Flash


എല്ലാ സ്കൂളുകൾക്കും കുക്കിംഗ് കോസ്റ്റ് BIMS ൽ അലോട്ടുചെയ്തിട്ടുണ്ട്. BIMSൽ അനുവദിച്ച തുക ലിസ്റ്റിലെ തുകയുമായി ഒത്തുനോക്കി എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ 13-12-2019 രാവിലെ 10 മണിക്കു മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്‌.
സ്പാർക്കുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9048481979 എന്ന നമ്പറിൽ ബന്ധപ്പെടുക.

Friday, August 31, 2018

പാഠപുസ്തക വിതരണം
2018-19 വർഷത്തെ പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് 1-9-2018 ലെ ഓൺലൈൻ എൻട്രി സ്റ്റാറ്റസിനായി ഇവിടെ ക്ലിക്ക് ചെയ്യുക. എല്ലാ സ്കൂളുകളും ഇന്നലെ വരെ ലഭിച്ച പാഠപുസ്തകങ്ങളുടെ എണ്ണം ഇന്ന് (1-9-2018) വൈകുന്നേരം 5 മണിക്ക് മുമ്പായി  ഓൺലൈൻ എൻട്രി വരുത്തേണ്ടതാണ്‌. സൊസൈറ്റികളായി പ്രവർത്തിക്കുന്ന സ്കൂളുകൾ  , ഒരു സൊസൈറ്റി എന്ന നിലയിൽ ആ സൊസൈറ്റിയിലേക്ക് എത്ര പുസ്തകങ്ങൾ ലഭിച്ചുവെന്ന് ആദ്യം എൻട്രി വരുത്തുകയും , തുടർന്ന് സ്കൂളുകൾക്ക് വിതരണം ചെയ്തതിനുശേഷം ഒരു സ്കൂളെന്ന നിലയിൽ എത്ര പുസ്തകം ലഭിച്ചുവെന്നും എൻട്രി വരുത്തേണ്ടതുമാണ്‌.
           രണ്ടാം വോള്യം പാഠപുസ്തകങ്ങളുടെ പുനർക്രമീകരണം അടിയന്തിരമായി പൂർത്തിയാക്കേണ്ടതിനാൽ ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന സ്കൂളുകളുടെ പേര്‌ വിവരങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചു കൊടുക്കുന്നതായിരിക്കും.

അറിയിപ്പ്
പ്രളയ ബാധിത പ്രദേശങ്ങളിലെ സ്കൂളുകളിലെ കുട്ടികളുടെ സംരക്ഷണം മുൻനിർത്തി സ്വീകരിക്കേണ്ട ശിശുസൗഹ്യദ  നടപടികൾ സംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

അറിയിപ്പ്
സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങൾക്കും  നാളെ (01-09-2018) പ്രവ്യത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു.

Thursday, August 30, 2018

അറിയിപ്പ്
2004 , 2009 വർഷങ്ങളിലെ ശമ്പള പരിഷ്കരണങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ജീവനക്കാരുടേയും  സേവന പുസ്തകം ഡി.ഡി.ഇ യുടെ പരിശോധനയ്ക്കായി 1-9-2018 നുള്ളിൽ ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌. 
അറിയിപ്പ്
ഭരണഘടനയുടെ  ഇംഗ്ലീഷ് മലയാളം ദ്വിഭാഷ പതിപ്പ് -2016 ആവശ്യമുള്ള ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർ പ്രസ്തുത വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്‌. പുസ്തകത്തിന്റെ വിലയായ 724/- രൂപയിൽ 20% കിഴിവ് അനുവദിച്ചിട്ടുള്ളതാണ്‌.

Wednesday, August 29, 2018

അറിയിപ്പ്
പ്രളയ ബാധിത പ്രദേശങ്ങളിൽ സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻ കരുതലുകൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday, August 23, 2018

പാഠപുസ്തക വിതരണം
സ്കൂളുകളിൽ ലഭിച്ച രണ്ടാം വോള്യം പാഠപുസ്തകങ്ങളുടെ എണ്ണം ഉടൻ ഓൺലൈൻ എൻട്രി നടത്തേണ്ടതാണ്‌.  ഓരോ സൊസൈറ്റിയിലും ലഭിച്ച ആകെ പുസ്തകങ്ങളുടെ എണ്ണം രേഖപ്പെടുത്തിയതിനുശേഷം ബന്ധപ്പെട്ട സ്കൂളുകൾക്ക് വിതരണം ചെയ്യേണ്ടതും  ഇത്തരത്തിൽ വിതരണം ചെയ്ത പുസ്തകങ്ങളുടെ എണ്ണം ഓൺലൈൻ എൻട്രി വരുത്തേണ്ടതാണ്‌. കൂടാതെ സൊസൈറ്റിയായി പ്രവർത്തിക്കുന്ന സ്കൂളുകൾ  , സ്കൂളെന്ന നിലയിൽ പ്രസ്തുത സ്കൂളിന്‌ ലഭിച്ച പുസ്തകങ്ങളുടെ എണ്ണവും ഓൺലൈൻ എൻട്രി വരുത്തേണ്ടതാണെന്ന് ഒരിക്കല്ക്കൂടി ഓർമ്മിപ്പിക്കുന്നു.
അറിയിപ്പ്
25-8-2018 തിരുവോണ നാളൊഴികെയുള്ള മറ്റ് അവധി ദിവസങ്ങളിൽ പാഠപുസ്തക വിതരണം ഉണ്ടായിരിക്കുന്നതാണ്‌. ആയതിനാൽ പ്രസ്തുത ദിവസങ്ങളിൽ സ്കൂളുകളിൽ പുസ്തകം ഏറ്റുവാങ്ങുന്നതിന്‌ ഒരാളെ നിയോഗിക്കേണ്ടതാണ്‌.

Tuesday, August 21, 2018

പ്രീ പ്രൈമറി ഡാറ്റാ ബാങ്ക്

പ്രീ പ്രൈമറി ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നതിലേക്കായി ഇതോടൊപ്പം  നല്കിയിട്ടുള്ള ഫോർമാറ്റ് പൂരിപ്പിച്ച് സെപ്തംബർ 5 നകം ബി.ആർ.സി യിൽ നല്കേണ്ടതാണ്‌.

Monday, August 20, 2018

അറിയിപ്പ്
മഴക്കെടുതി മൂലം സ്കൂളുകൾ പലതും വെള്ളപ്പൊക്കത്തിൽ ഭാഗികമായോ , പൂർണ്ണമായോ മുങ്ങിയതായി പത്ര / ദ്യശ്യ മാധ്യമങ്ങളിലൂടെ ഇതിനകം അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഭാവിയിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടിയുടെ ഭാഗമായും , പുനർനിർമ്മാണ വേളകളിൽ സ്വീകരിക്കേണ്ട സാങ്കേതിക തീരുമാനങ്ങൾക്കുവേണ്ടിയും നിലവിലുള്ള കെട്ടിടത്തിന്റെ  ഏതുഭാഗം വരെ ജലനിരപ്പുയർന്നുവെന്ന് അടയാളപ്പെടുത്തലുകൾ (marking) നടത്തേണ്ടതും , ജലനിരപ്പുയർന്ന തീയതി രേഖപ്പെടുത്തേണ്ടതുമാണ്‌. കൂടാതെ ഇതു സംബന്ധിച്ച് വിവരങ്ങൾ രേഖാമൂലം ഒരു ഡോക്യുമെന്റായി തയ്യാറാക്കി വയ്ക്കേണ്ടതുമാണ്‌.
അറിയിപ്പ്
മഴക്കെടുതിമൂലം നഷ്ടപ്പെട്ട ഒന്നാം വോള്യം പാഠപുസ്തകങ്ങളുടെ എണ്ണം ടൈറ്റിൽ തിരിച്ച്  23-8-2018 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
അറിയിപ്പ്
30-06-2019 വരെ സർവ്വീസിൽ നിന്നും നിന്നും വിരമിക്കുന്ന അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ വിവരങ്ങൾ നിർദ്ദിഷ്ട പ്രൊഫോർമയിൽ 21-8-2017 ചൊവ്വാഴ്ച 4 മണിക്ക് മുമ്പായി  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, August 18, 2018

അറിയിപ്പ്
കാലവർഷക്കെടുതിയോടനുബന്ധിച്ച് രക്ഷാപ്രവർത്തനങ്ങൾക്കായി ജില്ലാ കളക്ടറോ റവന്യൂ അധികാരികളോ ആവശ്യപ്പെടുമ്പോൾ സ്കൂൾ ബസ്സുകൾ വിട്ടു നല്കേണ്ടതാണെന്ന് ഡി.പി.ഐ അറിയിക്കുന്നു

Friday, August 17, 2018

അറിയിപ്പ്
കൂത്തുപറമ്പ് ഉപജില്ലയുടെ കീഴിലുള്ള ഏതെങ്കിലും സ്കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ പ്രസ്തുത വിവരം ഉടൻ ഓഫീസിൽ അറിയിക്കേണ്ടതാണ്‌.

