-2018 ബുധനാഴ്ച 4 മണിക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. 
      SC/ST/OBC/Differently Abled വിഭാഗത്തിലുള്ള അദ്ധ്യാപകർക്കും, പുതുതായി സർവ്വീസിൽ പ്രവേശിച്ചിട്ടുള്ള അദ്ധ്യാപകർക്കും പ്രത്യേക പരിഗണന നല്കേണ്ടതാണ്‌.RIESI നടത്തിയിട്ടുള്ള 60/30 ദിവസങ്ങൾ ദൈർഘ്യമുള്ള പരിശീലന പരിപാടിയിൽ മുൻപ് പങ്കെടുത്തിട്ടുള്ള അദ്ധ്യാപകരെ ഒഴിവാക്കേണ്ടതുമാണ്‌.
വിശദാംശങ്ങൾ www.riesielt.org എന്ന വെബ്സൈറ്റിൽ നിന്നോ , 080-23218452 ,23213243 എന്ന ഫോൺ നമ്പറിലോ ലഭ്യമാകുന്നതാണ്.

Friday, October 19, 2018

ഐ.ടി മത്സരം
ഉപജില്ല/റവന്യൂ ജില്ലാതലങ്ങളിൽ ഐ.ടി മത്സരങ്ങൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.

Wednesday, October 17, 2018

അറിയിപ്പ്
ഉച്ചഭക്ഷണ പരിപാടി
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ പാചകത്തിന്‌ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ കഴിവതും സർക്കാർ ഏജൻസികൾ ഉല്പാദിപ്പിക്കുന്ന മായം കലരാത്ത  ബ്രാൻഡഡ് വെളിച്ചെണ്ണ ഉപയോഗിക്കണമെന്ന് അറിയിക്കുന്നു.

Tuesday, October 16, 2018

നുമാറ്റ്സ് 2018-19
2018-19 വർഷത്തെ NuMATS പരീക്ഷയുമായി ബന്ധപ്പെട്ട് വിശദമായ സർക്കുലറിനായി  ഇവിടെ ക്ലിക്ക് ചെയ്യുക.
       ആറാം ക്ലാസ്സിൽ  പഠിക്കുന്ന കുട്ടികളിൽ നിന്നും ഉന്നത നിലവാരമുള്ള 5 കുട്ടികളെ തെരഞ്ഞെടുത്ത് [ജനറൽ -2 , എസ്.സി-1 , എസ്.ടി-1 , വ്യത്യസ്തമായ കഴിവുള്ളവർ (Differently Abled)-1] അവരുടെ പേര്‌ വിവരം ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തി , ഓരോ കുട്ടിക്കും രജിസ്ട്രേഷൻ ഫീസായി 50 രൂപ സഹിതം 2018 ഒക്ടോബർ 30 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.(ഏതെങ്കിലും കാറ്റഗറിയിൽ കുട്ടികൾ ഇല്ലെങ്കിൽ അത് ഒഴിച്ചിടണം).Differently Abled (കുറഞ്ഞത് 40 %) വിഭാഗത്തില്പ്പെട്ട വിദ്യാർത്ഥികളുടെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജാരാക്കേണ്ടതാണ്‌.

വളരെ അടിയന്തിരം
ആരോഗ്യ ഇൻഷുറൻസ് (MEDISEP)
കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും  ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ വിവരശേഖരണത്തിനായി നല്കിയ എക്സൽ ഫോർമാറ്റിൽ  മാറ്റങ്ങൾ  വരുത്തി നല്കിയിട്ടുള്ളതിനാൽ പുതുക്കിയ ഫോർമാറ്റിൽ വിവരങ്ങൾ 22-10-2018 നുള്ളിൽ നല്കേണ്ടതാണ്‌. പുതുക്കിയ ഫോർമാറ്റിനായി  ഇവിടെ ക്ലിക്ക് ചെയ്യുക.
മാറ്റങ്ങൾ:-
a) ഒഴിവാക്കിയത്:- ഇതിനോടകം നല്കിയ ഫോർമാറ്റിലെ Employees എന്ന ഷീറ്റിൽ  ഡെപ്യൂട്ടേഷൻ സംബന്ധിച്ച കോളങ്ങൾ( കോളം F,G,H) , ഐ.ഡി കാർഡ് ഡീറ്റയിൽസ് (കോളം-M) , ഡി.ഡി.ഒ ഡീറ്റയിൽസ് (കോളം AC, AD , AE)  എന്നിവ ഒഴിവാക്കിയിട്ടുണ്ട്.

