Flash


എല്ലാ സ്കൂളുകൾക്കും കുക്കിംഗ് കോസ്റ്റ് BIMS ൽ അലോട്ടുചെയ്തിട്ടുണ്ട്. BIMSൽ അനുവദിച്ച തുക ലിസ്റ്റിലെ തുകയുമായി ഒത്തുനോക്കി എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ 13-12-2019 രാവിലെ 10 മണിക്കു മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്‌.
സ്പാർക്കുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9048481979 എന്ന നമ്പറിൽ ബന്ധപ്പെടുക.

Friday, June 29, 2018

സ്കൂൾ ലെവൽ ഹെൽത്ത് ഡാറ്റ
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഒന്നാം ക്വാർട്ടറിലെ സ്കൂൾ ലെവൽ ഹെൽത്ത് ഡാറ്റയുടെ ഒരു കോപ്പി ജൂൺ മാസത്തെ എൻ.എം.പി യോടൊപ്പം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
അറിയിപ്പ്
ശാസ്ത്ര വിഷയങ്ങളിൽ നവീനാശയങ്ങളുള്ള  വിദ്യാർത്ഥികളെ കണ്ടെത്തി അവർക്കു വേണ്ട സഹായങ്ങൾ നൽകുന്നതിനായി  കേരള സർക്കാർ യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം [വൈ.ഐ.പി] സംഘടിപ്പിക്കുന്നു. 
വൈ.ഐ.പി പദ്ധതിയിൽ പങ്കെടുക്കുന്നതിനായി  221 കുട്ടികൾ മാത്രമേ രജിസ്റ്റർ ചെയ്തതായി കാണുന്നുള്ളൂ. രജിസ്റ്റർ ചെയ്യാത്ത കുട്ടികളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. ഈ പട്ടികയിൽ ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ പൂർത്തിയാക്കാത്ത കുട്ടികളുടെ പൂർണ വിവരം  കണ്ടെത്തി പുതുക്കിയ ശേഷം contact.yip@kerala.gov.in  എന്ന ഇമെയിൽ വിലാസത്തിൽ എക്സൽ ഷീറ്റായി അയക്കാൻ പ്രധാനാധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌ .
രജിസ്ട്രേഷൻ അവസാന തീയതി : 2018 ജൂൺ 30
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും :-yip.kdisc.kerala.gov.in
രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത കുട്ടികളുടെ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക



Thursday, June 28, 2018

കാഷ് അവാർഡ് 
2018 മാർച്ചിലെ എസ്.എസ്.എൽ.സി / ഹയർ സെക്കണ്ടറി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ അദ്ധ്യാപകരുടെ മക്കൾക്കുള്ള കാഷ് അവാർഡ് സംബന്ധിച്ച ദേശീയ അദ്ധ്യാപക ക്ഷേമ ഫൗണ്ടേഷന്റെ  സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

വിവരശേഖരണം
ഉപജില്ലയിലെ സ്കൂൾ പ്രധാനാദ്ധ്യാപകരുടേയും സ്കൂൾ മാനേജർമാരുടേയും  വിശദാംശങ്ങൾ ശേഖരിക്കുന്നതിലേക്കായി നല്കിയിട്ടുള്ള ഗൂഗിൾ ഷീറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്യുമ്പോൾ തുറന്നു വരുന്ന എക്സൽ ഫയലിൽ അതാത് സ്കൂളിന്റെ പേരിനു നേരെയുള്ള വരിയിൽ ആവശ്യമായ വിവരങ്ങൾ  ടൈപ്പ് ചെയ്ത് നല്കിയാൽ മാത്രം മതിയാകും.

Wednesday, June 27, 2018

പാഠപുസ്തക വിതരണം
ഉപജില്ലയിലെ വിവിധ സൊസൈറ്റികളിൽ അധികമുള്ള ഒന്നാം വോള്യം പാഠപുസ്തകങ്ങൾ ഓഫീസിൽ എത്തിച്ചിട്ടുണ്ട്. ഇനിയും പുസ്തകങ്ങൾ ആവശ്യമുള്ള സ്കൂളുകൾ 28-6-2018 നു തന്നെ  ഓഫീസിൽ ലഭ്യമായ പുസ്തകങ്ങൾ കൈപ്പറ്റേണ്ടതും  ,  തുടർന്നും ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണം ഓഫീസിൽ നല്കേണ്ടതുമാണ്‌..

