Flash


എല്ലാ സ്കൂളുകൾക്കും കുക്കിംഗ് കോസ്റ്റ് BIMS ൽ അലോട്ടുചെയ്തിട്ടുണ്ട്. BIMSൽ അനുവദിച്ച തുക ലിസ്റ്റിലെ തുകയുമായി ഒത്തുനോക്കി എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ 13-12-2019 രാവിലെ 10 മണിക്കു മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്‌.
സ്പാർക്കുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9048481979 എന്ന നമ്പറിൽ ബന്ധപ്പെടുക.

Friday, November 30, 2018

അറിയിപ്പ്
 കണ്ണൂർ റവന്യൂജില്ലാ ഭാസ്കരാചാര്യ സെമിനാർ, രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരങ്ങൾ ( ഗണിത ശാസ്ത്രം) 04.12.18 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ നോർത്ത് BRC യിൽ (ശിക്ഷക് സദന് സമീപം) വെച്ച് നടക്കും. ഉപജില്ലയിൽ നിന്ന് അതത് വിഭാഗങ്ങളിൽ   ഒന്നും രണ്ടും സ്ഥാനങ്ങൾ കിട്ടിയ കുട്ടികൾ പങ്കെടുക്കണം
 
ഭാസ്കരാചാര്യ സെമിനാർ
ഹൈസ്കൂൾ -ഗണിത ശാസ്ത്രവും ഭൗതിക ശാസ്ത്രവും(Mathematics and Physics)
ഹയർ സെക്കന്ററി -Trigonometric functions and applications
ഭാസ്കരാചാര്യ സെമിനാർ മത്സരം ജില്ലാതലം വരെ മാത്രം

രാമനുജൻ പേപ്പർ പ്രസന്റേഷൻ 
വിഷയം
ഹൈസ്കൂൾ വിഭാഗം - ദശാംശ സഖ്യകൾ(Decimal Numbers)
അറിയിപ്പ്
മേലധികാരികളുടെ അനുവാദമില്ലാതെ  പുറത്തുനിന്നുള്ള വ്യക്തികൾ  സ്കൂളുകളിൽ കച്ചവടം നടത്തുന്നതിനോ മറ്റ് പരസ്യ പ്രചരണം നടത്തുന്നതിനോ അവസരം നല്കുന്നതിനോ അവസരം  നല്കരുതെന്ന്  എല്ലാ പ്രഥമാദ്ധ്യാപകർക്കും  നിർദ്ദേശം നല്കുന്നു.
PTA-മാർഗ്ഗനിർദ്ദേശങ്ങൾ 
സംസ്ഥാനത്തെ  സ്കൂളുകൾ , ടി.ടി.ഐ കൾ , ഡയറ്റുകൾ  എന്നിവയിൽ പ്രവർത്തിക്കുന്ന അധ്യാപക രക്ഷാകർത്യ സമിതികളുടെ പ്രവർത്തനം  കാര്യക്ഷമവും  സുതാര്യവുമാക്കുന്നതിനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ  നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.
Ek Bharat Shreashtta Bharat
ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് നടത്തുന്ന പരിപാടിയാണ്‌ Ek Bharat Shreashtta Bharat. രാജ്യത്ത് നിലവിലുള്ള ഭാഷാവൈവിധ്യവുമായി ബന്ധപ്പെട്ട് കുട്ടികളിൽ ഭാഷാ ഐക്യം ഉണ്ടാക്കുന്നതിനായി നവംബർ 20 മുതൽ  ഡിസംബർ 21 വരെ ഭാഷാ സംഗം ആചരിക്കുകയാണ്‌. ഇന്ത്യയിൽ നിലവിലുള്ള 22 അംഗീക്യത ഭാഷകളും രാജ്യത്തെ മുഴുവൻ കുട്ടികൾക്കും പരിചയപ്പെടുത്തുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ , ബുക്ക് ലെറ്റ്  എന്നിവ പ്രകാരം തുടർ നടപടികൾ കൈക്കൊള്ളേണ്ടതാണ്‌.

