Flash


എല്ലാ സ്കൂളുകൾക്കും കുക്കിംഗ് കോസ്റ്റ് BIMS ൽ അലോട്ടുചെയ്തിട്ടുണ്ട്. BIMSൽ അനുവദിച്ച തുക ലിസ്റ്റിലെ തുകയുമായി ഒത്തുനോക്കി എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ 13-12-2019 രാവിലെ 10 മണിക്കു മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്‌.
സ്പാർക്കുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9048481979 എന്ന നമ്പറിൽ ബന്ധപ്പെടുക.

Wednesday, September 12, 2018

ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ്
2018-19 വർഷത്തെ ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 25-9-2018. വിശദമായ നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലറിനും അപേക്ഷാ ഫോമിനുമായി  ഇവിടെ ക്ലിക്ക് ചെയ്യുക.
അപേക്ഷാ ഫോം
പാഠപുസ്തക വിതരണം
രണ്ടാം വോള്യം പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയാക്കിയതിനുശേഷം അധികമായുള്ള പുസ്തകങ്ങൾ നാളെ(13-9-2018) ന്‌ രാവിലെ 10.30ന്‌ ഓഫീസിൽ എത്തിക്കേണ്ടതാണ്‌.കൂടാതെ Excess Shoratge ലിസ്റ്റ്  കൂടി കൊണ്ടു വരേണ്ടതാണ്‌. ഉപജില്ലാതലത്തിൽ പുനക്രമീകരണം നടത്തിയതിനുശേഷം കുറവുള്ള പുസ്തകങ്ങളുടെ എണ്ണം 13-9-2018ന്‌ വൈകുന്നേരം  ഡി.ഡി.ഇ യിലേക്ക് ഇ-മെയിൽ ചെയ്തുനല്കേണ്ടതിനാൽ സമയക്രമം കർശനമായി പാലിക്കേണ്ടതാണ്‌.
   [അധികമായുള്ള രണ്ടാം വോള്യം പുസ്തകങ്ങൾ മാത്രമേ കൊണ്ടുവരേണ്ടതുള്ളു.മറ്റ് വോള്യങ്ങൾ കൊണ്ടു വരേണ്ടതില്ല]

Tuesday, September 11, 2018

പ്രതിജ്ഞ
സംസ്ക്യതം ദിനത്തിൽ വിദ്യാലയങ്ങളിൽ ചൊല്ലേണ്ട പ്രതിജ്ഞയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രീമെട്രിക് സ്കോളർഷിപ്പ്
ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പിനായുള്ള  അപേക്ഷകൾ (ഫ്രഷ്/റിന്യൂവൽ) സെപ്തംബർ 30 ഓൺലൈനായി സമർപ്പിക്കേണ്ടതാണ്‌. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി യാതൊരു കാരണവശാലും ദീർഘിപ്പിച്ചു നല്കുന്നതല്ലായെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചിട്ടുള്ളതിനാൽ നിശ്ചിത സമയത്തിനുള്ളിൽ അർഹരായ മുഴുവൻ കുട്ടികളുടേയും ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്‌.

Monday, September 10, 2018

അറിയിപ്പ്
വിദ്യാർത്ഥികളിൽ നിന്ന്‌ ശേഖരിക്കുന്ന പ്രളയ ദുരിതാശ്വാസ സംഭാവന സമ്പൂർണ്ണ ഓൺലൈൻ സ്കൂൾ മാനേജ്മെന്റ് സോഫ്റ്റ്.വെയർ മുഖേന ശേഖരിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

അറിയിപ്പ്
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിലേക്കായി സ്കൂൾ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ യാതൊരു കാരണവശാലും വിദ്യാർത്ഥികളെ ഉപയോഗിച്ച് പൊതുജനങ്ങളിൽ നിന്നും പണപ്പിരിവ് നടത്താൻ പാടില്ലായെന്ന് ഇതിനാൽ  നിർദ്ദേശിക്കുന്നു.

ധനശേഖരണം
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിദ്യാർത്ഥികളിൽ നിന്നും 11 , 12 തീയതികളിൽ  ഫണ്ട് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സന്ദേശം , പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ എന്നിവയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

Sunday, September 9, 2018

എൽ.എസ്.എസ് സ്കോളർഷിപ്പ്
2018-19 വർഷത്തിൽ എൽ.എസ്.എസ് സ്കോളർഷിപ്പിനത്തിൽ ആവശ്യമുള്ള തുകയുടെ റിക്വയർമെന്റ് ഇതിനോടകം ഓഫീസിൽ നല്കിയിട്ടുള്ള സ്കൂളുകൾ ഇതോടൊപ്പമുള്ള പ്രൊഫോർമ 12-9-2018 വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ നല്കേണ്ടതാണ്‌.പ്രസ്തുത പ്രൊഫോർമ കൺസോളിഡേറ്റ് ചെയ്ത് 5 മണിക്ക് മുമ്പായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ഇ-മെയിൽ ചെയ്ത് നല്കേണ്ടതിനാൽ സമയക്രമം കർശനമായി പാലിക്കേണ്ടതാണ്‌. പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, September 7, 2018