Monday, June 25, 2018

പാഠപുസ്തക വിതരണം
2018-19 വർഷത്തിൽ പുതുതായി ഇംഗ്ലീഷ് മീഡിയം ആരംഭിച്ച സ്കൂളുകളിൽ അധികമായി ആവശ്യമുള്ള ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങളുടെ എണ്ണം ഇന്ന് (26-6-2018) വൈകുന്നേരം  5 മണിക്ക് മുമ്പായി ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ നല്കേണ്ടതാണ്‌.പ്രൊഫോർമയിൽ ഒരു മാറ്റവും വരുത്താൻ പാടില്ല. പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ലഹരി വിരുദ്ധ പ്രതിജ്ഞ
2018 ജൂൺ 26 ന്‌ എടുക്കേണ്ട ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
വളരെ അടിയന്തിരം
പാഠപുസ്തക വിതരണം
2018-19 വർഷത്തെ ഒന്നാം വോള്യം പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയാക്കിയതിനുശേഷം സൊസൈറ്റികളിൽ ബാക്കിയുള്ള  ഒന്നാം വോള്യം പുസ്തകങ്ങൾ 26-6-2018 ചൊവ്വാഴ്ച 3 മണിക്കുള്ളിൽ എ.ഇ.ഒ ഓഫീസിൽ എത്തിക്കേണ്ടതാണ്‌. കൂടാതെ തിരികെ കൊണ്ടു വരുന്ന പുസ്തകങ്ങളുടെ പട്ടികയും  , ഇനിയും ആവശ്യമുള്ള പുസ്തകങ്ങളുടെ പട്ടികയും കൊണ്ടു വരേണ്ടതാണ്‌.
അറിയിപ്പ്
കൂത്തുപറമ്പ് ഉപജില്ലയിലെ  സംസ്ക്യതം അദ്ധ്യാപകരുടെ യോഗം 26-6-2018 ചൊവ്വാഴ്ച 3 മണിക്ക്  എ.ഇ.ഒ ഹാളിൽ ചേരുന്നതാണ്‌. യോഗത്തിൽ ഹൈസ്കൂൾ , പ്രൈമറി വിഭാഗങ്ങളിലെ എല്ലാ സംസ്ക്യതം അദ്ധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌.