Wednesday, November 28, 2018

അശ്വമേധം
അശ്വമേധം കുഷ്ഠരോഗ നിർണ്ണയ പ്രചരണ പരിപാടി 2018- സ്കൂൾ വിദ്യാർത്ഥികളുടെ സ്ക്രീനിംഗും ബോധവത്കരണ പരിപാടികളും  സംബന്ധിച്ച് കണ്ണുർ ജില്ലാ മെഡിക്കൽ ഓഫീസറുടെ കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത കത്തിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.

Tuesday, November 27, 2018

പാഠപുസ്തക വിതരണം
ഉപജില്ലയിലെ എല്ലാ സ്കൂളുകളും 2019-20 വർഷത്തേക്കാവശ്യമായ പുസ്തകങ്ങളുടെ ഓൺലൈൻ ഇൻഡന്റിംഗ് പൂർത്തിയാക്കി കൺഫേം ചെയ്തതായി  ഇന്ന് (28-11-2018) തന്നെ ഉറപ്പ് വരുത്തേണ്ടതാണ്‌.
                       അടുത്ത വർഷത്തേക്കാവശ്യമായ പുസ്തകങ്ങളുടെ  എണ്ണത്തിൽ  നിന്നും  ഓഫീസുകളിൽ നിലവിൽ സ്റ്റോക്കുള്ള 1,2,3 വോള്യം പുസ്തകങ്ങളുടെ എണ്ണം കുറച്ച് , ബാക്കിയുള്ള പുസ്തകങ്ങൾക്ക് മാത്രമേ പ്രിന്റിംഗ് ഓർഡർ നല്കുകയുള്ളുവെന്ന് പാഠപുസ്തക ഓഫീസർ അറിയിച്ചിട്ടുള്ളതിനാലും , നിലവിലെ 1,2,3 വോള്യം പുസ്തകങ്ങളുടെ  സ്റ്റോക്ക് തിട്ടപ്പെടുത്തി ഡിസംബർ 1നകം അയച്ചു കൊടുക്കേണ്ടതിനാലും , മുന്നാം വോള്യം പുസ്തകങ്ങളുടെ Excess/Shortage ലിസ്റ്റും , അധികമുള്ള മൂന്നാം വോള്യം പുസ്തകങ്ങളും   ഇന്ന് (28-11-2018) വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്‌. ഇക്കാര്യത്തിൽ ഇനിയും  കാലതാമസം വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

Monday, November 26, 2018

അറിയിപ്പ്
നൂണ്മീൽ സോഫ്റ്റ് വെയറിൽ ബാക്ക് ഡേറ്റ് വിവരങ്ങൾ രേഖപ്പെടുത്തുന്നത്  ഉടൻ തന്നെ ബ്ലോക്ക് ചെയ്യുന്നതാണെന്ന് ഡി.പി.ഐ യിൽ നിന്നും അറിയിച്ചിട്ടുണ്ട്.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പുതിയ സോഫ്റ്റ് വെയറിൽ ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന സാക്ഷ്യപത്രം സമർപ്പിക്കാൻ ഈ ഓഫീസിൽ നിന്നും ആവശ്യപ്പെട്ടിട്ടും ഏതാനും സ്കൂളുകൾ ആയത് ഇതു വരെ സമർപ്പിച്ചു കാണുന്നില്ല.ആയതിനാൽ പ്രസ്തുത സ്കുളുകൾ 26-11-2018 ന്‌ വൈകുന്നേരം 5 മണിക്ക് മുമ്പായി സത്യപ്രസ്താവന സമർപ്പിക്കണമെന്ന് അറിയിക്കുന്നു.

