വളരെ അടിയന്തിരം
ആരോഗ്യ ഇൻഷുറൻസ് (MEDISEP)
കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ വിവരശേഖരണത്തിനായി നല്കിയ എക്സൽ ഫോർമാറ്റിൽ മാറ്റങ്ങൾ വരുത്തി നല്കിയിട്ടുള്ളതിനാൽ പുതുക്കിയ ഫോർമാറ്റിൽ വിവരങ്ങൾ 22-10-2018 നുള്ളിൽ നല്കേണ്ടതാണ്. പുതുക്കിയ ഫോർമാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
മാറ്റങ്ങൾ:-
a) ഒഴിവാക്കിയത്:- ഇതിനോടകം നല്കിയ ഫോർമാറ്റിലെ Employees എന്ന ഷീറ്റിൽ ഡെപ്യൂട്ടേഷൻ സംബന്ധിച്ച കോളങ്ങൾ( കോളം F,G,H) , ഐ.ഡി കാർഡ് ഡീറ്റയിൽസ് (കോളം-M) , ഡി.ഡി.ഒ ഡീറ്റയിൽസ് (കോളം AC, AD , AE) എന്നിവ ഒഴിവാക്കിയിട്ടുണ്ട്.
b) കൂട്ടിച്ചേർത്തത്:- Employees എന്ന ഷീറ്റിലും Dependants എന്ന ഷീറ്റിലും Gender നു ശേഷം Height , Blood Group എന്നീ കോളങ്ങൾ പുതുതായി ചേർത്തിട്ടുണ്ട്. കൂടാതെ Employees എന്ന ഷീറ്റിൽ House Number , Policy Amount എന്നീ കോളങ്ങൾ കൂടി പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
പഴയ ഫോർമാറ്റിൽ ഇതിനോടകം രേഖപ്പെടുത്തലുകൾ വരുത്തിയിട്ടുള്ളവർ പുതിയ ഫോർമാറ്റ് ഡൗൺലോഡ് ചെയ്തതിനുശേഷം പഴയതിൽ നിന്നും ബാധകമായ കോളങ്ങൾ പുതിയതിലേക്ക് copy/paste ചെയ്യുകയും പുതുതായി ഉൾപ്പെടുത്തിയ കോളങ്ങളിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തുകയും ചെയ്താൽ മതിയാകും.
കുറിപ്പ് : പ്രസ്തുത ഫോർമാറ്റിൽ മൊബൈൽ നമ്പറും ആധാർ നമ്പറും ഉൾപ്പെടുന്നതിനാൽ സുരക്ഷിതത്വം കണക്കിലെടുത്ത് പ്രസ്തുത എക്സൽ ഫോർമാറ്റ് സി.ഡി യിലാക്കി നല്കിയാൽ മതി. സി.ഡി യുടെ പുറത്ത് സ്കൂൾ കോഡ് , സ്കൂളിന്റെ പേര് എന്നിവ രേഖപ്പെടുത്തേണ്ടതാണ്. ഇ-മെയിൽ അയക്കേണ്ടതില്ല. കൂടാതെ ചുവടെ കൊടുത്തിരിക്കുന്ന സാക്ഷ്യപത്രം ഓഫീസിൽ സി.ഡി യോടൊപ്പം നല്കേണ്ടതാണ്.സാക്ഷ്യപത്രത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment