ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യ
ഉപജില്ലയിലെ വിവിധ സ്കൂളുകളുടെ ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യ സംബന്ധിച്ച സമ്പൂർണ്ണയിലെ രേഖപ്പെടുത്തലുകൾ പരിശോധിച്ചതിൽ നിരവധി തെറ്റുകൾ ഉള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്.ശ്രദ്ധയിൽ പെട്ട ഏതാനും തെറ്റുകൾ ചുവടെ കൊടുത്തിരിക്കുന്നു.
1) സ്കൂളിലെ ആകെ കുട്ടികളുടെ എണ്ണവും മീഡിയം തിരിച്ചുള്ള കുട്ടികളുടെ എണ്ണവും തമ്മിൽ ടാലി ആകുന്നില്ല
2)എൽ.പി സ്കൂളുകളിൽ അറബി പഠിക്കുന്ന കുട്ടികളുടെ എണ്ണം അഡീഷണൽ അറബിക് എന്ന ഒപ്ഷൻ ഉപയോഗിച്ച് വേണം രേഖപ്പെടുത്തുവാൻ. ഭാഷാടിസ്ഥാനത്തിലുള്ള കുട്ടികളുടെ എണ്ണം എന്ന കോളത്തിൽ രേഖപ്പെടുത്തേണ്ടതില്ല. ആയത് മിക്കവാറും സ്കൂളുകൾ ചെയ്തിട്ടില്ല.
3) ഇംഗ്ലീഷ് മീഡിയം ഇല്ലാത്ത സ്കൂളുകളിൽ കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്നതായി രേഖപ്പെടുത്തിക്കാണുന്നു.
എല്ലാ പ്രധാനാദ്ധ്യാപകരും അതാത് സ്കൂളുകളുടെ സമ്പൂർണ്ണയിൽ ലോഗിൻ ചെയ്ത് ഒരിക്കല്ക്കൂടി പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടതും തുടർന്ന് synchronization നടത്തേണ്ടതുമാണ്. synchronization നടത്താത്ത പക്ഷം ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യ സംബന്ധിച്ച പ്രൊഫോർമയിൽ തിരുത്തലുകൾ മാറി വരുന്നതല്ല.
No comments:
Post a Comment