Friday, November 23, 2018

വളരെ വളരെ അടിയന്തിരം
CWSN- FRESH LIST
2018-19 വർഷത്തിൽ സവിശേഷ സഹായം ആവശ്യമുള്ള  ഫ്രെഷ് വിഭാഗത്തില്പ്പെട്ട കുട്ടികളുടെ വിശദാംശങ്ങൾ 24-11-2018 ശനിയാഴ്ച 12 മണിക്ക് മുമ്പായി നിർദ്ദിഷ്ട പ്രൊഫോർമയിൽ നല്കേണ്ടതാണ്‌. പ്രസ്തുത വിദ്യാർത്ഥികളുടെ  മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ,ആധാറിന്റെ പകർപ്പ് ,  ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കേണ്ടതാണ്‌. പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. എക്സൽ ഫോർമാറ്റ് , പി.ഡി.എഫ്  ഫോർമാറ്റ്
ഉച്ചഭക്ഷണ പദ്ധതി
രാഷ്ട്രപിതാവിന്റെ 150 മത് ജന്മവാർഷികം സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൻ കീഴിൽ 2018 ഒക്ടോബർ 2 മുതൽ 2019  ഒക്ടോബർ 2 വരെയുള്ള ഒരു വർഷക്കാലം വിവിധ പരിപാടികൾ സ്കൂൾ തലത്തിൽ സംഘടിപ്പിക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത കത്തിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.

Tuesday, November 20, 2018

ഇൻഡന്റിംഗ്-ആക്ടിവിറ്റി ബുക്ക് 
 2019-20 വർഷത്തേക്കാവശ്യമായ പുസ്തകങ്ങളുടെ ഇൻഡന്റിംഗ് ചെയ്യുന്ന സമയത്ത് ഒന്നും രണ്ടും ക്ലാസ്സുകളിലെ ആക്ടിവിറ്റി ബുക്കിനുള്ള ഇൻഡന്റ് കൂടി ചെയ്യേണ്ടതാണ്‌.നിലവിൽ ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങളുടെ പട്ടികയിലാണ്‌ ആക്ടിവിറ്റി ബുക്ക് ഇൻഡന്റ് ചെയ്യുന്നതിനായി ഉൾപ്പെടുത്തിയിട്ടുള്ളത് എന്നതിനാൽ  മലയാളം മീഡിയം മാത്രമുള്ള സ്കൂളുകൾ ആക്ടിവിറ്റി ബുക്ക് ലഭിക്കുന്നതിനായി സ്കൂൾ പ്രൊഫൈലിൽ മലയാളത്തിനു പുറമേ ഇംഗ്ലീഷ് മീഡീയം കൂടി സെലക്ട് ചെയ്യുകയും ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങളുടെ പട്ടികയിൽ നിന്നും ഒന്നും രണ്ടും ക്ലാസ്സുകളിലെ ആക്ടിവിറ്റി ബുക്ക് മാത്രം ഇൻഡന്റ് ചെയ്യേണ്ടതുമാണ്‌. ഇതിനോടകം ഇൻഡന്റിംഗ് പൂർത്തിയാക്കിയ സ്കൂളുകൾ റീസെറ്റ് ചെയ്യുന്നതിനായി 9946114125 എന്ന നമ്പറിൽ വിളിക്കുക.

Monday, November 19, 2018

ദിവസ വേതനം
ഉപജില്ലയിലെ ഗവ/എയിഡഡ് സ്കൂളുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്തു വരുന്ന അദ്ധ്യാപകരുടെ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക . പ്രസ്തുത പട്ടിക പരിശോധിച്ച് 20-11-2018 നുള്ളിൽ  തെറ്റുകൾ തിരുത്തേണ്ടതും വിട്ടുപോയ വിശദാംശങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യേണ്ടതാണ്‌.