അറിയിപ്പ്
21-8-2018 ന്‌ നടത്താനിരുന്ന പ്രീപ്രൈമറി അദ്ധ്യാപകരുടെ ഏകദിന പരിശീലനം മാറ്റി വച്ചതായി അറിയിക്കുന്നു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്‌.

പ്രീമെട്രിക് സ്കോളർഷിപ്പ് 2018-19
2018-19 വർഷത്തെ ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പിനുള്ള ഓൺലൈൻ അപെക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30-9-2018 ആണ്‌. വിശദമായ സർക്കുലറിനായി 3-8-2018 ലെ പോസ്റ്റ് കാണുക. പ്രസ്തുത സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.
ചുവടെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
1) ഓൺലൈൻ അപേക്ഷയോടൊപ്പം ഒരു രേഖയും സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതില്ല.
2) സ്കോളർഷിപ്പ് തുക കുറഞ്ഞത് 1000/- രൂപയും പരമാവധി 15000/- രൂപയുമാണ്‌. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന സമയത്ത്  , പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന  കുട്ടികൾക്ക് അഡ്മിഷൻ ഫീ , ട്യൂഷൻ ഫീ എന്നിവയില്ലാത്തതിനാൽ  മിസ്സല്ലേനിയസ് ഫീസ് എന്ന ഇനത്തിൽ ഒരു നിശ്ചിത തുക കാണിച്ചാൽ ആയത് കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പ്  വിഭാഗം  പരിശോധിച്ച്  സ്കോളർഷിപ്പിനത്തിൽ അനുവദിക്കുന്ന തുകയിൽ വർദ്ധനവ് വരുത്തി നല്കിയേക്കും. മുൻ വർഷങ്ങളിൽ 7500/- രൂപ വരെ സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.
3)സീറോ ബാലൻസ് അക്കൗണ്ടിന്‌ 6 മാസത്തെ വാലിഡിറ്റി മാത്രമാണുള്ളത്.ആയത് റിക്വസ്റ്റ് കൊടുത്ത് പുതുക്കേണ്ടതാണ്‌. കൂടാതെ ബാങ്കിൽ നല്കിയ ഫോൺ നമ്പർ മാറ്റാൻ പാടില്ല.ഒരു കുട്ടിക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമേ പാടുള്ളു . പ്രസ്തുത അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യേണ്ടതാണ്‌. ജോയിന്റ് അക്കൗണ്ടുകളിൽ കുട്ടികളുടെ പേര്‌ ആദ്യം വരണം.( ആധാർ കാർഡ് ഉപയോഗിച്ച് വിവിധ ബാങ്കുകളിൽ അക്കൗണ്ട് എടുക്കുമ്പോൾ ഏറ്റവുമൊടുവിൽ ഏത് ബാങ്കിലാണോ അക്കൗണ്ട്  എടുത്തത് , ആ അക്കൗണ്ട് മാത്രമേ ലൈവായിട്ടുണ്ടാകൂ. മറ്റ് അക്കൗണ്ടുകൾ ഫ്രീസായിട്ടുണ്ടാകും.ആയതിനാൽ പ്രീമെട്രിക് സ്കോളർഷിപ്പിന്‌ അപേക്ഷിച്ചതിനുശേഷം  മറ്റൊരു ബാങ്കിൽ ആധാർ കാർഡുപയോഗിച്ച് അക്കൗണ്ട് എടുത്താൽ സ്കോളർഷിപ്പിന്‌ നല്കിയ അക്കൗണ്ട് ഫ്രീസാകുമെന്നാണ്‌ ഡി.പി.ഐ യിൽ നിന്നും ലഭിച്ച വിവരം)
4) നിശ്ചിത വരുമാനപരിധിയില്പ്പെടാത്തതിനാൽ സർക്കാർ  ജീവനക്കാരുടെ മക്കൾക്ക് പ്രസ്തുത സ്കോളർഷിപ്പിന്‌ അപേക്ഷിക്കാൻ  അർഹതയില്ല.
5) ഇതുവരെ National Scholarship Portalൽ രജിസ്റ്റർ ചെയ്യാത്ത സ്കുളുകൾ  ആയത് അടിയന്തിരമായി രജിസ്റ്റർ ചെയ്യേണ്ടതാണ്‌.രജിസ്ട്രേഷൻ സമയത്ത്  രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചോദിക്കുമ്പോൾ “The school is registered as per KER  under Govt of Kerala" എന്ന് ടൈപ്പ്  ചെയ്ത് ഒപ്പും സീലും വെച്ച് സ്കാൻ ചെയ്ത് അയക്കണം(20kb യിൽ താഴെ)
6)അപേക്ഷയോടൊപ്പം നല്കുന്ന മൊബൈൽ നമ്പറിലേക്ക് സ്കോളർഷിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ വിവിധ ഘട്ടങ്ങളിലായി നല്കുന്നതിനാൽ കുട്ടിയുടെ(രക്ഷിതാവിന്റെ) മൊബൈൽ നമ്പർ മാത്രം നല്കുക.


