Flash


എല്ലാ സ്കൂളുകൾക്കും കുക്കിംഗ് കോസ്റ്റ് BIMS ൽ അലോട്ടുചെയ്തിട്ടുണ്ട്. BIMSൽ അനുവദിച്ച തുക ലിസ്റ്റിലെ തുകയുമായി ഒത്തുനോക്കി എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ 13-12-2019 രാവിലെ 10 മണിക്കു മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്‌.
സ്പാർക്കുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9048481979 എന്ന നമ്പറിൽ ബന്ധപ്പെടുക.

Wednesday, January 30, 2019

അറിയിപ്പ്
എല്ലാ യു.പി.സ്കൂളുകളിലേയും ഗണിത / ശാസ്ത്ര / സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ 2018-19 അധ്യയന വർഷത്തിൽ  സ്കൂൾ തലത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ  റിപ്പോർട്ട് 5-2-2019 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.ഓരോ ക്ലബ്ബിനും പ്രത്യേകം റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടതാണ്‌.

ജൈവ വൈവിധ്യ പാർക്ക് 2018-19
ചുവടെ കൊടുത്തിരിക്കുന്ന സ്കൂളുകൾക്ക് ജൈവ വൈവിധ്യ പാർക്കുകൾ നിർമ്മിക്കുന്നതിന്‌ 10000/- രൂപാ വീതം അനുവദിച്ചിട്ടുണ്ട്. നിർമ്മാണപ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തിയാക്കി ബില്ലുകളും വൗച്ചറുകളും 5-2-2019 നുള്ളിൽ ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌.
ക്രമ നം
സ്കൂൾ കോഡ്
സ്കൂളിന്റെ പേര്‌
1
14605
ജി.എൽ.പി.എസ് തൊടീക്കളം
2
14665
മാനന്തേരി യു.പി സ്കൂൾ
3
14655
വട്ടോളി എൽ.പി സ്കൂൾ
4
14671
സൗത്ത് പാട്യം യു.പി സ്കൂൾ
5
14669
ശങ്കരവിലാസം യു.പി സ്കൂൾ
6
14659
ബി.ഇ.എം. യു.പി സ്കൂൾ കൂത്തുപറമ്പ്
7
14633
ആമ്പിലാട് എൽ.പി സ്കൂൾ
8
14672
സെന്റ് സേവ്യേഴ്സ് യു.പി സ്കൂൾ കോളയാട്
9
14642
കുഞ്ഞമ്പു സ്മാരക എൽ.പി സ്കൂൾ
10
14654
ത്യക്കണ്ണാപുരം വെസ്റ്റ് എൽ.പി സ്കൂൾ

ടി തുക ചുവടെ കൊടുത്തിരിക്കും പ്രകാരം വിനിയോഗം ചെയ്യാവുന്നതാണ്‌.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ  21-06-2017 ക്യു.ഐ.പി (2) / 39562/17/ഡി.പി.ഐ നമ്പർ ഉത്തരവ് പ്രകാരമുള്ള ധനവിനിയോഗം സംബന്ധിച്ച വിശദാംശങ്ങൾ
ക്രമ നമ്പർ
ഇനം
അനുവദിച്ച തുക
1
നിലമൊരുക്കൽ
3000/-രൂപ
2
വിത്തുകളും സസ്യ ഇനങ്ങളും ശേഖരിക്കൽ, സസ്യങ്ങൾ നട്ടു പിടിപ്പിക്കുകയും പരിപാലിക്കുകയും , ഭൗതിക സൗകര്യങ്ങൾ അനുകൂലമാക്കൽ
15000/-രൂപ
3
ഹരിത സമിതി രൂപീകരണം , വിദ്യാലയ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ , ജൈവ വൈവിധ്യ ഉദ്യാനം പ്രസക്തിയും പ്രയോഗവും-വിദഗ്ധരുടെ ക്ലാസ്സ്
5000/-രൂപ
4
പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ പ്രവർത്തനങ്ങൾ ആരംഭിക്കൽ , പ്രതിമാസ അവലോകന യോഗങ്ങൾ
2000/-രൂപ