Sunday, November 18, 2018

സംസ്ഥാന ശാസ്ത്ര മേള - ഐഡികാർഡ്

2018 -19 വർഷത്തെ സംസ്ഥാന ശാസ്ത്ര മേളയിൽ പങ്കെടുക്കാൻ അർഹത നേടിയ ജില്ലയിലെ വിദ്യാർത്ഥികളുടെ ഒരു യോഗം ഇരുപത്തി ഒന്നാം തീയതി ഉച്ചക്ക് 2 മണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ വെച്ച് നടക്കുന്നു. അന്നേ ദിവസം മുഴുവൻ വിദ്യാർത്ഥികളും ഇതോടൊപ്പമുള്ള ഐഡികാർഡ് രണ്ടു കോപ്പി പൂരിപ്പിച്ച് ഫോട്ടോയിൽ പ്രധാനാധ്യാപകൻ ഒപ്പു വച്ച്  കൊണ്ടുവരേണ്ടതാണ് . 

Friday, November 16, 2018

ഉച്ചഭക്ഷണ പദ്ധതി
സ്കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങാതെ ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
QUAMI EKTA WEEK
2018 നവംബർ 19 മുതൽ 25 വരെ ക്വാമി ഏകതാ വാരമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
നവോദയാ പ്രവേശനം
2019 വർഷത്തിൽ ജവഹർ നവോദയാ വിദ്യാലയത്തിലെ ആറാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിന്‌ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30-11-2018 ആണ്‌. ഇപ്പോൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നതും  1-5-2006 നും 30-4-2010 നും ഇടയിൽ ജനിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്‌.

Thursday, November 15, 2018

അറിയിപ്പ്
ത്യശ്ശൂർ ജില്ലയിലെ കൈപ്പമംഗലം മണ്ഡലത്തിലെ  സ്കൂളുകളിൽ കുട്ടികൾ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് വിറ്റ് കൊണ്ട് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായം നല്കിയ മാത്യക സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഈ മാസം 15 മുതൽ 23 വരെ   കുട്ടികൾ സ്കൂളുകളിൽ നിന്നും അവരുടെ വീടുകളിൽ നിന്നും ശേഖരിക്കുന്ന  പ്ലാസ്റ്റിക് കുപ്പികൾ സ്കൂൾ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ സ്കൂളുകളിൽ ശേഖരിച്ച് സൂക്ഷിക്കേണ്ടതും  ഈ മാസം 24 മുതൽ കേരള സ്ക്രാപ്പ് മർച്ചന്റ് അസോസിയേഷൻ പ്രവർത്തകർ  വില നല്കിക്കൊണ്ട് സ്കൂളുളിൽ നിന്നും ഇവ ഏറ്റെടുക്കുന്നതുമായിരിക്കും.
കൂടുതൽ വിശദാംശങ്ങൾക്കും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നത് സംബന്ധിച്ചും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

Wednesday, November 14, 2018

വളരെ അടിയന്തിരം
പാഠപുസ്തക വിതരണം
ഇതു വരെ ലഭിച്ച മൂന്നാം വോള്യം പാഠപുസ്തകങ്ങളുടെ എണ്ണം അടിയന്തിരമായി വെബ്സൈറ്റിൽ രേഖപ്പെടുത്തേണ്ടതും  ആയത് വിതരണം പൂർത്തിയാക്കി അധികമായുള്ള   മൂന്നാം വോള്യം പാഠപുസ്തകങ്ങളും Excess/Shortage ലിസ്റ്റും 17-11-2018 ന്‌ ഉച്ചയ്ക്ക് 2 മണിക്ക് ഓഫീസിൽ എത്തിക്കേണ്ടതാണ്‌. 

ടോയ്‌ലറ്റ് സൗകര്യങ്ങൾ
സ്കൂളുകളിൽ   നിലവിലുള്ള ടോയ്‌ലറ്റ് സൗകര്യങ്ങളേക്കൂറിച്ചുള്ള  വിവരശേഖരണത്തിനായി നവംബർ 5 ന്‌ ബ്ലോഗിൽ നല്കിയ ഗൂഗിൾ ഫോമിൽ ഇനിയും വിവരം രേഖപ്പെടുത്തിയിട്ടില്ലാത്ത സ്കൂളുകളുടെ പട്ടികയ്ക്കായി  ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത സ്കൂളുകൾ 15-11-2018 ന്‌ വൈകുന്നേരം 3 മണിക്ക് മുമ്പായി ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തേണ്ടതാണ്‌.

