Flash


എല്ലാ സ്കൂളുകൾക്കും കുക്കിംഗ് കോസ്റ്റ് BIMS ൽ അലോട്ടുചെയ്തിട്ടുണ്ട്. BIMSൽ അനുവദിച്ച തുക ലിസ്റ്റിലെ തുകയുമായി ഒത്തുനോക്കി എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ 13-12-2019 രാവിലെ 10 മണിക്കു മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്‌.
സ്പാർക്കുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9048481979 എന്ന നമ്പറിൽ ബന്ധപ്പെടുക.

Friday, May 31, 2019

വിദ്യാരംഗം
2019-20 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ രൂപീകരണവും പ്രവർത്തനങ്ങളും സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌. 

Wednesday, May 29, 2019

വളരെ അടിയന്തിരം
മെഡിസെപ്
നിർദ്ദേശങ്ങൾ
1) എല്ലാ ഡി.ഡി.ഒ മാരും തങ്ങളുടെ ഡി.ഡി.ഒ കോഡ് യൂസർനെയിം ആയും  ഡി.ഡി.ഒ യുടെ മൊബൈൽ നമ്പർ പാസ്സ് വേർഡ് ആയും ഉപയോഗിച്ച് മെഡിസെപ് പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടതാണ്‌.
2) ഹോം പേജിൽ ഓഫീസ് സെലക്ട് ചെയ്തതിനുശേഷം ഓരോ ജീവനക്കാരന്റേയും  പെൻ നമ്പർ ഉപയോഗിച്ച് സേർച്ച് ചെയ്യുക
3) തുറന്ന് വരുന്ന പേജിൽ ജീവനക്കാരന്റെ പേരിനു നേരെ റിട്ടയർമെന്റ് തീയതിക്കു ശേഷം View/Update എന്നത് പച്ച നിറത്തിൽ കാണുന്നുവെങ്കിൽ നല്കിയ വിവരങ്ങൾ ക്യത്യമല്ല.
4) തിരുത്തൽ വരുത്തുന്നതിന്‌ View/Update  ൽ ക്ലിക്ക് ചെയ്ത് പേജിന്‌ ഏറ്റവും താഴെയുള്ള EDIT ൽ ക്ലിക്ക് ചെയ്ത് ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടതും വെരിഫൈ ചെയ്യേണ്ടതുമാണ്‌
5) ആശ്രിതരെ പുതുതായി ഉൾപ്പെടുത്താനും മാറ്റങ്ങൾ വരുത്താനും ഡി ഡി ഒ യ്ക്ക് കഴിയുന്നതാണ്‌.
30-5-2019 ന്‌ വൈകുന്നേരം 5 മണിക്ക് മുമ്പായി വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ്‌.


Monday, May 27, 2019

ഉച്ചഭക്ഷണ പരിപാടി
2019-20 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത സർക്കുലറിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതും ടി സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുമാണ്‌.

Sunday, May 26, 2019

മെഡിസെപ്
എല്ലാ പ്രധാനാദ്ധ്യാപകരും മെഡിസെപ് വെബ്സൈറ്റിലെ സ്റ്റാറ്റസ് പരിശോധിച്ച് ഏതെങ്കിലും ജീവനക്കാരന്റെ വിശദാംശങ്ങളിൽ തിരുത്തലുകൾ ആവശ്യമെങ്കിൽ ആയത് നിർദ്ദിഷ്ട എക്സൽ ഫോർമാറ്റിൽ 28-5-2019 ന്‌ 10 മണിക്ക് മുമ്പായി aeokuthuparamba2018@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഇ-മെയിൽ ചെയ്തു നല്കേണ്ടതാണ്‌. ടി എക്സൽ ഫയലിൽ എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതാണ്‌. ബാധകമല്ലാത്ത കോളങ്ങളിൽ NA എന്ന് ടൈപ്പ് ചെയ്യുക. കൂടാതെ ആശ്രിതരുടെ വിശദാംശങ്ങൾ  രേഖപ്പെടുത്തുമ്പോൾ  ഓരോ ആശ്രിതന്റേയും  പേരിനു മുമ്പിലുള്ള കോളത്തിൽ  ബന്ധപ്പെട്ട ജീവനക്കാരന്റെ പെൻ നമ്പർ ചേർക്കേണ്ടതാണ്‌.
ഒന്നിലധികം ആശ്രിതരുള്ളപ്പോൾ ആദ്യത്തേയാളുടെ പേരിനു മുമ്പിൽ പെൻ നമ്പർ ചേർക്കുകയും മറ്റുള്ളവരുടെ പേരിനു മുമ്പിലുള്ള കോളം ഒഴിച്ചിടുകയും ചെയ്യാൻ പാടില്ല.