Monday, January 28, 2019

അറിയിപ്പ്
ശ്രദ്ധ മൊഡ്യൂൾ ബി.ആർ.സി യിൽ നിന്നും കൈപ്പറ്റേണ്ടതാണ്‌
അറിയിപ്പ്
ഉപജില്ലാതല സോഷ്യൽ സയൻസ് പ്രതിഭാ പോഷണ പരീക്ഷ (STEPS) ഫെബ്രുവരി ന്‌ 10 മണി മുതൽ 4 മണി വരെ കൂത്തുപറമ്പ് യു പി സ്കൂളിൽ വെച്ച് നടക്കുന്നു. സ്കൂൾ തലത്തിൽ സെലക്ഷൻ നേടിയ കുട്ടികൾ രാവിലെ 9 മണിക്ക് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്‌. പങ്കെടുക്കുന്ന കുട്ടികൾക്കുള്ള ഉച്ചഭക്ഷണം സ്കൂളിൽ ഒരുക്കുന്നതാണ്‌.
പരീക്ഷാർത്ഥികൾ സ്വന്തം സ്കൂളിന്റെ ചരിത്ര പശ്ചാത്തലം ഉൾക്കൊള്ളുന്ന വിവരണം കൊണ്ടുവരേണ്ടതാണ്‌.
അറിയിപ്പ് 
സംസ്ക്യതം സ്കോളർഷിപ്പ് പരീക്ഷ ജനുവരി 31 ന്‌ വട്ടിപ്രം യു പി സ്കൂളിൽ വെച്ച് നടക്കുന്നതാണ്‌. എൽ.പി  , യു.പി വിഭാഗം പരീക്ഷാർത്ഥികൾ രാവിലെ 9.30 ന്‌ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്‌.
അറിയിപ്പ്
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറിയായിചുമതലയേറ്റ ശ്രീ.കെ.പി പ്രദീപ്കുമാറിനുള്ള സ്വീകരണവും ജില്ലയിലെ ഗ്രൂപ്പ് കമ്മിറ്റി പ്രസിഡണ്ടുമാരുടെ പ്രഥമയോഗവും ഫെബ്രുവരി 2 ശനിയാഴ്ച രാവിലെ 11 മണിക്ക് കൂത്തുപറമ്പ് ബി.ആർ.സി യിൽ വെച്ച് നടക്കുന്നു.പ്രസ്തുത യോഗത്തിൽ കൂത്തുപറമ്പ് ഉപജില്ലയിലെ  എല്ലാ സ്കൗട്ട് അധ്യാപകരും യൂണിറ്റ് പ്രസിഡണ്ടുമാരും പങ്കെടുക്കേണ്ടതാണ്‌.

Wednesday, January 23, 2019

ഉച്ചഭക്ഷണ പരിപാടി
എം.എൽ.എ ഫണ്ടുപയോഗിച്ച് മുട്ടയും പാലും വിതരണം ചെയ്യുന്നതിലേക്കായി അനുവദിച്ച ഒന്നാം ഗഡു വിന്റെ ധനവിനിയോഗപത്രം (KFC Form 44)  25-1-2019 ന്‌ വൈകുന്നേരം 4 മണിക്ക് മുമ്പായി നൂണ്മീൽ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്‌.

Saturday, January 19, 2019

ശാസ്ത്രായനം
ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ശാസ്ത്ര അഭിരുചി പരിപോഷിപ്പിക്കുന്നതിനായി   പൊതുവിദ്യാഭ്യാസ വകുപ്പ്  നടപ്പിലാക്കുന്ന ശാസ്ത്രായനം പദ്ധതി സംബന്ധിച്ച നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. 2019 ജനുവരി 25 നകം പ്രൊജക്ട് റിപ്പോർട്ടുകൾ പ്രധാനാദ്ധ്യാപകന്റെ  സാക്ഷ്യപത്രം സഹിതം ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തിക്കേണ്ടതാണ്‌.