മലയാളത്തിളക്കം
മലയാളത്തിളക്കം പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ ക്ലാസ്സ് തിരിച്ചുള്ള എണ്ണം  ഇതോടൊപ്പമുള്ള ഗൂഗിൾ ഷീറ്റിൽ 15-11-2018 വ്യാഴാഴ്ച 12 മണിക്ക് മുമ്പായി രേഖപ്പെടുത്തി നല്കേണ്ടതാണ്‌. ആയത് കൺസോളിഡേറ്റ് ചെയ്ത് 2 മണിക്ക് മുമ്പായി ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിലേക്ക് അയച്ചു കൊടുക്കേണ്ടതിനാൽ സമയക്രമം കർശനമായി പാലിക്കേണ്ടതാണ്‌. ഗൂഗിൾ ഷീറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ശ്രദ്ധ
ശ്രദ്ധ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ ക്ലാസ്സ് തിരിച്ചുള്ള എണ്ണം ഇതോടൊപ്പമുള്ള ഗൂഗിൾ ഷീറ്റിൽ 15-11-2018 വ്യാഴാഴ്ച 12 മണിക്ക് മുമ്പായി രേഖപ്പെടുത്തി നല്കേണ്ടതാണ്‌. ആയത് കൺസോളിഡേറ്റ് ചെയ്ത് 2 മണിക്ക് മുമ്പായി ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിലേക്ക് അയച്ചു കൊടുക്കേണ്ടതിനാൽ സമയക്രമം കർശനമായി പാലിക്കേണ്ടതാണ്‌. ഗൂഗിൾ ഷീറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday, November 8, 2018