b) കൂട്ടിച്ചേർത്തത്:- Employees  എന്ന ഷീറ്റിലും Dependants എന്ന ഷീറ്റിലും Gender നു ശേഷം Height , Blood Group  എന്നീ കോളങ്ങൾ പുതുതായി ചേർത്തിട്ടുണ്ട്. കൂടാതെ  Employees  എന്ന ഷീറ്റിൽ House Number , Policy Amount എന്നീ കോളങ്ങൾ കൂടി പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. 

പഴയ ഫോർമാറ്റിൽ  ഇതിനോടകം രേഖപ്പെടുത്തലുകൾ വരുത്തിയിട്ടുള്ളവർ പുതിയ ഫോർമാറ്റ് ഡൗൺലോഡ് ചെയ്തതിനുശേഷം പഴയതിൽ നിന്നും ബാധകമായ കോളങ്ങൾ പുതിയതിലേക്ക് copy/paste ചെയ്യുകയും  പുതുതായി ഉൾപ്പെടുത്തിയ കോളങ്ങളിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തുകയും  ചെയ്താൽ  മതിയാകും.
കുറിപ്പ് : പ്രസ്തുത ഫോർമാറ്റിൽ  മൊബൈൽ നമ്പറും ആധാർ നമ്പറും ഉൾപ്പെടുന്നതിനാൽ സുരക്ഷിതത്വം കണക്കിലെടുത്ത് പ്രസ്തുത എക്സൽ ഫോർമാറ്റ് സി.ഡി യിലാക്കി നല്കിയാൽ മതി. സി.ഡി യുടെ പുറത്ത് സ്കൂൾ കോഡ് , സ്കൂളിന്റെ പേര്‌ എന്നിവ രേഖപ്പെടുത്തേണ്ടതാണ്‌. ഇ-മെയിൽ അയക്കേണ്ടതില്ല. കൂടാതെ ചുവടെ കൊടുത്തിരിക്കുന്ന സാക്ഷ്യപത്രം ഓഫീസിൽ സി.ഡി യോടൊപ്പം നല്കേണ്ടതാണ്‌.സാക്ഷ്യപത്രത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, October 15, 2018

ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ്
2018-19 വർഷത്തെ ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പിനുള്ള  ഫ്രെഷ്/റിന്യൂവൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31-10-2018 ലേക്ക് നീട്ടിയിട്ടുണ്ട്. എല്ലാ പ്രധാനാദ്ധ്യാപകരും ഇതുവരെ ലഭിച്ച അപേക്ഷകളുടെ  വേരിഫിക്കേഷൻ ഉടൻ പൂർത്തിയാക്കേണ്ടതാണ്‌. അവസാന നിമിഷങ്ങളിലെ തിരക്ക്  കാരണം  സ്കോളർഷിപ്പ്  സൈറ്റിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വേരിഫിക്കേഷൻ നീട്ടികൊണ്ടു പോകരുതെന്ന് ഓർമ്മിപ്പിക്കുന്നു.
വളരെ അടിയന്തിരം
ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ്
എല്ലാ പ്രധാനാദ്ധ്യാപകരും അവരവരുടെ സ്കൂളുകളിൽ ലഭിച്ച ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ് അപേക്ഷകൾ ഇന്ന് (15-10-2018) തന്നെ വേരിഫിക്കേഷൻ നടത്തേണ്ടതാണ്‌.

Thursday, October 11, 2018

വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട പുതിയ സോഫ്റ്റ്.വെയറിലേക്ക്  അടിയന്തിരമായി മാറേണ്ടതിനാൽ എല്ലാ സ്കുളുകളും 1-6-2018 മുതൽ 15-10-2018  വരെയുള്ള അറ്റൻഡൻസ് അടക്കം (അക്കൗണ്ട്സ് ഒഴികെ) സോഫ്റ്റ്.വെയറിൽ  ആവശ്യമായ എല്ലാ വിവരങ്ങളും  രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും  , 15-10-2018 നു 3 മണിക്ക് മുമ്പായി  ചുവടെ കൊടുത്തിരിക്കുന്ന സാക്ഷ്യപത്രം പൂരിപ്പിച്ച് ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്‌. 