Friday, January 18, 2019

കിക്കോഫ്
സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള കിക്കോഫ് ഫുട്ബോൾ പരിശീലന പരിപാടിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാനതീയതി 18-1-2019 ആണ്‌. നിശ്ചിത സമയത്തിനുള്ളിൽ ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത കുട്ടികൾക്ക് അവരുടെ ജനന സർട്ടിഫിക്കറ്റ് , ആധാർ കാർഡ് , പ്രധാനാദ്ധ്യാപകൻ നല്കുന്ന സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 19-1-2019 ന്‌ കാലത്ത്  6.45 ന്‌ ചിറ്റാരിപറമ്പ് ഗവ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേർന്നാൽ സെലക്ഷനിൽ പങ്കെടുക്കാവുന്നതാണ്‌.

Thursday, January 17, 2019

പ്രീ പ്രൈമറി
പ്രീ പ്രൈമറിയുടെ വിവരശേഖരണത്തിനായി ഇതോടൊപ്പമുള്ള പ്രൊഫോർമ പൂരിപ്പിച്ച് 19-1-2019 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, January 16, 2019

ഗെയിൻ പി.എഫ് 
ഗെയിൻ പി.എഫുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന സർക്കുലറിൽ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌. 

Tuesday, January 15, 2019

അറിയിപ്പ് 
നാളെ (17-1-2019)  ഉച്ചയ്ക്ക് 3 മണിക്ക് പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്‌.

Thursday, January 10, 2019

അറിയിപ്പ്
4 , 7 ക്ലാസ്സുകളിൽ പഠിപ്പിക്കുന്നതും ശമ്പള സ്കെയിലിൽ വേതനം കൈപ്പറ്റുന്നതുമായ അദ്ധ്യാപകരുടെ വിശദാംശങ്ങൾ ഇതോടൊപ്പമുള്ള ഗൂഗിൾ ഷീറ്റിൽ 11-1-2019 ന്‌ വൈകുന്നേരം 4 മണിക്ക് മുമ്പായി രേഖപ്പെടുത്തി നല്കേണ്ടതാണ്‌.
ഗൂഗിൾ ഷീറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഉച്ചഭക്ഷണ പരിപാടി
നൂണ്മീൽ സോഫ്റ്റ് വെയറിൽ  ഫിസിക്കൽ ബാലൻസ് ചേർത്ത് നല്കാത്തത് മൂലം ഡിസംബർ മാസത്തെ കണ്ടിജന്റ് ചാർജ്ജ് പാസ്സാക്കാൻ കഴിയാത്ത സാഹചര്യമാണ്‌ നിലവിലുള്ളത്. ആയതിനാൽ ഫിസിക്കൽ ബാലൻസ് ചേർക്കാൻ ബാക്കിയുള്ള 26 സ്കൂളുകൾ ആയത് 11-1-2019 ന്‌ ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി നൂണ്മീൽ സോഫ്റ്റ് വെയറിൽ ഫിസിക്കൽ ബാലൻസ്  ചേർത്ത് നല്കേണ്ടതാണ്‌.
എൽ.എസ്.എസ്/യു.എസ്.എസ് 2019
2019 ഫെബ്രുവരി 23 നു നടക്കുന്ന എൽ.എസ്.എസ് , യു.എസ്.എസ് പരീക്ഷയുടെ നോട്ടിഫിക്കേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, January 9, 2019