ടെക്സ്റ്റ് ബുക്ക് ഇൻഡന്റിംഗ് 2019-20
2019-20 വർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റിംഗ് 12-11-2018 മുതൽ 27-11-2018 വരെ ഒറ്റത്തവണയായി ചെയ്യാവുന്നതാണ്‌. 27-11-2018 നു ശേഷം തിരുത്തലുകൾ വരുത്തുന്നതിനും എഡിറ്റിംഗിനും യാതൊരു കാരണ വശാലും സമയം അനുവദിക്കുന്നതല്ല. സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
നിർദ്ദേശങ്ങൾ
1)  www.kite.kerala.gov.in എന്ന വെബ്സൈറ്റിലെ Text Book Monitoring System 2019 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സമ്പൂർണ്ണയിലെ  യൂസർ നെയിമും പാസ്സ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്‌.
2)തുടർന്ന് സ്കൂൾ ഏത് സൊസൈറ്റിയുടെ കീഴിലാണ്‌  വരുന്നതെന്ന് ക്ലിക്ക് ചെയ്ത്  തെരെഞ്ഞെടുക്കേണ്ടതാണ്‌.
3)അതിനു ശേഷം ഇൻഡന്റ് ഫോം ലിങ്കിൽ ക്ലിക്ക് ചെയ്ത് സ്റ്റാൻഡേർഡ് സെലക്ട് ചെയ്യുമ്പോൾ അതാത് സ്റ്റാൻഡേർഡിൽ വരുന്ന ടൈറ്റിലുകൾ ലഭ്യമാകും.ഇതിൽ Number of books required എന്ന കോളത്തിൽ  ഓരോ ടൈറ്റിലിലും വേണ്ട ബുക്കുകളുടെ എണ്ണം 3 വോള്യങ്ങളിലും എന്റർ ചെയ്ത് സേവ് ചെയ്യേണ്ടതാണ്‌. പല സ്കൂളുകളും രണ്ടും മൂന്നും  വോള്യങ്ങൾ ചെയ്യാറില്ലെന്ന് ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്.
4)2018-19 വർഷത്തെ ആറാം പ്രവർത്തി  ദിവസത്തെ കുട്ടികളുടെ എണ്ണം അനുസരിച്ച് ഇൻഡന്റ് ചെയ്താൽ മതിയാകും. 2019-20 വർഷത്തെ പുതിയ അഡ്മിഷൻ പ്രകാരം  കൂടുതൽ പുസ്തകങ്ങൾ ആവശ്യമെങ്കിൽ  അതനുസരിച്ച് ഇൻഡന്റ് ക്രമീകരിക്കുന്നതിനായി 2019 ജൂൺ 12 മുതൽ 20 അവസരം നല്കുന്നതാണ്‌. ( പാഠപുസ്തകങ്ങളുടെ പുനക്രമീകരണത്തിനു ശേഷം  , പ്രത്യേകിച്ചും  1 , 5 , 8 ക്ലാസ്സുകളിലെ പുസ്തകങ്ങൾ  ഓഫീസ് വരാന്തയിൽ കെട്ടിക്കിടക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ശരിയായ രീതിയിൽ ഇൻഡന്റ് ചെയ്താൽ ഇത്തരം പാഴ്ചെലവുകൾ നിയന്ത്രിക്കാവുന്നതാണ്‌)
5) Academic / Oriental   വിഭാഗങ്ങളുള്ള പുസ്തകങ്ങളിൽ  Oriental വിഭാഗത്തിലുള്ള പുസ്തകങ്ങൾ  ഇൻഡന്റ് ചെയ്യാൻ പാടില്ല. Academic  വിഭാഗം പുസ്തകങ്ങൾ മാത്രമേ ഇൻഡന്റ് ചെയ്യാൻ പാടുള്ളു.
6) ഓരോ ക്ലാസ്സിലും കുറഞ്ഞത് 2 ഡിവിഷനുണ്ടെങ്കിൽ മാത്രമേ ഒരു ഡിവിഷനിൽ  ഇംഗ്ളീഷ് മീഡിയം ആരംഭിക്കാൻ പാടുള്ളൂ.ഓരോ ക്ലാസ്സിലും ഒരു മലയാളം ഡിവിഷൻ നിർബന്ധമായും ഉണ്ടായിരിക്കണം. അടുത്ത അധ്യയന വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുന്നുണ്ടെങ്കിൽ ബന്ധപ്പെട്ടവരുമായി ആവശ്യമായ കൂടിയാലോചനകൾ നടത്തിയതിനുശേഷം 27-11-2018 നുള്ളിൽ ഇൻഡന്റ് ചെയ്യേണ്ടതാണ്‌ . ഇപ്പോൾ ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങൾ  ഇൻഡന്റ് ചെയ്യാതെ , അടുത്ത അധ്യയന വർഷത്തിൽ സ്കൂൾ തുറന്നതിനുശേഷം ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങൾക്ക് ആവശ്യമുന്നയിക്കുന്നത് അനുവദിക്കില്ല.
7) ഇൻഡന്റ് ചെയ്തതിനുശേഷവും , 2019 ജൂണിൽ  അഡീഷണൽ ഇൻഡന്റ് ചെയ്തതിനുശേഷവും കൺഫേം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.
8) 9,10 ക്ലാസ്സുകളിൽ  പാഠപുസ്തകങ്ങൾക്ക്  മാറ്റമുള്ളതിനാൽ ഇൻഡന്റിംഗ് സമയത്ത് ക്യത്യമായ എണ്ണം രേഖപ്പെടുത്തേണ്ടതാണ്‌
9) 9, 10 ക്ലാസ്സുകളിലെ അതാത് വിഷയങ്ങളെടുക്കുന്ന അധ്യാപകരുടെ എണ്ണത്തിനനുസരിച്ച് ഓരോ അധ്യാപകർക്കും ഒരു ബുക്ക് വീതം അധികമായി ഇൻഡന്റ് ചെയ്യാവുന്നതാണ്‌.