പഠനയാത്ര
സ്കൂളുകളിൽ നിന്നും വിനോദയാത്രകളും , പഠനയാത്രകളും സംഘടിപ്പിക്കുമ്പോൾ അത്തരം യാത്രകൾക്ക് കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുള്ള  24 സീറ്റുകൾ വീതമുള്ള രണ്ട് ആധുനിക സൗകര്യമുള്ള ബസ്സുകൾ പ്രയോജനപ്പെടുത്താവുന്നതാണ്‌.
ബന്ധപ്പെടേണ്ട നമ്പർ
തിരുവനന്തപുരം :- 0471-2316736 , 9400008761
കൊച്ചി:- 0484-2353234 , 9400008762

അറിയിപ്പ്
രാജ്യത്തെ പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങളില്പ്പെടുന്ന ജനവിഭാഗങ്ങളെ സർക്കാർ പ്രസിദ്ധീകരണങ്ങൾ , അച്ചടി , വിവിധ സർട്ടിഫിക്കറ്റുകൾ , കത്തിടപാടുകൾ തുടങ്ങിയ സർക്കാർ രേഖകളിൽ ‘ദളിതർ’ എന്ന് വിശേഷിപ്പിക്കുവാനോ , പരാമർശം നടത്തുവാനോ പാടില്ലായെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിർദ്ദേശിച്ചിട്ടുള്ളതിനാൽ ഔദ്യോഗിക കാര്യങ്ങളിൽ ‘ദളിതർ’ എന്ന് പ്രയോഗിക്കാൻ/പ്രസ്താവിക്കാൻ പാടുള്ളതല്ലായെന്നും , ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ഭരണ ഘടനയിൽ പരാമർശിച്ചിരിക്കുന്ന പ്രകാരം “Scheduled Caste” എന്ന്  പ്രസ്താവിക്കുകയോ, മലയാളത്തിൽ “പട്ടികജാതി” എന്നും മറ്റ് പ്രാദേശിക/ന്യൂനപക്ഷ ഭാഷകളിൽ സമാന അർത്ഥമുള്ള വാക്ക്/പേര്‌ ഉപയോഗിച്ചോ പ്രസ്താവിക്കേണ്ടതാണ്‌ എന്ന വിവരം അറിയിക്കുന്നു. 
Swachhta Pakhwada-2018
Swachhta Pakhwada-2018 മായി ബന്ധപ്പെട്ട് സെപ്തംബർ 15 വരെ സ്കൂളുകളിൽ  നടക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച്  കേന്ദ്ര മാനവ വിഭവവികസന മന്ത്രാലയത്തിന്റെ സ്കൂൾ എഡ്യൂക്കേഷൻ & ലിറ്ററസി ഡിപ്പാർട്ട്മെന്റിൽ നിന്നും അയച്ചു തന്ന ആക്ഷൻ പ്ലാനിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
        ആക്ഷൻ പ്ലാൻ പ്രകാരം പ്രവർത്തനങ്ങൾ സ്കൂളുകളിൽ സംഘടിപ്പിക്കുന്നതിനും വിവരങ്ങൾ യഥാവിധി ഓൺലൈൻ ആയി Google Tracker/Drive  link-ൽ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണ്ടതാണ്‌.

അറിയിപ്പ്
പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കുവാനുള്ള ജലം സൂക്ഷിക്കുന്ന വാട്ടർടാങ്കും ശൗചാലയങ്ങളും വ്യത്തിയായി  സൂക്ഷിക്കേണ്ടതാണ്‌. ആയത് സംബന്ധിച്ച സർക്കാർ ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത ഉത്തരവിന്മേൽ കൈക്കൊണ്ട നടപടി സംബന്ധിച്ച് വിശദമായ റിപ്പോർട്ട് 14-9-2018 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
എലിപ്പനി
എലിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പൊതുവിദ്യാലയങ്ങളിൽ ആരോഗ്യ വകുപ്പ് അധിക്യതരുമായി ചേർന്ന് എലിപ്പനിക്കെതിരെ ആവശ്യമായ  മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്‌

Thursday, September 6, 2018

സ്പെഷ്യൽ അരി വിതരണം
സ്പെഷ്യൽ അരി വിതരണം പൂർത്തിയാക്കി അക്വിറ്റൻസ് 11-9-2018 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

