അറിയിപ്പ്
മെഡിസെപ്
എല്ലാ പ്രധാനാദ്ധ്യാപകരും www.medisep.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് മെഡിസെപ് സ്റ്റാറ്റസ് ഇന്ന് (3-5-2019) തന്നെ പരിശോധിക്കേണ്ടതാണ്. പ്രസ്തുത വെബ്സൈറ്റിന്റെ ഹോം പേജിൽ വലത് വശത്ത് മുകളിലായി Status എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്യുക.തുടർന്ന് കാറ്റഗറി തെരെഞ്ഞെടുത്ത് PEN No , Date of Birth എന്നിവ നൽകി , ഡിപ്പാർട്ട്മെന്റ് സെലക്ട് ചെയ്ത് സേർച്ച് ഒപ്ഷൻ നല്കിയാൽ ബന്ധപ്പെട്ട ജീവനക്കാരന്റെ മെഡിസെപ് ഐ.ഡി ലഭ്യമാകും.
എല്ലാ ജീവനക്കാരുടേയും ഐ.ഡി ലഭ്യമായെന്ന് ഉറപ്പ് വരുത്തേണ്ടതും, ആരുടെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ നിർദ്ദിഷ്ട പ്രൊഫോർമയിൽ ടി ജീവനക്കാരന്റേയും ആശ്രിതരുടേയും വിവരം 3-5-2019 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഇന്ന് തന്നെ ടി വിവരങ്ങൾ ക്രോഡീകരിച്ച് നൽകാൻ വിദ്യാഭ്യാസ ഉപഡയറക്ടർ നിർദ്ദേശിച്ചിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ വിവരങ്ങൾ Education (General) , Education (General)1 മുതൽ 12 വരെ എന്നിങ്ങനെ 13 ഡിപ്പാർട്ട്മെന്റുകളിലായി ക്രമീകരിച്ചിരിക്കുന്നു. ഇവയിലേതെങ്കിലും ഒരു ഡിപ്പാർട്ട്മെന്റിന് കീഴിലായിരിക്കും വിവരങ്ങൾ ലഭ്യമാകുക.
No comments:
Post a Comment