എൽ.എസ്.എസ് സ്കോളർഷിപ്പ്
2018-19 വർഷത്തെ എൽ.എസ്.എസ് സ്കോളർഷിപ്പിനത്തിൽ ആവശ്യമായ തുകയുടെ വിശദാംശങ്ങൾ സ്കൂളുകളിൽ നിന്നും ശേഖരിച്ചിരുന്നു. സൂക്ഷ്മ പരിശോധനയിൽ നിലവിൽ പഠിക്കുന്ന വിദ്യാലയത്തിൽ നിന്നും , സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാലയത്തിൽ നിന്നും ഒരേ കുട്ടിക്ക് വേണ്ടി റിക്വയർമെന്റ് സമർപ്പിച്ചതായി കാണുന്നു.
മേൽ സാഹചര്യത്തിൽ എൽ.എസ്.എസ് സ്കോളർഷിപ്പിന് അർഹത നേടിയ കുട്ടി നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന സ്കൂളിൽ നിന്നാണ് റിക്വയർമെന്റ് സമർപ്പിക്കേണ്ടത് എന്ന് അറിയിക്കുന്നു.
എല്ലാ പ്രധാനാദ്ധ്യാപകരും ബന്ധപ്പെട്ട ക്ലാസ്സ് ടീച്ചർ മുഖേന അർഹരായ മുഴുവൻ കുട്ടികൾക്കും ആവശ്യമായ തുക സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിച്ച് നിർദ്ദിഷ്ട പ്രൊഫോർമയിൽ 14-9-2018 ന് 2 മണിക്ക് മുമ്പായി ഓഫീസിൽ നല്കേണ്ടതാണ്. അർഹരായ ഒരു കുട്ടി പോലും വിട്ടുപോകാൻ പാടില്ലായെന്ന് ഒരിക്കല്ക്കൂടി ഓർമ്മിപ്പിക്കുന്നു.
സ്വന്തം സ്കൂളിൽ നിന്നും അർഹരായ കുട്ടികൾ ടി.സി വാങ്ങിയിട്ടുണ്ടെങ്കിൽ നിലവിലെ സ്കൂളിൽ നിന്നും റിക്വയർമെന്റ് നല്കിയതായി ഉറപ്പ് വരുത്തേണ്ടതാണ് . ടി സ്കൂളിൽ നിന്നും റിക്വയർമെന്റ് നല്കിയിട്ടില്ലെങ്കിൽ മാത്രമേ സ്കോളർഷിപ്പിന് അർഹത നേടിയ സ്കൂളിൽ നിന്നും റിക്വയർമെന്റ് സമർപ്പിക്കേണ്ടതുള്ളൂ. കൂടാതെ ടി വിവരം ഓഫീസിൽ അറിയിക്കേണ്ടതുമാണ്.
പ്രൊഫോർമ 5 നല്കാത്ത സ്കൂളുകൾ ആയത് 13-9-2018 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി നല്കേണ്ടതാണ്. വിശദാംശങ്ങൾക്ക് 9946114125 എന്ന നമ്പറിൽ വിളിക്കുക.
No comments:
Post a Comment