പാഠപുസ്തക വിതരണം
ഉപജില്ലയിലെ എല്ലാ സ്കൂളുകളും 2019-20 വർഷത്തേക്കാവശ്യമായ പുസ്തകങ്ങളുടെ ഓൺലൈൻ ഇൻഡന്റിംഗ് പൂർത്തിയാക്കി കൺഫേം ചെയ്തതായി ഇന്ന് (28-11-2018) തന്നെ ഉറപ്പ് വരുത്തേണ്ടതാണ്.
അടുത്ത വർഷത്തേക്കാവശ്യമായ പുസ്തകങ്ങളുടെ എണ്ണത്തിൽ നിന്നും ഓഫീസുകളിൽ നിലവിൽ സ്റ്റോക്കുള്ള 1,2,3 വോള്യം പുസ്തകങ്ങളുടെ എണ്ണം കുറച്ച് , ബാക്കിയുള്ള പുസ്തകങ്ങൾക്ക് മാത്രമേ പ്രിന്റിംഗ് ഓർഡർ നല്കുകയുള്ളുവെന്ന് പാഠപുസ്തക ഓഫീസർ അറിയിച്ചിട്ടുള്ളതിനാലും , നിലവിലെ 1,2,3 വോള്യം പുസ്തകങ്ങളുടെ സ്റ്റോക്ക് തിട്ടപ്പെടുത്തി ഡിസംബർ 1നകം അയച്ചു കൊടുക്കേണ്ടതിനാലും , മുന്നാം വോള്യം പുസ്തകങ്ങളുടെ Excess/Shortage ലിസ്റ്റും , അധികമുള്ള മൂന്നാം വോള്യം പുസ്തകങ്ങളും ഇന്ന് (28-11-2018) വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്. ഇക്കാര്യത്തിൽ ഇനിയും കാലതാമസം വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
No comments:
Post a Comment