Friday, June 22, 2018

വളരെ അടിയന്തിരം
പാഠപുസ്തക വിതരണം
2018-19 വർഷത്തെ ഒന്നാം വോള്യം പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയാക്കിയതിനുശേഷം സൊസൈറ്റികളിൽ ബാക്കിയുള്ള  ഒന്നാം വോള്യം പുസ്തകങ്ങൾ 25-6-2018 തിങ്കളാഴ്ച ഉച്ചയ്ക്ക് മുമ്പായി എ.ഇ.ഒ ഓഫീസിൽ എത്തിക്കേണ്ടതാണ്‌. കൂടാതെ തിരികെ കൊണ്ടു വരുന്ന പുസ്തകങ്ങളുടെ പട്ടികയും  , ഇനിയും ആവശ്യമുള്ള പുസ്തകങ്ങളുടെ പട്ടികയും കൊണ്ടു വരേണ്ടതാണ്‌.
വളരെ അടിയന്തിരം
അംഗപരിമിതർക്ക് ക്ലേശരഹിത സഞ്ചാര സ്വാതന്ത്ര്യം  ഒരുക്കുന്നതിനായി  സ്കൂളുകളിൽ സ്വീകരിച്ചിട്ടുള്ള നടപടികളുടെ റിപ്പോർട്ട് (റാമ്പുകൾ നിർമിക്കുന്നത് സംബന്ധിച്ച്)  23-6-2018 ന്‌ 3 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
സ്കൂളിലെ പാചകപ്പുരയുടെ നിലവിലെ അവസ്ഥയും പുതിയതിന്റെ ആവശ്യകത ഉണ്ടോയെന്നത് സംബന്ധിച്ചും വിശദമായ ഒരു റിപ്പോർട്ട് 23-6-2018 ന്‌ 3 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. റിപ്പോർട്ടിൽ ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ കൂടി  ഉൾപ്പെടുത്തുമല്ലോ
1)നിലവിലെ അവസ്ഥ
2)പുതിയത് ആവശ്യമാണോ? 
3)പുതിയത് നിർമ്മിക്കാൻ സ്ഥലം ലഭ്യമാണോ?
4)ഡൈനിംഗ് ഹാൾ ഉണ്ടോ? ഇല്ലെങ്കിൽ ആവശ്യമുണ്ടോ? 
5) മെയിന്റനൻസ് ആവശ്യമുണ്ടോ?
അറിയിപ്പ്
2017-18 അധ്യയന വർഷത്തിൽ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ 5, 8 ക്ലാസ്സുകൾ ആരഭിച്ചിട്ടുള്ള സ്കൂളുകളിൽ ഈ വർഷം പ്രസ്തുത ക്ലാസ്സുകൾ പ്രവർത്തിക്കുന്നില്ലായെന്നും , ഇത്തരം സ്കൂളുകളിൽ 4 , 7 ക്ലാസ്സുകളിൽ നിന്നും വിജയിച്ച  മുഴുവൻ കുട്ടികൾക്കും വിടുതൽ സർട്ടിഫിക്കറ്റ് നല്കി എന്നും , അവർ മറ്റ് സ്കൂളുകളിൽ ചേർന്നുവെന്നും ബന്ധപ്പെട്ട സ്കൂളുകളിലെ പ്രധാനാദ്ധ്യാപകർ ഉറപ്പ് വരുത്തേണ്ടതാണ്‌. 
അറിയിപ്പ്
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ  എഴുപതാം വാർഷികത്തോടനുബന്ധിച്ച് ജൂലൈ 15 മുതൽ  ആഗസ്ത് 15വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് എല്ലാ വിദ്യാലയങ്ങളിലും ഗാന്ധി ഫിലിം പ്രദർശിപ്പിക്കേണ്ടതും ക്ലാസ്സുകളിൽ പ്രബന്ധ മത്സരം നടത്തേണ്ടതാണെന്നും അറിയിക്കുന്നു.
അറിയിപ്പ്
വിദ്യാരംഗം കൺവീനർമാരുടെ  ഒരു അടിയന്തിര യോഗം 27-6-2018 ന്‌ ഉച്ചയ്ക്ക് 3 മണിക്ക്  എ.ഇ.ഒ ഹാളിൽ ചേരുന്നതാണ്‌. എല്ലാ കൺവീനർമാരും പ്രസ്തുത യോഗത്തിൽ നിർബന്ധമായും. പങ്കെടുക്കേണ്ടതാണ്‌.

Thursday, June 21, 2018

പാഠപുസ്തക വിതരണം
പല സൊസൈറ്റികളിലും  ലഭിച്ച  ഒന്നാം വോള്യം പാഠപുസ്തകങ്ങൾ  വിതരണം ചെയ്തതായി വെബ്സൈറ്റിൽ രേഖപ്പെടുത്തി കാണുന്നില്ല. ആയതിനാൽ എല്ലാ സൊസൈറ്റി സെക്രട്ടറിമാരും അവരവരുടെ സൊസൈറ്റികളിൽ ലഭിച്ച ഒന്നാം വോള്യം പുസ്തകങ്ങളുടെ എണ്ണവും  , വിതരണം ചെയ്ത പുസ്തകങ്ങളുടെ എണ്ണവും അടിയന്തിരമായി സൈറ്റിൽ രേഖപ്പെടുത്തേണ്ടതാണ്‌. കൂടാതെ അതാത് സൊസൈറ്റികളുടെ കീഴിലുള്ള സ്കൂളുകൾ (സൊസൈറ്റിയായി പ്രവർത്തിക്കുന്ന സ്കൂൾ ഉൾപ്പെടെ) തങ്ങളുടെ സ്കൂളിലേക്കായി  ലഭിച്ച പുസ്തകങ്ങളുടെ എണ്ണവും രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌.

Wednesday, June 20, 2018

ക്ലബ്ബ് കൺവീനർമാരുടെ യോഗം 
സബ് ജില്ലയിലെ വിവിധ ക്ലബ്ബ് കൺവീനർമാരുടെ യോഗം  ചുവടെ കൊടുത്തിരിക്കും പ്രകാരം എ.ഇ.ഒ ഹാളിൽ വെച്ച് ചേരൂന്നതാണ്‌. എല്ലാ ക്ലബ്ബ് കൺവീനർമാരും പ്രസ്തുത യോഗത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌.

