ഡിജിറ്റൽ ഭൂപടം
സംസ്ഥാനത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്നതിലേക്കായി എല്ലാ പ്രധാനാദ്ധ്യാപകരും അതാത് സ്കൂളുകൾ www.mapmyoffice.in എന്ന വെബ്സൈറ്റിൽ അടയാളപ്പെടുത്തുന്നതിനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണ്.
ടി പ്രവർത്തനം സംബന്ധിച്ച വീഡിയോ ട്യൂട്ടോറിയലിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രവർത്തനങ്ങളുടെ സംഗ്രഹം
(Android version 4.4 (KitKat) and below may not be supported)
1)എല്ലാ പ്രധാനാദ്ധ്യാപകരും സ്കൂളിൽ നിന്നും അവരുടെ സ്മാർട്ട് ഫോണിന്റെ settings ഒപ്ഷൻ എടുത്ത് അതിൽ നിന്നും Google എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ തുറന്ന് വരുന്ന മെനുവിൽ നിന്നും Location എന്ന മെനു തെരെഞ്ഞെടുക്കുക.Locating mode എന്നതിൽ High Accuracy എന്ന മോഡ് സെലക്ട് ചെയ്യുക.തുടർന്ന് Exit ചെയ്യുക.
2)തുടർന്ന് www.mapmyoffice.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ചതിനുശേഷം മൊബൈൽ നമ്പർ നൽകി Send OTP എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ലഭിക്കുന്ന OTP നിർദ്ദിഷ്ട കോളത്തിൽ ടൈപ്പ് ചെയ്ത് OTP verify ചെയ്യുക .
3)OTP വെരിഫിക്കേഷൻ പൂർത്തിയായാലുടൻ ദ്യശ്യമാകുന്ന മാപ്പിനു താഴെയുള്ള Locate ബട്ടനിൽ ക്ലിക്ക് ചെയ്യുക. ടി വെബ്സൈറ്റ് ഫോണിന്റെ ലൊക്കേഷൻ ഉപയോഗിക്കുന്നതിനുള്ള അനുവാദം ചോദിച്ചാൽ Allow ബട്ടനിൽ ക്ലിക്ക് ചെയ്യുക. ഓഫീസ് ഇൻഫർമേഷൻ എന്നതിനു താഴെ GPS Accuracy എന്നതിനു താഴെയുള്ള ബോക്സിൽ കാണിക്കുന്ന സംഖ്യ 20 ൽ താഴെയാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
4) തുടർന്നുള്ള ബോക്സുകളിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി Save ചെയ്യുക.
ടി പ്രവർത്തനങ്ങൾ നാളെ (20-9-2019) ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പൂർത്തിയാക്കി വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്.
ടി പ്രവർത്തനങ്ങൾ നാളെ (20-9-2019) ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പൂർത്തിയാക്കി വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്.
കുറിപ്പ്: പ്രധാനാദ്ധ്യാപകന്റേയോ മറ്റ് അദ്ധ്യാപകരുടേയൊ ഫോണിൽ നിന്നും മേൽ പ്രവർത്തനങ്ങൾ ചെയ്യാവുന്നതാണ്. എന്നാൽ ഓഫീസ് വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ പ്രധാനാദ്ധ്യാപകന്റെ മൊബൈൽ നമ്പറും , സ്കൂളിന്റെ ഇ-മെയിൽ വിലാസവും നൽകേണ്ടതാണ്.
No comments:
Post a Comment