Flash


എല്ലാ സ്കൂളുകൾക്കും കുക്കിംഗ് കോസ്റ്റ് BIMS ൽ അലോട്ടുചെയ്തിട്ടുണ്ട്. BIMSൽ അനുവദിച്ച തുക ലിസ്റ്റിലെ തുകയുമായി ഒത്തുനോക്കി എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ 13-12-2019 രാവിലെ 10 മണിക്കു മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്‌.
സ്പാർക്കുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9048481979 എന്ന നമ്പറിൽ ബന്ധപ്പെടുക.

Friday, October 9, 2020

 

  അറിയിപ്പ്

    30-06-2021 വരെ വിരമിക്കുന്ന അധ്യാപക - അധ്യാപകേതര ജീവനക്കാരുടെ സേവനപുസ്തകം ശമ്പള നിർണ്ണയ പരിശോധനക്കായി    22-10-2020  ന്   മുൻപ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാക്കേണ്ടതാണ് .     

Wednesday, March 4, 2020

ഹെഡ്മാസ്റ്റർമാരുടെ അടിയന്തിര ശ്രദ്ധയ്ക്ക് 
IED സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ ലിസ്റ്റിൽ അക്കൗണ്ട് നമ്പർ  പരിശോധനയ്ക്കായി അറ്റാച്ച് ചെയ്യുന്നു.അക്കൗണ്ട് നമ്പറിൽ വ്യത്യാസമുണ്ടെങ്കിൽ ജി സെക്ഷനിൽ അറിയിക്കേണ്ടതാണ് . കൂടാതെ ഹെഡ്മാസ്റ്റർമാരുടെ ഫോൺ നമ്പർ ജി സെക്ഷനിൽ ഏൽപ്പിക്കണം. 
       അർഹരായ വിദ്യാർത്ഥികളുടെ ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക                                                

Tuesday, March 3, 2020

അറിയിപ്പ് 
 7 /3 /2020 ന് കുത്തുപറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽവെച്ചുനടക്കുന്ന  LSS   മൂല്യനിർണയത്തിന് നിയമിക്കപ്പെട്ട  ചീഫ് സൂപ്രണ്ടുമാരുടെയും അസിസ്റ്റൻറ് എക്‌സാമിനേർമാരുടെയും   ലിസ്റ്റ്  അറ്റാച്ച് ചെയ്യുന്നു.  ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, February 22, 2020

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് 

1 )  ഉച്ചഭക്ഷണ പദ്ധതി - കുക്കിങ്ങ് കോസ്ററ് പ്രൊസീഡിങ്സ്- മുഖാന്തിരം  ബീംസിൽ നിന്നും ബിൽ ഉടൻ തന്നെ മാറേണ്ടതാണ് . ബിൽ മാറിയ ശേഷം ഫെബ്രുവരി 25 നകം ഓഫീസിൽ വിവരം നൽകേണ്ടതാണ് .    
2 ) ഫെബ്രുവരി മാസത്തെ NMP-1 , K2 , Expenditure  Statement  എന്നിവ മാർച്ച് 2 നു തന്നെ ഹാജരാക്കേണ്ടതാണ്  
LSS  USS  EXAMINATION 2020  - URGENT
29 -02 -2020  ന് നടക്കുന്ന LSS , USS  പരീക്ഷയ്ക്ക് നിയമിതരായ ചീഫ് ,ഡെപ്യൂട്ടി ചീഫ് ,ഇൻവിജിലേറ്റർ     എന്നിവരുടെ  നിയമന ഉത്തരവ് ഇവിടെ അറ്റാച്ച് ചെയ്യുന്നു .  ഡ്യൂട്ടി ലഭിച്ചവർ
 24 -02 -2020 ന് എഇഒ കോൺഫെറൻസ് ഹാളിൽ രാവിലെ 9.30 ചേരുന്ന  യോഗത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
നിയമന ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

Saturday, February 15, 2020

നിയമസഭചോദ്യം അടിയന്തിരം  
നിയമസഭാ ചോദ്യം സംബന്ധിച്ച പ്രോഫോർമ ഇന്നുതന്നെ (15  -02 - 2020 )  5 .൦൦ മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് പ്രൊഫോർമക്കായി ഇവിടെ ക്ലിക്ക് ചെയ്യുക  

Tuesday, February 11, 2020

അറിയിപ്പ് 
  2019 ഫിബ്രവരിയിൽ നടന്ന USS പരീക്ഷയിൽ സ്കോളർഷിപ്പിന് അർഹത നേടിയ കുട്ടികളുടെ സർട്ടിഫിക്കറ്റ് ഓഫീസിൽ എത്തിയിട്ടുണ്ട്. സ്കോളർഷിപ്പിന് അർഹത നേടിയ കുട്ടികളുടെ പേര്, രജിസ്റ്റർ നമ്പർ എന്നിവ എന്നിവ ഉൾപ്പെടുത്തിയ ലിസ്റ്റ് ഓഫീസിൽ സമർപ്പിച്ച്  സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ്.    