            സാക്ഷ്യപത്രത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സോഫ്റ്റ്.വെയറിൽ രേഖപ്പെടുത്തലുകൾ വരുത്തുമ്പോൾ സാങ്കേതിക തടസ്സം നേരിടുന്നുണ്ടെങ്കിൽ 9495207733 (software technician) എന്ന നമ്പറിൽ വിളിക്കുക.

Wednesday, October 10, 2018

വളരെ അടിയന്തിരം
സ്കൂൾ ലൈബ്രറി പദ്ധതി 2018-19
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ യു.പി സ്കൂളുകളിൽ 5,6,7 ക്ലാസ്സുകളിൽ തയ്യാറാക്കുന്ന ക്ലാസ്സ് റൂം ലൈബ്രറികളിലും സർക്കാർ ഹൈസ്കൂളുകളിൽ പൊതുലൈബ്രറികളിലും പുസ്തകം വാങ്ങി നല്കുന്നതിലേക്കായി 12-10-2018 നുള്ളിൽ ഓൺലൈൻ ഇൻഡന്റ് നല്കേണ്ടതുണ്ട്. വിശദാംശങ്ങൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, October 8, 2018

Nai Talim 
മഹാത്മാ ഗാന്ധിയുടെ 150 മത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് സെപ്തംബർ 26 മുതൽ ഒക്ടോബർ 2 വരെ ദേശീയ നയീ താലിം വാരമായി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി എം.ജി.എൻ.സി.ആർ.ഇ തയ്യാറാക്കിയ പ്രവർത്തന പദ്ധതിയുടെ രൂപരേഖയ്ക്കായി   ഇവിടെ ക്ലിക്ക് ചെയ്യുക . പ്രസ്തുത നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.
സർക്കുലർ 
മഹാത്മാ ഗാന്ധിയുടെ 150 മത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളുകളിൽ സ്വീകരിക്കേണ്ട തുടർനടപടികൾ  സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക . പ്രസ്തുത സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.

Saturday, October 6, 2018

സമ്പൂർണ്ണ
2018-19 അധ്യയന വർഷത്തെ ആറാം പ്രവ്യത്തി ദിനം അടിസ്ഥാനമാക്കിയുള്ള വിദ്യാർത്ഥികളുടെ കണക്കെടുപ്പിനുശേഷം ഓരോ സ്കൂളിലും പുതുതായി വന്നു ചേർന്ന കുട്ടികളെ ഉൾപ്പെടുത്തിയും , വിടുതൽ ചെയ്ത കുട്ടികളെ ഒഴിവാക്കിയും 2018 സെപ്തംബർ 30 അടിസ്ഥാനമാക്കി കുട്ടികളുടെ അന്തിമ കണക്ക് നിശ്ചയിക്കേണ്ടതുണ്ട്. ആയതിനാൽ കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ  ക്യത്യമായും പൂർണ്ണമായും സമ്പൂർണ്ണയിൽ 12-10-2018 നുള്ളിൽ ഉൾപ്പെടുത്തേണ്ടതാണ്‌. 
   കൂടാതെ  വിദ്യാലയങ്ങളെ സംബന്ധിച്ച് നല്കിയിട്ടുള്ള അടിസ്ഥാന വിവരങ്ങളിലെ പിഴവുകളും , മീഡിയം , അഡീഷണൽ ലാംഗ്വേജ് മുതലായ രേഖപ്പെടുത്തലുകളിലെ  പിഴവുകളും ഇപ്പോൾ തിരുത്താവുന്നതാണ്‌. എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത അവസരം പൂർണ്ണമായും വിനിയോഗിക്കേണ്ടതാണ്‌.