ശാസ്ത്രോത്സവം
2018-19 വർഷത്തെ ശാസ്ത്രോത്സവത്തിന്റെ  വിഷയങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday, August 14, 2018

ഏകദിന പരിശീലനം
ഉപജില്ലയിലെ പ്രീ പ്രൈമറി അദ്ധ്യാപകർക്കുള്ള ഏകദിന പരിശീലനം 21-8-2018 ന്‌ രാവിലെ 9.30  ന്‌ എ.ഇ.ഒ ഹാളിൽ വെച്ച് നടത്തുന്നതാണ്‌. ഓരോ സ്കുളിൽ നിന്നും ഒരു പ്രീ പ്രൈമറി അദ്ധ്യാപകൻ പങ്കെടുക്കേണ്ടതാണ്‌.

അറിയിപ്പ്
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാർത്താവായന മത്സരം 18-8-2018 ന്‌ 10 മണിക്ക് ബി.ആർ.സി ഹാളിൽ വെച്ച് നടത്തുന്നതാണ്‌. ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗം കുട്ടികൾ പങ്കെടുക്കേണ്ടതാണ്‌.

Sunday, August 12, 2018


ടൈംടേബിൾ
ഒന്നാം പാദവാർഷിക പരീക്ഷയുടെ ടൈംടേബിളിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
സ്വാതന്ത്യ ദിനാഘോഷം 2018
സ്വാതന്ത്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.

Saturday, August 11, 2018

അറിയിപ്പ്
ഹലോ ഇംഗ്ലീഷ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഒരു റിവ്യൂ  മീറ്റിംഗ് 13-8-2018 തിങ്കളാഴ്ച 3 മണിക്ക് എ.ഇ.ഒ ഹാളിൽ ചേരുന്നതാണ്‌. ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ ചുമതല  വഹിക്കുന്ന അദ്ധ്യാപകൻ നിർബന്ധമായും പ്രസ്തുത യോഗത്തിൽ  പങ്കേടുക്കേണ്ടതാണ്‌.

Wednesday, August 8, 2018

ബഡ്ജറ്റ് എസ്റ്റിമേറ്റ്
2019-20 വർഷത്തെ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലേക്കായി ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമ പൂരിപ്പിച്ച് 9-8-2018 ന്‌ 1 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
      ആയത് കൺസോളിഡേറ്റ് ചെയ്ത് 2 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ഇ-മെയിൽ ചെയ്ത് നല്കേണ്ടതിനാൽ സമയ ക്രമം കർശനമായി പാലിക്കേണ്ടതാണെന്ന് അറിയിക്കുന്നു.                                              പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.  
വളരെ അടിയന്തിരം 
1-2-2018 മുതൽ 31-7-2018 വരെ ട്രഷറി ബിൽ ബുക്ക് മുഖേന പിൻവലിച്ച ബില്ലുകളുടെ വിശദാംശങ്ങൾ ( എക്സ്പെൻഡിച്ചർ  സ്റ്റേറ്റ്മെന്റ്) ഓരോ മാസത്തെയും പ്രത്യേകം പ്രത്യേകമായി ഇന്ന് (8-8-2018) വൈകുന്നേരം 5 മണിക്ക് മുമ്പായി  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. BIMSൽ നിന്നും ലഭിക്കുന്ന പ്രിന്റൗട്ട് കൂടി സമർപ്പിക്കേണ്ടതാണ്‌.

Friday, August 3, 2018

പ്രീമെട്രിക് സ്കോളർഷിപ്പ് 
2018-19 വർഷത്തെ  ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പുമായി ബന്ധപ്പെട്ട വിശദമായ സർക്കുലറിനും അപേക്ഷ ഫോമിനുമായി ഇവിടെ ക്ലിക്ക് ചെയ്യുക.
ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ്
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 3-8-2018 ലെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday, August 2, 2018

സ്കൂൾ വിക്കി- അവാർഡ്
സ്കൂൾ വിക്കി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കുന്ന സ്കൂളുകൾക്കുള്ള അവാർഡുമായി ബന്ധപ്പെട്ട് വിശദമായ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, August 1, 2018