കലോല്‍സവം - സ്റ്റേജിതര ഇനം അപ്പീല്‍

ഉപജില്ലാ കലോല്‍സവവുമായി ബന്ധപ്പെട്ട് സ്റ്റേജിതര ഇനങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട അപ്പീലില്‍ ഹിയറിംഗ് 12/11/2018 തിങ്കളാഴ്ച കാലത്ത് 11 മണി മുതല്‍  തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ വച്ച് നടത്തപ്പെടുകയാണ്. എല്ലാ മല്‍സരാര്‍ത്ഥികളെയും ഈ വിവരം അറിയിക്കേണ്ടതാണ്.

DAILY DATA

ഉച്ചഭക്ഷണ പദ്ധതിക്കായി പുതിയ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും  എം.എച്ച്.ആര്‍.ഡിയ്ക്ക് എല്ലാ ദിവസവും ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ കണക്ക് പഴയ രീതിയില്‍ തന്നെ നല്‍കേണ്ടതുണ്ട്.  ആയതിനാല്‍ ഈ ആഫീസില്‍ നിന്നും ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ  എല്ലാ സ്കൂളുകളും  DAILY DATA  (ഓരോ ഉച്ചഭക്ഷണം കഴിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം) https://www.transferandpostings.in/mdmms എന്ന ലിങ്കില്‍ കയറി  എല്ലാ ദിവസവും മുടക്കം കൂടാതെ ചെയ്യുന്നുണ്ടെന്ന്  ഉറപ്പ് വരുത്തേണ്ടതാണ്.

Wednesday, November 7, 2018

പ്രീമെട്രിക് സ്കോളർഷിപ്പ്
Prematric minority scholarship , Prematric disability scholarship , NMMS എന്നീ സ്കോളർഷിപ്പുകളുടെ  വേരിഫിക്കേഷൻ 12-11-2018 നുള്ളിൽ പൂർത്തിയാക്കേണ്ടതാണ്‌. ഉപജില്ലയിലെ 50 ലധികം വിദ്യാലയങ്ങൾ  ഇനിയും വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടില്ലായെന്ന്  ഡി.ഡി.ഇ യിൽ നിന്നും അറിയിച്ചിട്ടുണ്ട്.ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവരുടെ പേര്‌ വിവരങ്ങൾ ഡി.പി.ഐ യുടെ കാര്യാലയത്തിലേക്ക് അയച്ചു കൊടുക്കുവാൻ  ആവശ്യപ്പെട്ടിട്ടുള്ളതിനാൽ വെരിഫിക്കേഷൻ സമയബന്ധിതമായി പൂർത്തിയാക്കുവാൻ കർശ്ശന നിർദ്ദേശം നല്കിക്കൊള്ളുന്നു.അർഹതപ്പെട്ട ഏതെങ്കിലും ഒരു വിദ്യാർത്ഥിക്ക് സ്കോളർഷിപ്പ് ലഭിക്കാതെ വരുന്ന സാഹചര്യം ഉണ്ടായാൽ ആയതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകനായിരിക്കുമെന്ന് ഒരിക്കല്ക്കൂടി ഓർമ്മിപ്പിക്കുന്നു.
Pending List - Fresh , Renewal
മേൽ പട്ടികയിൽ ഉൾപ്പെടാത്ത സ്കൂളുകളും പ്രസ്തുത സൈറ്റിൽ ഒരിക്കല്ക്കൂടി  ലോഗിൻ ചെയ്ത് ഇതുവരെ ലഭിച്ച എല്ലാ ഫ്രെഷ്/റിന്യൂവൽ അപേക്ഷകളും  വെരിഫൈ ചെയ്തതായി ഉറപ്പ് വരുത്തേണ്ടതാണ്‌.