Friday, October 5, 2018

ശാസ്ത്രമേള
2018-19 വർഷത്തെ ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര മേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

Special School Kalolsavam

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നതിന് കണ്ണൂർ ജില്ലയിൽ നിന്നുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടു ഒരു യോഗം 08 .10 .2018  നു രാവിലെ 10 .30 ന് കണ്ണൂർ ഡി ഡി ഇ ഓഫിസിൽ വച്ച് നടക്കുന്നു. കുട്ടികളെ പങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്ന  സ്കൂൾ അധികൃതർ അന്നേ  ദിവസം യോഗത്തിൽ പങ്കെടുക്കേണ്ടതാണ്. 
വിദ്യാസാഹിതി
വിദ്യാരംഗം കലാസാഹിത്യ വേദി സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ “വിദ്യാസാഹിതി” എന്ന പേരിൽ നടത്തപ്പെടുന്ന അധ്യാപക സാഹിത്യ ശില്പശാല സംബന്ധിച്ച സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
         അപേക്ഷാഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഉറുദു ടാലന്റ് മീറ്റ്
സംസ്ഥാനതല ഉറുദു ടാലന്റ് മീറ്റിന്റെ ഭാഗമായി സബ്ജില്ലാതല മത്സരം 8-10-2018 തിങ്കളാഴ്ച 10.30 ന്‌ കൂത്തുപറമ്പ് ബി.ആർ.സി യിൽ വെച്ച് നടത്തുന്നതാണ്‌.

Thursday, October 4, 2018

വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2018-19 വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 4-10-2018 ലെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.
NMMS സ്കോളർഷിപ്പ്
2018-19 അധ്യയന വർഷത്തിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്നതും , NMMS സ്കോളർഷിപ്പിന്‌ അർഹത നേടിയിട്ടുള്ളതുമായ മുഴുവൻ കുട്ടികളുടേയും നോമിനേഷനുകൾ അടിയന്തിരമായി നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും, ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നത് ഗൗരവമായി കണക്കിലെടുക്കുമെന്നും അറിയിക്കുന്നു.

Wednesday, October 3, 2018


വളരെ അടിയന്തിരം
വിവരശേഖരണം
ആസ്ബസ്റ്റോസ് മേല്ക്കൂര ഉപയോഗിക്കുന്നതും , ചുറ്റുമതിൽ ഇല്ലാത്തതുമായ സ്കൂളുകളുടെ വിവരങ്ങൾ ശേഖരിക്കുന്നതിലേക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
     എല്ലാ പ്രധാനാദ്ധ്യാപകരും 4-10-2018 ന്‌ വൈകുന്നേരം 3 മണിക്ക് മുമ്പായി ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തേണ്ടതാണ്‌.

Monday, October 1, 2018

വന്യജീവി വാരാഘോഷം
2018 ഒക്ടോബർ 2 മുതൽ 8 വരെ വന്യജീവി വാരാഘോഷമായി ആചരിക്കുന്നതിന്റെ  ഭാഗമായി 5-10-2018 ന്‌ സ്കൂളുകളിൽ  എടുക്കേണ്ട പ്രതിജ്ഞയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
CWSN 2018-19
2018-19 വർഷത്തിൽ സർക്കാർ / എയിഡഡ്/ അൺ എയിഡഡ്(അംഗീക്യതം) സ്കൂളുകളിൽ പഠിക്കുന്ന സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ എണ്ണം , അവർക്ക് ലഭ്യമാക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് ഇതോടൊപ്പം നല്കിയിട്ടുള്ള പ്രൊഫോർമ പൂരിപ്പിച്ച് 3-10-2018 ന്‌ വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
           പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളായി പരിഗണിക്കുന്നതിനുള്ള മാനദണ്ഡത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഗെയിൻ പി.എഫ് ക്യാമ്പ്
കൂത്തുപറമ്പ് ഉപജില്ലാതല ഗെയിൻ പി.എഫ് ക്യാമ്പ് 9-10-2018 നു ഓഫീസിൽ വെച്ച്  നടക്കുന്നതാണ്‌. വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
തീവ്രശുചീകരണ പരിപാടി
2018 സെപ്തംബർ 22 മുതൽ ഒക്ടോബർ 2 വരെ നീണ്ടു നില്ക്കുന്ന തീവ്രശുചീകരണ പരിപാടിയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
                 പ്രതിജ്ഞയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.