Thursday, February 6, 2020

ഉച്ചഭക്ഷണ പദ്ധതി - HM  മാരുടെ അടിയന്തിര ശ്രദ്ധയ്ക്ക്  
1) കുക്കിങ്ങ് കോസ്ററ് സറണ്ടർ ചെയ്ത ഹെഡ് ഏതെല്ലാമെന്നും തുക എത്രയാണെന്നും ഉള്ള വിവരം (പ്രിൻറ്) ഓഫീസിൽ നൽകേണ്ടതാണ്

  2 ) ഹാൻഡ്‌വാഷ്,ഗ്ലാസ്,  etc  എന്നിവ വാങ്ങുന്നതിന് സെൻട്രൽഷെയറിൽ നിന്നും അനുവദിച്ച തുക    സറണ്ടർ ചെയ്തു പോകരുത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

Wednesday, February 5, 2020

അറിയിപ്പ് 
 മൂന്നാം വോളിയം   ടെക്സ്റ്റ് ബുക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാത്ത സ്കൂളുകൾ  ഇന്ന്
 (06 -02 -2020 ) 5 .00 മണിക്ക് മുന്നിലായി ഓഫീസിൽ എത്തിക്കേണ്ടതാണ്   
അറിയിപ്പ് 
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് MME ഫണ്ടിൽ നിന്നും ഹാൻഡ് വാഷ് , ഗ്ലാസ്, പ്ലേറ്റ് , മാറ്റ് എന്നിവ വാങ്ങുന്നതിലേക്കായി സെൻട്രൽ ഷെയറിൽ നിന്നും   തുക അലോട്ട് ചെയ്തിട്ടുണ്ട് തുക എത്രയും പെട്ടെന്ന് വിനിയോഗിച്ച ശേഷം KFC ഫോം 44 ഓഫീസിൽ ഹാജരാക്കേണ്ടതാണ്

Tuesday, February 4, 2020

അറിയിപ്പ് 
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഈ അധ്യയന വർഷം പാചക  ചെലവിന് അനുവദിച്ച  തുക കണക്കാക്കി അധികമുള്ള തുക ഫിബ്രവരി 10 ന് മുമ്പ് വിദ്യാഭ്യാസ ഉപഡയറ്ക്ടർക്ക്  സറണ്ടർ ചെയ്ത് ആയത് അപ്പ്രൂവ് ചെയ്യേണ്ടതുമാണ് ,
    സർക്കുലറിനായി  ഇവിടെ ക്ലിക്ക് ചെയ്യുക    

Thursday, January 30, 2020

 അറിയിപ്പ് 
ഒബിസി പ്രീ-മെട്രിക് സ്കോളർഷിപ്  2015  -16 മുതൽ 2018  -19  വരെ   തുക ലഭ്യമാകാത്തത് സംബന്ധിച്ച വിവരശേഖരണത്തിനായുള്ള ഫോർമാറ്റ് ബ്ലോഗിൽ ലഭ്യമാണ് . എത്രയും പെട്ടെന്ന് ഫോറം പൂരിപ്പിച്ച്  05  -02 - 2020  നകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്   
    ഫോർമാറ്റിനായി ഇവിടെ ക്ലിക്ചെയ്യുക                         

Wednesday, January 29, 2020

അറിയിപ്പ് 
MLA  ഫണ്ട് ഉപയോഗിച്ച് പ്രീ- പ്രൈമറി തലം മുതൽ പത്താം തരം വരെയുള്ള കുട്ടികൾക്ക്    പാലും മുട്ടയും വിതരണം ചെയ്ത എല്ലാ ഗവ . എയ്ഡഡ് സ്കൂളുകളും ഒന്നാം ഗഡുതുക ചെലവഴിച്ചത് സംബന്ധിച്ച വൗച്ചറുകളും  മറ്റു രേഖകളും പരിശോധനക്കായി ഓഫീസിൽ 29 - 01 - 2020  നു രാവിലെ 10 മണിക്ക് ഹാജരാക്കേണ്ടതാണ്    