അയൺ ഗുളിക വിതരണം
2018 ജൂൺ , ജൂലായ് , ആഗസ്ത് മാസങ്ങളിൽ വിതരണം ചെയ്ത അയൺ ഗുളിക  സംബന്ധിച്ച വിശദാംശങ്ങൾ നിർദ്ദിഷ്ട പ്രൊഫോർമയിൽ 11-9-2018 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

Wednesday, September 5, 2018

അറിയിപ്പ്
ഒരേ സ്കൂളിലെ എൽ.പി, യു.പി , ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് വ്യത്യസ്ത (ഫ്ലക്സിബിൾ ആയ) സമയക്രമം സ്വീകരിച്ചിട്ടുള്ള സ്കൂളുകൾ പ്രസ്തുത വിവരം 6-9-2018 നുള്ളിൽ ഓഫീസിൽ അറിയിക്കേണ്ടതാണ്‌.

Saturday, September 1, 2018

വളരെ അടിയന്തിരം
വിദ്യാരംഗം മാസിക സ്കൂളുകളിലേക്ക്  അയച്ചു തരുന്നതിനായി സ്കൂളിന്റെ പൂർണ്ണമായ മേൽവിലാസം  , പിൻകോഡ് തൂടങ്ങിയ വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി നല്കിയിട്ടുള്ള പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. 
           പ്രസ്തുത പ്രൊഫോർമയിൽ അതാത് സ്കൂളിന്‌ നേരേയുള്ള വരിയിൽ ആവശ്യമായ വിവരങ്ങൾ ടൈപ്പ് ചെയ്ത് നല്കിയാൽ മാത്രം മതി.ഇ-മെയിൽ ചെയ്യേണ്ടതില്ല. ടൈപ്പ് ചെയ്യുമ്പോൾ മറ്റ് സ്കൂളുകളുടെ വിശദാംശങ്ങൾ ഡിലീറ്റ് ആയി പോകാതിരിക്കുവാൻ  പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. 3-9-2018 തിങ്കളാഴ്ച 12 മണിക്കുള്ളിൽ എൻട്രി പൂർത്തിയാക്കേണ്ടതാണ്‌. ചൊവ്വാഴ്ച രാവിലെ ഡി.ഡി.ഇ യിൽ നിന്നും തിരുവനന്തപുരത്തേക്ക് പ്രസ്തുത പട്ടിക നേരിട്ട് കൊണ്ടുപോകേണ്ടതിനാൽ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് ഓർമ്മിപ്പിക്കുന്നു.

പ്രൊമോഷൻ
2018-19 വർഷത്തിൽ എച്ച്.എസ്.എ( കോർ  വിഷയങ്ങൾ) തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്കുന്നതിലേക്കായി അർഹരായ പ്രൈമറി അദ്ധ്യാപകരുടെ താല്ക്കാലിക സീനിയോരിറ്റി ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത ലിസ്റ്റ് സംബന്ധിച്ച്
          എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉണ്ടെങ്കിൽ ആയത്  15-9-2018 നുള്ളിൽ വിദ്യാഭ്യാസ ഉപഡയറക്ടർ മുമ്പാകെ  രേഖാമൂലം സമർപ്പിക്കേണ്ടതാണ്‌.

ഗെയിൻ പി.എഫ്
ഗെയിൻ പി.എഫ് സംവിധാനം വിജയകരമായി നടപ്പിലാക്കുന്നതിലേക്കായി സ്കൂൾ രേഖകൾ പരിശോധിക്കുന്നതിനായി ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. പ്രസ്തുത ക്യാമ്പിനു മുന്നോടിയായി സ്കൂളുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് എ.പി.എഫ്.ഒ യുടെ കാര്യാലയത്തിൽ നിന്നുമുള്ള നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

അറിയിപ്പ്
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിദ്യാലയങ്ങൾക്കും പങ്കാളികളാകാം എന്ന സന്ദേശവുമായി കണ്ണൂർ ഡി.ഡി.ഇ  യുടെ നേത്യത്വത്തിൽ വിദ്യാലയങ്ങളിൽ നിന്നും സ്കൂൾ ബാഗ് , കുട , ഇൻസ്ട്രമെന്റ് ബോക്സ് എന്നിവ ശേഖരിക്കുന്നു.കൂത്തുപറമ്പ് ഉപജില്ലയിലെ  എല്ലാ വിദ്യാലയങ്ങളിൽ നിന്നും  മേൽ പറഞ്ഞ സാധനങ്ങൾ(പുതിയത്) ശേഖരിച്ച് 3-9-2018 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം എ.ഇ.ഒ ഓഫീസിൽ എത്തിക്കേണ്ടതാണ്‌.(നോട്ട് ബുക്കുകൾ തല്ക്കാലം ആവശ്യമില്ല)