മാത്.സ് , സയൻസ് , ഐ.ടി:- 21-6-2018 ന്‌ രാവിലെ 11 മണിക്ക്
സോഷ്യൽ സയൻസ് , വർക്ക് എക്സ്പീരിയൻസ് :- 21-6-2018 ന്‌ ഉച്ചയ്ക്ക് 2 മണിക്ക്

Tuesday, June 19, 2018

അറിയിപ്പ്
2018-19 വർഷത്തിൽ പുതുതായി ഇംഗ്ലീഷ് മീഡിയം ആരംഭിക്കുകയും എന്നാൽ ഇൻഡന്റ് ചെയ്യാൻ സാധിക്കാത്തതുമായ സ്കൂളുകൾ ഇൻഡന്റ് ചെയ്യുന്നതിനായി പ്രസ്തുത പേജ് ഓപ്പൺ ചെയ്ത് തരണമെന്നാവശ്യപ്പെട്ട് കൊണ്ട് ഐ.ടി അറ്റ് സ്കൂളിന്‌ സ്കൂൾ കോഡ് സഹിതം  ഇ-മെയിൽ ചെയ്താൽ അധിക ഇൻഡന്റ് ചെയ്യുന്നതിനുള്ള സൗകര്യം ചെയ്തു തരുന്നതാണ്‌. 21-6-2018 ഉച്ചയ്ക്ക് 1 മണി വരെ ഈ സൗകര്യം ലഭിക്കുന്നതാണ്‌.

Monday, June 18, 2018

അറിയിപ്പ്
IEDC RENEWAL LIST 2018-19
സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ 2018-19 വർഷത്തെ റിന്യൂവൽ ലിസ്റ്റ് ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ 19-6-2018 ചൊവ്വാഴ്ച 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. കൂടാതെ കുട്ടികളുടെ ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ് കൂടി നല്കേണ്ടതാണ്‌. 2017-18 വർഷത്തിൽ സാമ്പത്തിക സഹായം ലഭിച്ച കുട്ടികളെ മാത്രമേ പ്രസ്തുത പട്ടികയിൽ ഉൾപ്പെടുത്താൻ പാടുള്ളൂ.
           പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യ
 ഉപജില്ലയിലെ  വിവിധ സ്കൂളുകളുടെ ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യ സംബന്ധിച്ച സമ്പൂർണ്ണയിലെ രേഖപ്പെടുത്തലുകൾ പരിശോധിച്ചതിൽ നിരവധി തെറ്റുകൾ ഉള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്.ശ്രദ്ധയിൽ പെട്ട ഏതാനും തെറ്റുകൾ ചുവടെ കൊടുത്തിരിക്കുന്നു.
1) സ്കൂളിലെ ആകെ കുട്ടികളുടെ എണ്ണവും  മീഡിയം തിരിച്ചുള്ള കുട്ടികളുടെ എണ്ണവും തമ്മിൽ ടാലി ആകുന്നില്ല
2)എൽ.പി സ്കൂളുകളിൽ അറബി പഠിക്കുന്ന കുട്ടികളുടെ എണ്ണം അഡീഷണൽ അറബിക് എന്ന ഒപ്ഷൻ ഉപയോഗിച്ച് വേണം രേഖപ്പെടുത്തുവാൻ. ഭാഷാടിസ്ഥാനത്തിലുള്ള കുട്ടികളുടെ എണ്ണം എന്ന കോളത്തിൽ രേഖപ്പെടുത്തേണ്ടതില്ല. ആയത് മിക്കവാറും സ്കൂളുകൾ ചെയ്തിട്ടില്ല.
3) ഇംഗ്ലീഷ് മീഡിയം ഇല്ലാത്ത സ്കൂളുകളിൽ  കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്നതായി രേഖപ്പെടുത്തിക്കാണുന്നു.

എല്ലാ പ്രധാനാദ്ധ്യാപകരും  അതാത് സ്കൂളുകളുടെ സമ്പൂർണ്ണയിൽ ലോഗിൻ ചെയ്ത് ഒരിക്കല്ക്കൂടി പരിശോധന നടത്തി ആവശ്യമായ  തിരുത്തലുകൾ വരുത്തേണ്ടതും  തുടർന്ന്  synchronization നടത്തേണ്ടതുമാണ്‌. synchronization നടത്താത്ത പക്ഷം ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യ  സംബന്ധിച്ച പ്രൊഫോർമയിൽ തിരുത്തലുകൾ  മാറി വരുന്നതല്ല.