Monday, January 27, 2020

അറിയിപ്പ് 
MLA ഫണ്ട് (മുട്ടയും പാലും വിതരണം )ഒന്നാം ഗഡു  ധന വിനിയോഗപത്രം( KFC  ഫോം 44 )   28 - 01 - 2020  നു രാവിലെ 11  മണിക്ക് മുമ്പായി  ഇ-മെയിൽ ചെയ്യേണ്ടതാണ്.  ഹാർഡ്  കോപ്പി  ഉടൻ തന്നെ എത്തിക്കണം.   

Thursday, January 23, 2020


  1. അറിയിപ്പ് 
  2.    2019 ഫിബ്രവരിയിൽ നടന്ന uss പരീക്ഷയിൽ സ്‌കോളർഷിപ്പിന് അർഹത നേടിയ കുട്ടികളുടെ സർട്ടിഫിക്കറ്റ് 
       ഓഫീസിൽ എത്തിയിട്ടുണ്ട്. അർഹതപ്പെട്ട കുട്ടികളുടെ പേര് , രജിസ്റ്റർ നമ്പർ എന്നിവ ഉൾപ്പെടുത്തിയ
     ലിസ്റ്റ് എഇഒ  ഓഫീസിൽ സമർപ്പിക്കണം 


    ഉച്ചഭക്ഷണ പദ്ധതി - ഭക്ഷ്യ വിഷബാധ റിപ്പോർട്ട് - കർശന നിർദേശം പാലിക്കേണ്ടത് സംബന്ധിച്ച സര്കുലറിനായി ഇവിടെ ക്ലിക് ചെയ്യുക

    Friday, January 17, 2020

    അറിയിപ്പ്


    IEDC വിവരശേഖരണം സംബന്ധിച്ച സർക്കുലറിനയി ഇവിടെ ക്ലിക്ക് ചെയ്യുക

    Sunday, December 29, 2019

    ഇ-മെയിൽ
    2020 ജനുവരി 1 മുതൽ ഓഫീസുകൾ തമ്മിലുള്ള ആശയവിനിമയം പൂർണ്ണമായും ഗവ ഇ-മെയിൽ മുഖേനയാക്കാൻ നിർദ്ദേശമുണ്ട്. സ്കൂളുകൾക്ക് ഔദ്യോഗിക മെയിൽ ഐ.ഡി തയ്യാറാക്കുന്നതിനുള്ള ഹെൽപ്പ് ഫയൽ , ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ എന്നിവ ചുവടെ ചേർക്കുന്നു.എല്ലാ സ്കൂളുകളും ഔദ്യോഗിക ഇ-മെയിൽ ഐ ഡി തയ്യാറാക്കിയതിനു ശേഷം ടി   വിവരം ഔദ്യോഗിക ഇ-മെയിൽ ഐ ഡി യിൽ നിന്നും   ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഔദ്യോഗിക  ഇ-മെയിൽ വിലാസത്തിൽ അറിയിക്കേണ്ടതാണ്.
    ഇ-മെയിൽ:-    aeoktpa.dge@kerala.gov.in

    Sunday, December 22, 2019

    സ്കൂൾ സുരക്ഷ
    സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട ഫോർമാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പൂർണ്ണമായും പൂരിപ്പിച്ച ഫോർമാറ്റ് 27-12-2019  ന്‌ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

    Thursday, December 12, 2019

    അറിയിപ്പ്
    പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശപ്രകാരം എല്ലാ സ്കൂളുകൾ ക്കും കുക്കിംഗ് കോസ്റ്റ് BIMS ൽ അലോട്ടുചെയ്തിട്ടുണ്ട്. ഈ സബ്ജില്ലയുടെ പരിധിയിൽ വരുന്ന സ്കൂളുകൾ അവർക്ക് അനുവദിച്ച തുകയുടെ വിവരം  BIMS ചെക്ക് ചെയ്യേണ്ടതാണ്‌. അനുവദിച്ച ലിസ്റ്റിലെ തുകയുമായി ഒത്തുനോക്കി എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ 13-12-2019  രാവിലെ 10 മണിക്കു മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്‌.