ഇൻസ്പയർ അവാർഡ്
2018-19 വർഷത്തെ ഇൻസ്പയർ അവാർഡ് നോമിനേഷനുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2018 ആഗസ്ത് 31 വരെ ദീർഘിപ്പിച്ചതായി അറിയിക്കുന്നു. പ്രസ്തുത അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.
അറിയിപ്പ്
കേരളത്തിലെ സ്കൂളുകളില്‍ ശാലാസിദ്ധി (സ്വയം വിലയിരുത്തല്‍) പ്രോഗ്രാമുമായി ബന്ധപ്പെട്ട് 2018-19 ല്‍   ശാലാസിദ്ധി വെബ്സൈറ്റ് പോര്‍ട്ടലില്‍ " School Evaluation Report" അപ്ഡേറ്റ് ചെയ്യുന്നതിനുള്ള
സൗകര്യം ഇപ്പോള്‍ ലഭ്യമാണ്.20/08/2018  മുന്‍പായി പൂര്‍ത്തിയാക്കാന്‍ പ്രധാനാധ്യാപകര്‍ ശ്രദ്ധിക്കുക.
ശാലാസിദ്ധി വെബ്സൈറ്റ്   ലിങ്ക് :http://shaalasiddhi.nuepa.org/shaalasiddhi/account/shaalasiddhilogin

ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ്
അദ്ധ്യാപക പരിശീലനം
ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിൽ അവതരിപ്പിക്കാനുള്ള  ഗവേഷണ പ്രൊജക്റ്റുകൾ തയ്യാറാക്കുന്ന കുട്ടികളുടെ ഗൈഡുകളായി പ്രവർത്തിക്കുന്ന അദ്ധ്യാപകർക്കുള്ള പരിശീലനം 2018- ആഗസ്ത് 10 ന്‌ കണ്ണൂർ ശിക്ഷക് സദനിൽ വെച്ച് നടത്തുന്നതാണ്‌.
യു.പി , ഹൈസ്കൂൾ , പ്ലസ് വൺ വിഭാഗത്തൈൽ വരുന്ന 10 നും 17 നും ഇടയിൽ  പ്രായമുള്ള കുട്ടികളെ ജൂനിയർ , സീനിയർ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ്‌ മത്സരം.
ഒരു അദ്ധ്യാപകനെ/ സയൻസ് ക്ലബ്ബ് സ്പോൺസറെ പരിശീലനത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്‌.

സ്ഥലം മാറ്റം
2018-19 വർഷത്തെ പ്രൈമറി സ്കൂൾ അദ്ധ്യാപകരുടെ ക്രമീകരണ സ്ഥലം മാറ്റ ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പാഠപുസ്തക വിതരണം
അഡീഷണൽ  ഇൻഡന്റ് പ്രകാരമുള്ള രണ്ടാം വോള്യം പുസ്തകങ്ങൾ ആദ്യ ഇൻഡന്റ് ചെയ്ത പുസ്തകത്തിനോടൊപ്പം അതാത് സൊസൈറ്റികളിൽ നേരിട്ട് എത്തിക്കുമെന്ന്  അറിയിച്ചിട്ടുള്ളതിനാൽ ആദ്യ ഇൻഡന്റ് പ്രകാരവും അധിക ഇൻഡന്റ് പ്രകാരവും ഉള്ള പുസ്തകങ്ങളുടെ എണ്ണം കണക്കാക്കിയതിനുശേഷം അധികമായി ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണം ബന്ധപ്പെട്ട സ്കൂളുകളിൽ നിന്നും  ശേഖരിച്ച് അതാത് സൊസൈറ്റി സെക്രട്ടറിമാർ 6-8-2018 തിങ്കളാഴ്ച 2 മണിക്ക് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. സ്കൂളുകൾ നേരിട്ട് ഓഫീസിൽ സമർപ്പിക്കേണ്ടതില്ല.
പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
അറിയിപ്പ്
ഇതു വരെ ലഭിച്ച ഒന്നും രണ്ടും വോള്യം പുസ്തകങ്ങളുടെ എണ്ണം ഇനിയും ഓൺലൈൻ എൻട്രി നടത്താത്ത  സ്കൂളുകൾ ആയത് ഇന്ന്(2-8-2018) 3 മണിക്ക് മുമ്പായി നടത്തേണ്ടതാണ്‌. ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

അറിയിപ്പ്
ഒ.ഇ.സി പ്രീമെട്രിക് ഗ്രാന്റിനുള്ള ഡാറ്റാ എൻട്രി 1-8-2018 മുതൽ 20-8-2018 വരെ നടത്താവുന്നതാണ്‌.