അറിയിപ്പ്
ജില്ലാ ശാസ്ത്രോത്സവത്തിന്റെ രജിസ്ട്രേഷൻ 8-11-2018 ന്‌ രാവിലെ 11 മണി മുതൽ 3 മണി വരെ തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളിൽ വെച്ച് നടക്കുന്നതായിരിക്കും.

Monday, November 5, 2018

ടോയ്‌ലറ്റ് സൗകര്യങ്ങൾ
ഓരോ സ്കൂളിലും വിദ്യാർത്ഥികളുടെ എണ്ണത്തിനാനുപാതികമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉറപ്പു വരുത്തേണ്ടതാണ്‌.വിശദാംശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
വിദ്യാർത്ഥികളുടെ എണ്ണം
കക്കൂസിന്റെ എണ്ണം
പെൺകുട്ടികൾ
ആൺകുട്ടികൾ
30ൽ കൂറവ്
2
1
50ൽ കൂറവ്
3
2
70ൽ കൂറവ്
3
2
100ൽ കൂറവ്
5
3
150ൽ കൂറവ്
6
3
200ൽ കൂറവ്
8
3
ഫ്ളഷ് ഔട്ട് സമ്പ്രദായം നിലവിലുള്ളിടത്ത് താഴെക്കൊടുത്തിരിക്കുംവിധമായിരിക്കണം എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം
കക്കൂസിന്റെ എണ്ണം
പെൺകുട്ടികൾ
ആൺകുട്ടികൾ
25
1
1
50
2
1
75
3
2
100
4
2
150
6
3
200
8
4
300
10
5
500
16
8
ഇത് കൂടാതെ  100 ആൺകുട്ടികൾക്ക് 6 എണ്ണം എന്ന നിരക്കിൽ മൂത്രപ്പുരകളും ഉണ്ടായിരിക്കേണ്ടതാണ്‌. എല്ലാ പ്രധാനാദ്ധ്യാപകരും അവരവരുടെ സ്കൂളുകളിൽ ഈ അനുപാതത്തിൽ  കക്കൂസ് , മൂത്രപ്പുര എന്നിവ ഉണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതും കുറവുള്ള പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ടി വിഷയം പരിഹരിക്കേണ്ടതാണ്‌.
സ്കൂളുകളിലെ  നിലവിലെ ടോയ്‌ലറ്റുകളുടെ എണ്ണം രേഖപ്പെടുത്തുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Friday, November 2, 2018

ഉച്ചഭക്ഷണ പരിപാടി
Daily Data upload ചെയ്യുന്നതിൽ  കണ്ണൂർ ജില്ല ഏറ്റവും പുറകിൽ ആണെന്ന് ഡി.പി.ഐ യിൽ നിന്നും അറിയിച്ചിരിക്കുന്നു. ആയതിനാൽ എല്ലാ സ്കൂളുകളും ഇത് വരെയുള്ള Daily Data upload ചെയ്യുന്നതിനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണ്‌.ഇക്കാര്യത്തിൽ നിരന്തരം ഓർമ്മിപ്പിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്‌.

Thursday, November 1, 2018


District IT Fair – Quiz
2018-19 അധ്യയന വര്‍ഷത്തെ ജില്ലാ തല ഐ.ടി ക്വിസ് മത്സരം 05-11-2018 (തിങ്കളാഴ്ച) കണ്ണൂര്‍ കൈറ്റിന്റെ ജില്ലാ ഓഫീസില്‍ വച്ച് [ജി.വി.എച്ച്.എസ്സ്.എസ്സ്(സ്പോര്‍ട്സ്) ] താഴെ പറയുന്ന സമയക്രമത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനാവശ്യമായ നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
.ടി ക്വിസ് മത്സര സമയക്രമം
തീയ്യതി : 05-11-2018 (തിങ്കള്‍)

ഹൈസ്ക്കൂള്‍ വിഭാഗം (HS)

രാവിലെ 10.30 ന്
ഹയര്‍സെക്കണ്ടറി വിഭാഗം (HSS/VHSE)

ഉച്ചക്ക് 2.00 ന്