ഡി.എഡ് മെൻഡർ പരിശീലനം
കണ്ണൂർ ജില്ലയിലെ വിവിധ ഐ.ടി.ഇ കളിൽ അദ്ധ്യാപക പരിശീലനം നടത്തുന്ന അദ്ധ്യാപക വിദ്യാർത്ഥികളുടെ സ്കൂൾ അനുഭവ പരിപാടി ജനുവരി 14 മുതൽ ആരംഭിക്കുന്നതിന്റെ മുന്നോടിയായി , അദ്ധ്യാപക വിദ്യാർത്ഥികൾ  സ്കൂൾ അനുഭവത്തിനായി പോകുന്ന സ്കൂളുകളിലെ പ്രധാനാദ്ധ്യാപകൻ /5 വർഷത്തിൽ കുറയാത്ത സേവന പരിചയമുള്ള അദ്ധ്യപകൻ ന്‌ കൂത്തുപറമ്പ് ബി.ആർ.സി യിൽ വെച്ച് 11-1-2019 ന്‌ 10 മണി മുതൽ 1 മണി വരെ പരിശീലനം നല്കുന്നു. പ്രസ്തുത പരിപാടിയിൽ ചുവടെ കൊടുത്തിരിക്കുന്ന സ്കൂളുകളിലെ പ്രധാനാദ്ധ്യാപകനോ , 5 വർഷത്തിൽ കുറയാത്ത സേവന പരിചയമുള്ള അദ്ധ്യപകനോ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌. പരിശീലനത്തിൽ പങ്കെടുക്കുന്ന പ്രധാനാദ്ധ്യാപകൻ/അദ്ധ്യാപകൻ ടിയാന്റെ ബാങ്ക് അക്കൗണ്ട് നമ്പർ , ഐ.എഫ്.എസ്.സി കോഡ് എന്നിവ കരുതേണ്ടതാണ്‌.
Sl.No.
Name of School
Name of ITE
           1
Kannavam UPS
UNITY ITE Mattannur
2
Cheruvanchery UPS


Malabar ITE Chakkarakkal
3
Vattipram UPS
4
Mananthery UPS
5
Koothuparamba UPS
6
 South Pattyam UPS Pathayakkunnu
7
Pattiam West UPS Pathayakkunnu

Peringathur TTI
8
Sankaravilasam UPS Muthiyanga
9
BEMP UP School

DIET Kannur
10
South Kuthuparamba UPS

Monday, January 7, 2019

എൽ.എസ്.എസ്/യു.എസ്.എസ് പരീക്ഷ
2019 ഫെബ്രുവരി 23 നു നടക്കുന്ന എൽ.എസ്.എസ് / യു.എസ്.എസ് പരീക്ഷയുടെ രജിസ്ട്രേഷൻ 8-1-2019 മുതൽ 17-1-2019 വരെ ഓൺലൈനായി നടത്തേണ്ടതും പരീക്ഷാർത്ഥികളുടെ അന്തിമ പട്ടിക 18-1-2019 നു രാവിലെ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്‌. 

Friday, January 4, 2019

MEDISEP
ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമ പൂരിപ്പിച്ച് 5-1-2019 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായി നല്കേണ്ടതാണ്‌. യാതൊരു കാരണവശാലും കാലതാമസ്സം വരുത്തരുതെന്ന് ഓർമ്മിപ്പിക്കുന്നു. ജീവനക്കാരുടെ വിവരങ്ങൾ മാത്രം നല്കിയാൽ മതി. ആശ്രിതരുടെ വിവരങ്ങൾ ഉൾപ്പെടുത്തേണ്ടതില്ല.
പ്രൊഫോർമയുടെ എക്സൽ ഫോർമാറ്റിന്‌ ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday, January 1, 2019

അറിയിപ്പ്
കൂത്തുപറമ്പ് ഉപജില്ലയിലെ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 4-1-2019 ന്‌ ഉച്ചയ്ക്ക്  3 മണിക്ക് എ.ഇ.ഒ ഹാളിൽ ചേരുന്നതാണ്‌. എല്ലാ പ്രധാനാദ്ധ്യാപകരും  പ്രസ്തുത യോഗത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌. അന്നേ ദിവസം 2 മണിക്ക് HM Forum എക്സിക്യൂട്ടീവ് കമ്മിറ്റി ചേരുന്നതാണ്‌.