സമന്വയ
ഓൺലൈൻ സ്റ്റാഫ് ഫിക്സേഷൻ
മാനേജർമാരുടെ വിലാസം ,  ഇ-മെയിൽ വിലാസം , മൊബൈൽ നമ്പർ എന്നിവ ശേഖരിക്കുന്നതിലേക്കായി ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമ തെറ്റ്/തിരുത്തലുകൾ കൂടാതെ പൂരിപ്പിച്ച് 28-5-2019 നു കാലത്ത് ഓഫീസിൽ നൽകേണ്ടതാണ്‌.  സ്വന്തമായി ഇ-മെയിൽ വിലാസമില്ലാത്ത മാനേജർമാർക്ക് പുതുതായി ഇ-മെയിൽ വിലാസം എടുക്കുന്നതിനാവശ്യമായ സഹായങ്ങൾ പ്രധാനാദ്ധ്യാപകർ ചെയ്തു കൊടുക്കേണ്ടതാണ്‌.
പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
സമന്വയയുമായി  ബന്ധപ്പെട്ട് മാനേജർമാർക്കുള്ള യൂസർഗൈഡിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Friday, May 24, 2019

ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ്
എല്ലാ പ്രധാനാദ്ധ്യാപകരും  മെയ് 31 മുമ്പായി ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണ്‌. ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റിൽ കെട്ടിടത്തിന്റെ നീളം , വീതി , ഉയരം എന്നിവ ക്യത്യമായി  രേഖപ്പെടുത്തുവാൻ എഞ്ചിനീയറോട് ആവശ്യപ്പെടേണ്ടതാണ്‌. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 16-5-2019 ലെ കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക. കത്തിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.

Monday, May 20, 2019

വളരെ അടിയന്തിരം
എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
3-6-2019 മുതലുള്ള നിയമനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമന്വയ സോഫ്റ്റ് വെയർ മുഖേന ഓൺലൈനായി മാത്രം നടത്തുന്നതിനാൽ ,  24-5-2019 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് എ.ഇ.ഒ ഹാളിൽ വെച്ച്  പ്രസ്തുത സോഫ്റ്റ് വെയർ മാനേജർമാരെ പരിചയപ്പെടുത്തുന്നു. ആയതിനാൽ എല്ലാ എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരും  അവരവരുടെ സ്കൂൾ മാനേജർക്ക് വിവരം കൈമാറേണ്ടതും  , മാനേജർ  പ്രസ്തുത യോഗത്തിൽ പങ്കെടുക്കുമെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്‌. മാനേജർമാർ അവരവരുടെ ഇ-മെയിൽ ഐ.ഡിയും , ഫോൺ നമ്പറും കയ്യിൽ  കരുതേണ്ടതാണ്‌. മാനേജർമാർക്ക് ഇ-മെയിൽ വിലാസം നിർബന്ധമാണ്‌. [ പകരം സ്കൂൾ ഇ-മെയിൽ വിലാസം നല്കേണ്ടതില്ല.]

Tuesday, May 14, 2019

MEDISEP
സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നാളിതുവരെ അംഗത്വ അപേക്ഷ സമർപ്പിക്കാത്തവരുടേയും പുതുതായി സർവ്വീസിൽ പ്രവേശിച്ചവരുടേയും അംഗത്വത്തിനുള്ള അപേക്ഷ ഇതോടൊപ്പമുള്ള എക്സൽ ഫോർമാറ്റിൽ പൂരിപ്പിച്ച് 17-5-2019 ന്‌ രാവിലെ 11 മണിക്ക് മുമ്പായി (aeokuthuparamba2018@gmail.com) എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു തരേണ്ടതാണ്‌.സമയക്രമം കർശനമായി പാലിക്കേണ്ടതാണ്‌. 
എക്സൽ ഫോർമാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.  

Thursday, May 2, 2019

അറിയിപ്പ്
മെഡിസെപ്
എല്ലാ പ്രധാനാദ്ധ്യാപകരും www.medisep.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് മെഡിസെപ് സ്റ്റാറ്റസ് ഇന്ന് (3-5-2019) തന്നെ  പരിശോധിക്കേണ്ടതാണ്‌.                             പ്രസ്തുത വെബ്സൈറ്റിന്റെ ഹോം പേജിൽ വലത് വശത്ത് മുകളിലായി Status എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്യുക.തുടർന്ന് കാറ്റഗറി തെരെഞ്ഞെടുത്ത് PEN No , Date of Birth എന്നിവ നൽകി , ഡിപ്പാർട്ട്മെന്റ് സെലക്ട് ചെയ്ത് സേർച്ച് ഒപ്ഷൻ നല്കിയാൽ  ബന്ധപ്പെട്ട ജീവനക്കാരന്റെ മെഡിസെപ് ഐ.ഡി ലഭ്യമാകും. 
           എല്ലാ ജീവനക്കാരുടേയും ഐ.ഡി ലഭ്യമായെന്ന് ഉറപ്പ് വരുത്തേണ്ടതും, ആരുടെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ നിർദ്ദിഷ്ട പ്രൊഫോർമയിൽ ടി ജീവനക്കാരന്റേയും ആശ്രിതരുടേയും വിവരം 3-5-2019 ന്‌ വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.                ഇന്ന് തന്നെ ടി വിവരങ്ങൾ ക്രോഡീകരിച്ച് നൽകാൻ വിദ്യാഭ്യാസ ഉപഡയറക്ടർ നിർദ്ദേശിച്ചിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
              പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ വിവരങ്ങൾ Education (General) , Education (General)1 മുതൽ 12  വരെ എന്നിങ്ങനെ 13 ഡിപ്പാർട്ട്മെന്റുകളിലായി ക്രമീകരിച്ചിരിക്കുന്നു. ഇവയിലേതെങ്കിലും ഒരു ഡിപ്പാർട്ട്മെന്റിന്‌ കീഴിലായിരിക്കും വിവരങ്ങൾ ലഭ്യമാകുക.